Friday, June 21, 2019 Last Updated 1 Min 45 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Apr 2019 03.58 PM

ടാറ്റ 255 വൈദ്യുത ബസ്സുകള്‍ നിരത്തിലെത്തിക്കാന്‍ ഒരുങ്ങുന്നു

tata motors to supply 255 electric buses in 6 cities across india

ടാറ്റ മോട്ടോഴ്‌സ് 255 വൈദ്യുത ബസ്സുകള്‍ നിരത്തിലെത്തിക്കാന്‍ ഒരുങ്ങുന്നു. വിവിധ സംസ്ഥാനങ്ങളിലെ റോഡ് ട്രാന്‍സ്‌പോര്‍ട് കോര്‍പറേഷനുകള്‍ക്കായാണ് ബസുകള്‍ നിരത്തിലെത്തിക്കുന്നത്.

വൈദ്യുത വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാനുള്ള ഫെയിം ഇന്ത്യ പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ നിന്നു ലഭിച്ച ഓര്‍ഡര്‍ പ്രകാരമുള്ള ബസ്സുകളുടെ ആദ്യ ബാച്ച് നിര്‍മിച്ചു കൈമാറി. ഇതുവരെ 22 വൈദ്യുത ബസ്സുകളാണ് ടാറ്റ മോട്ടോഴ്‌സ് നിര്‍മിച്ചു നല്‍കിയത്.

ലക്‌നൗ, കൊല്‍ക്കത്ത, ഇന്‍ഡോര്‍, ഗുവാഹത്തി, ജമ്മു നഗരങ്ങളില്‍ സര്‍വീസ് നടത്താനുള്ള 72 ബസ്സുകള്‍ കൂടി കൈമാറ്റത്തിനു തയാറായിട്ടുണ്ട്. വൈദ്യുത ബസ്സുകള്‍ക്കായി ആകെ ലഭിച്ച ഓര്‍ഡറില്‍ പകുതിയോളം മാര്‍ച്ചിനകം തന്നെ നിര്‍മിച്ചു നല്‍കിയിട്ടുണ്ട്. അവശേഷിക്കുന്നതില്‍ 25% ഈ മാസം നിര്‍മിച്ചു നല്‍കും. ബാക്കിയുള്ളവയുടെ നിര്‍മാണവും കൈമാറ്റവും ജൂലൈയോടെ പൂര്‍ത്തിയാക്കും.

ബാറ്ററി ലഭ്യതയിലെ പരിമിതകള്‍ മൂലമാണു വൈദ്യുത ബസ് നിര്‍മാണം വൈകുന്നതെന്നും കമ്പനി വിശദീകരിച്ചു. വൈദ്യുത ബസ്സുകളില്‍ ഉപയോഗിക്കാനുള്ള വിദേശ നിര്‍മിതമായ ബാറ്ററികള്‍ ഇറക്കുമതി വഴിയാണ് ഇന്ത്യയിലെത്തുന്നത്. അതുകൊണ്ടുതന്നെ ബാറ്ററി ലഭ്യതയില്‍ അപ്രതീക്ഷിതമായ കാലതാമസം നേരിട്ടിട്ടുണ്ടെന്നും ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു.

വൈദ്യുത ബസ് നിര്‍മിച്ചു നല്‍കുന്നതില്‍ വരുത്തിയ കാലതാമസത്തിന്റെ പേരില്‍ സര്‍ക്കാര്‍ കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തിയിട്ടില്ലെന്നും ടാറ്റ മോട്ടോഴ്‌സ് വ്യക്തമാക്കി. കൂടാതെ ബസ്സിന് ഓര്‍ഡര്‍ നല്‍കിയിട്ടുള്ള സ്ഥാപനങ്ങളുമായി ടാറ്റ മോട്ടോഴ്‌സ് നിരന്തര സമ്പര്‍ക്കത്തിലാണ്.

ഉല്‍പ്പാദനം സംബന്ധിച്ച കൃത്യമായ വിവരം ഈ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അണ്ടര്‍ടേക്കിങ്ങുകള്‍ക്കു നല്‍കുന്നുമുണ്ട്. ഈ പശ്ചാത്തലത്തില്‍ കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തേണ്ട സാഹചര്യമില്ലെന്നും ടാറ്റ മോട്ടോഴ്‌സ് വിശദീകരിക്കുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW