Tuesday, May 21, 2019 Last Updated 4 Min 44 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Apr 2019 09.53 AM

മധുരരാജ പുലിമുരുകന്‍ സിനിമയുടെ എല്ലാ റെക്കോര്‍ഡുകളും തകര്‍ത്ത് 200 കോടി ക്ലബില്‍ പുഷ്പം പോലെ കയറും; സന്തോഷ് പണ്ഡിറ്റ് പറയുന്നു

madhura raja movie

മമ്മൂട്ടി-വൈശാഖ് ടീം ഒന്നിച്ച സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു പോക്കിരിരാജ. ചിത്രത്തിന്റെ രണ്ടാം ഭാഗം മധുരരാജ റിലീസിന് തയ്യാറെടുക്കുകയാണ്. നിരവധി താരങ്ങള്‍ക്ക് പുറമെ സണ്ണി ലിയോണും ചിത്രത്തിലുണ്ട്. ഇപ്പോള്‍ മധുരരാജ 200 കോടി ക്ലബ്ബില്‍ പുഷ്പം പോലെ കയറുമെന്നാണ് നടന്‍ സന്തോഷ് പണ്ഡിറ്റ് അവകാശപ്പെടുന്നത്. മധുരരാജയില്‍ സന്തോഷ് പണ്ഡിറ്റും ഒരു വേഷം ചെയ്യുന്നുണ്ട്. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് സന്തോഷ് പണ്ഡിറ്റിന്റെ ഈ തുറന്ന് പറച്ചില്‍.

സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്...

'' പണ്ഡിറ്റിന്റെ വചനങ്ങളും, ബോധോദയങ്ങളും....

മധുരരാജ എന്ന ബിഗ് ബജറ്റ് മമ്മൂക്ക ചിത്രം ഏപ്രില്‍ 12 ന് റിലീസാവുകയാണ്. പുലിമുരുകന്‍ എന്ന സിനിമക്കു ശേഷം അതേ ടീമായ വൈശാഖ് സാര്‍ സംവിധാനം, ഉദയ്കൃഷ്ണ സാര്‍ തിരക്കഥയില്‍ ഒരുങ്ങുന്ന ഈ വലിയ ചിത്രം പുലിമുരുകന്‍ സിനിമയുടെ എല്ലാ റെക്കോര്‍ഡുകളും തകര്‍ത്ത് 200 കോടി ക്ലബില്‍ പുഷ്പം പോലെ കയറും എന്നു പ്രതീക്ഷിക്കുന്നു...

ഈ തിരഞ്ഞെടുപ്പില്‍ പലരും സ്ഥാനാര്‍ത്ഥികളായി ഉണ്ടാവാം.. പക്ഷേ ഏറ്റവും മുമ്പന്‍ മധുരരാജ ആകും.. ഇനി മത്സരം രണ്ടാം സ്ഥാനത്തിന് വേണ്ടി ആകും.

(വാല്‍കഷ്ണം..'പോക്കിരി രാജ' യുടെ തുടര്‍ച്ച വിജയത്തിലും ഉണ്ടാകും എന്നു കരുതുന്നു)...

മോശം കമന്റ് ഇടുന്നവരുടെ ശ്രദ്ധക്ക്... ഇത്തവണ സണ്ണി ചേച്ചിയും കൂടെ ഉണ്ട് എന്ന സത്യം എല്ലാവരും അംഗീകരിക്കണം.. അവരെ കാണുവാന്‍ തന്നെ ആരാധകര്‍ ഇടിച്ചു കയറും....പിന്നെ പണ്ടത്തെ കണക്ക് പറഞ്ഞ് തള്ളുന്നവര്‍ കുറച്ച് മയത്തിലൊക്കെ തള്ളാന്‍ അപേക്ഷ... മധുരരാജ ട്രിപ്പിള്‍ സ്‌ട്രോങ് ആണ്..ഓര്‍ത്തോ.''

Ads by Google
Wednesday 10 Apr 2019 09.53 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW