Tuesday, May 21, 2019 Last Updated 54 Min 52 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Apr 2019 04.13 PM

2019 ബിഎംഡബ്ല്യു ഇസഡ്4 അവതരിപ്പിച്ചു

bmw z4

പുതിയ ബിഎംഡബ്ല്യു ഇസഡ്4 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. എസ്‌ഡ്രൈവ്20ഐ എം സ്‌പോര്‍ട്, എം40ഐ എന്നീ രണ്ട് വേരിയന്റുകളില്‍ 2 ഡോര്‍ റോഡ്‌സ്റ്റര്‍ ലഭിക്കും. യഥാക്രമം 64.90 ലക്ഷം രൂപയും 78.90 ലക്ഷം രൂപയുമാണ് ഇന്ത്യ എക്‌സ് ഷോറൂം വില.

0-100 കിമീ/മണിക്കൂര്‍ വേഗം കൈവരിക്കാന്‍ എസ്‌ഡ്രൈവ്20ഐ എം സ്‌പോര്‍ട് വേരിയന്റിന് 6.6 സെക്കന്‍ഡും എം40ഐ വേരിയന്റിന് 4.5 സെക്കന്‍ഡും മതി..

ബിഎംഡബ്ല്യു ഇസഡ്4 എം40ഐ വേരിയന്റിന് 3.0 ലിറ്റര്‍, ഇന്‍ലൈന്‍ 6 സിലിണ്ടര്‍, ടര്‍ബോ-പെട്രോള്‍ എന്‍ജിനാണ് കരുത്തേകുന്നത്. ഈ മോട്ടോര്‍ 340 എച്ച്പി കരുത്തും 500 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും.

എന്നാൽ, 2.0 ലിറ്റര്‍, 4 സിലിണ്ടര്‍, ടര്‍ബോ-പെട്രോള്‍ എന്‍ജിനാണ് എസ്‌ഡ്രൈവ്20ഐ എം സ്‌പോര്‍ട് വേരിയന്റ് ഉപയോഗിക്കുന്നത്. 197 എച്ച്പി കരുത്തും 320 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുംവിധം ഈ എന്‍ജിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു.

രണ്ട് എന്‍ജിനുകളുമായി 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ചേര്‍ത്തുവെച്ചു. പിന്‍ ചക്രങ്ങളിലേക്കാണ് കരുത്ത് എത്തിക്കുന്നത്.

ഇന്ത്യയില്‍ 300 എച്ച്പി പോര്‍ഷെ 718 ബോക്‌സ്റ്ററാണ് എതിരാളി. വ്യത്യസ്ത പെയിന്റ് ഓപ്ഷനുകളിലാണ് രണ്ട് വേരിയന്റുകളും വരുന്നത്. കറുപ്പ്, വെള്ളി, വെളുപ്പ്, നീല, ചുവപ്പ് എന്നീ മെറ്റാലിക് ഫിനിഷുകളില്‍ ടോപ് സ്‌പെക് വേരിയന്റായ എം40ഐ ലഭിക്കും.

നീല, ചാര നിറങ്ങള്‍ ഓപ്ഷണലായും ലഭ്യമാക്കുന്നു. അതേസമയം, എസ്‌ഡ്രൈവ്20ഐ എം സ്‌പോര്‍ട് വേരിയന്റ് നോണ്‍ മെറ്റാലിക് വൈറ്റ് ഫിനിഷ് ഓപ്ഷനിലും ലഭിക്കുമെന്നാണ് സൂച ന.

Ads by Google
Ads by Google
Loading...
TRENDING NOW