Tuesday, June 25, 2019 Last Updated 7 Min 46 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Apr 2019 10.07 AM

ദിവസം തോറും പുതിയ വസ്ത്രങ്ങള്‍ വാങ്ങാനുള്ള സാമ്പത്തികം എനിക്കില്ല- ജാന്‍വി കപൂറിന്റെ വാക്കുകള്‍ക്ക് കൈയ്യടി

jhanvi kapoor

അന്തരിച്ച നടി ശ്രീദേവിയുടേയും ബോണി കപൂറിന്റെയും മൂത്തമകള്‍ ജാന്‍വി കപൂര്‍ ധടക് എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡ് സിനിമലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ശ്രീദേവിയ്ക്ക് ആരാധകര്‍ നല്‍കിയ അതേ സ്‌നേഹത്തോടെയാണ് അവരുടെ മകള്‍ ജാന്‍വിയെയും ബോളിവുഡ് സ്വീകരിച്ചത്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. തന്റെ വിശേഷങ്ങളെല്ലാം ജാന്‍വി ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.

ഓരോ തവണത്തെ ജാന്‍വിയുടെ വസ്ത്രധാരണവും ആരാധകര്‍ ചര്‍ച്ചാ വിഷയമാക്കാറുണ്ട്. വ്യത്യസ്തമായ ലുക്കിലാണ് ഓരോ പ്രാവശ്യവും ജാന്‍വി പൊതുവേദിയിലെത്താറുളളത്. ചില വസ്ത്രധാരണങ്ങള്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവെയ്ക്കുമ്പോള്‍ ചിലത് പ്രശംസ പിടിച്ചു പറ്റാറുമുണ്ട്. ഇപ്പോള്‍ ജാന്‍വി വീണ്ടും തന്റെ വസ്ത്രധാരണത്തിന്റെ പേരില്‍ വിമര്‍ശിക്കപ്പെട്ടിരിക്കുകയാണ്. ഒരു തവണ ധരിച്ച വസ്ത്രങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുന്ന പതിവ് പല സെലിബ്രിറ്റികള്‍ക്കുമില്ല. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തയാണ് ജാന്‍വി. ധരിച്ച വസ്ത്രം വീണ്ടും ധരിച്ചതിനെ വിമര്‍ശിച്ചവര്‍ക്ക് തക്ക മറുപടി നല്‍കിയിരിക്കുകയാണ് ജാന്‍വിയിപ്പോള്‍

''എല്ലാ ദിവസവും പുതിയ വസ്ത്രങ്ങള്‍ വാങ്ങി ധരിക്കാനുള്ള പണം ഞാന്‍ സമ്പാദിച്ചിട്ടില്ല. ഇതെക്കുറിച്ച് വരുന്ന പരിഹാസങ്ങളൊന്നും എന്നെ ബാധിക്കാറുമില്ല. നിങ്ങള്‍ എന്റെ അഭിനയത്തെ വിമര്‍ശിച്ചോളൂ. എന്നാല്‍ വസ്ത്രധാരണം തികച്ചും വ്യക്തിപരമായ കാര്യമാണ്. ആളുകള്‍ക്ക് വേറെ ജോലിയൊന്നുമില്ലേ'' - ജാന്‍വി ചോദിക്കുന്നു. ശശാങ്ക് ഖൈത്താന്‍ സംവിധാനം ചെയ്ത ധടകില്‍ ഷാഹിദ് കപൂറിന്റെ സഹോദന്‍ ഇഷാന്‍ ഖട്ടറായിരുന്നു ജാന്‍വിയുടെ നായകന്‍. ആരാധകരുടെ കൈയ്യടി നേടിയ മറാഠി ചിത്രം സൈറാത്തിന്റെ ഹിന്ദി പതിപ്പായിരുന്നു ധടക്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW