Friday, June 21, 2019 Last Updated 8 Min 43 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Apr 2019 12.25 PM

സൗന്ദര്യം കൂടുന്നതിന് പിന്നിലെ രഹസ്യം കണ്ടെത്തി; പിന്നില്‍ ജീനുകള്‍; എല്ലാം തിരിച്ചറിഞ്ഞെന്ന് ഗവേഷകര്‍

behind beauty

സൗന്ദര്യം കൂട്ടാന്‍ എല്ലാ മാര്‍ഗ്ഗങ്ങളും പരീക്ഷിക്കുന്നവരാണ് നമ്മള്‍. എന്നാല്‍ നമ്മുടെ സൗന്ദര്യം കൂട്ടുന്നതും കുറയ്ക്കുന്നതിനെ കുറിച്ചുമുള്ള സുപ്രധാന കണ്ടെത്തലുമായി എത്തിയിരിക്കുകയാണ് യുഎസിലെ വിസ്‌കോസിന്‍ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞര്‍. സ്വന്തമായി ഒന്നിലേറെ 'ബ്യൂട്ടീഷ്യന്‍'മാരെയും കൊണ്ടാണ് മനുഷ്യര്‍ ജീവിക്കുന്നതെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

ഇതിനായി ഒരേ പ്രായത്തിലും പ്രദേശത്തുമുള്ള സ്ത്രീ-പുരുഷന്‍മാരെയാണ് ഗവേഷകര്‍ പഠന വിധേയമാക്കിയത്. ശരീരത്തിലുള്ള ചില ജീനുകളാണ് സൗന്ദര്യത്തെ നിര്‍ണയിക്കുന്നതെന്നും ഇവയെ തിരിച്ചറിഞ്ഞതായും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ ജീനുകളിലാണ് മുഖത്തിന്റെ ഭംഗിയും ശരീരത്തിന്റെ ഘടനയും തീരുമാനിക്കുന്ന ബ്യൂട്ടീസ്‌പോട്ടുകള്‍ ഒളിഞ്ഞിരിക്കുന്നത്. സ്ത്രീകളിലും പുരുഷന്‍മാരിലും ഈ ജീനുകളുടെ സ്വാധീനം വ്യത്യസ്തമായാണുള്ളത്.

ഓരോ വ്യക്തികളിലും ജീനുകള്‍ വ്യത്യസ്തമായതിനാലാണ് ചിലര്‍ക്ക് കുറച്ച് കൂടുതല്‍ ഭംഗി തോന്നിക്കുന്നതെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. മുഖ സൗന്ദര്യത്തിന് പുറമെ സ്ത്രീകളുടെ ആകാര ഭംഗി നിര്‍ണയിക്കുന്നതും പുരുഷന്‍മാരിലെ കൊളസ്‌ട്രോളിനെ ക്രമീകരിച്ച് ഫിറ്റാക്കുന്നതുമാണ് ഈ ജീനുകളുടെ പ്രധാന ജോലി. ഇതേ കുറിച്ചുള്ള തുടര്‍ പഠനങ്ങള്‍ വലിയ ഗ്രൂപ്പുകളില്‍ നടത്താനൊരുങ്ങുകയാണ് ഗവേഷകര്‍

Ads by Google
Ads by Google
Loading...
TRENDING NOW