Tuesday, May 21, 2019 Last Updated 3 Min 47 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Apr 2019 04.03 PM

പുതിയ ഹോണ്ട സിബി300ആർ ഡെലിവറി തുടങ്ങി

honda cb300r deliveries start

ഹോണ്ട മോട്ടോര്‍സൈക്കിള്‍ തങ്ങളുടെ പുതിയ സിബി300ആർ ബൈക്കിന്റെ ഡെലിവറി ഔദ്യോഗികമായി തുടങ്ങി. അടുത്തിടെ ഹോണ്ട വിപണിയിലെത്തിച്ച നിയോ കഫേ റേസര്‍ ബൈക്കാണ് പുതിയ സിബി300ആർ. ദില്ലി എക്‌സ്‌ഷോറൂം പ്രകാരം 2.41 ലക്ഷം രൂപ മുതലാണ് ബൈക്കിന്റെ വില ആരംഭിക്കുന്നത്.

ഡൽഹി , ജയ്പൂര്‍, ചണ്ഡീഗഢ്, ഹരിയാന എന്നിവിടങ്ങളിലായിരിക്കും ആദ്യ ബാച്ച് ബൈക്കുകള്‍ ഡെലിവര്‍ ചെയ്യുകയെന്ന് കമ്പനി അറിയിച്ചു. ബജാജ് ഡോമിനാര്‍ 400, കെടിഎം ഡ്യൂക്ക് 390, ടിവിഎസ് അപ്പാച്ചെ ആർആർ310 എന്നിവയ്‌ക്കെതിരെയായിരിക്കും ഇന്ത്യന്‍ വിപണിയില്‍ ഹോണ്ടയുടെ ആദ്യ 300 സിസി ബൈക്കായ പുതിയ സിബി300ആർവെല്ലുവിളി ഉയര്‍ത്തുക.

പ്രീമിയം ബൈക്കുകള്‍ക്കായി കമ്പനി സ്ഥാപിച്ച വിംഗ് വേള്‍ഡ് ഔട്ട്‌ലെറ്റുകള്‍ വഴിയായിരിക്കും സിബി300ആർ -ന്റെ വില്‍പ്പന. ഇന്ത്യന്‍ വിപണിയിലെത്തിയതിന് ഏതാനും ദിവസങ്ങള്‍ക്കകം 400 -ലേറെ ബുക്കിംഗുകളാണ് ബൈക്കിന് ലഭിച്ചത്. ഹോണ്ട ഇന്ത്യയില്‍ അണിനിരത്തുന്ന ആദ്യ 300 സിസി ബൈക്ക് കൂടിയാണ് സിബി300ആർ.

ഇന്ത്യയിലേക്ക് സികെഡി (കംപ്ലീറ്റ്‌ലി നോക്ക്ഡ് ഡൗണ്‍) യൂണിറ്റായിട്ടായിരിക്കും ഹോണ്ട സിബി300ആർ ഇറക്കുമതി ചെയ്യുക. തുടർന്ന് ഇന്ത്യയില്‍ വച്ച് ബൈക്ക് അസംബ്ള്‍ ചെയ്യും.

രാജ്യത്തെ 22 വിംഗ് വേള്‍ഡ് ഡീലര്‍ഷിപ്പുകളിലിപ്പോള്‍ ബുക്കിംഗ് സൗര്യങ്ങള്‍ ഹോണ്ട ലഭ്യമാക്കിയിട്ടുണ്ട്. മാറ്റ് ആക്‌സിസ് ഗ്രെയ് മെറ്റാലിക്, ക്യാന്‍ഡി ക്രോമോസ്ഫിയര്‍ റെഡ് എന്നീ രണ്ട് നിറപ്പതിപ്പുകളിലാണ് പുതിയ സിബി300ആർ -നെ ഹോണ്ട അണിനിരത്തുന്നത്. പുതിയ നിയോ റെട്രോ കഫേ റേസര്‍ ബൈക്കിനായുള്ള പുതിയ ആക്‌സസറികളും ഹോണ്ട പുറത്തിറക്കിയിട്ടുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW