Tuesday, May 21, 2019 Last Updated 19 Min 44 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Apr 2019 01.07 AM

ഇന്നു നിങ്ങള്‍ക്കെങ്ങിനെ?(10)

uploads/news/2019/04/300684/nithyam.jpg

മേടം - തീര്‍ത്ഥയാത്രകള്‍ക്കവസരം ലഭിക്കും. ജീവിതപങ്കാളിക്ക്‌ തൊഴിലിന്‌ സാധ്യതയുണ്ട്‌. വിലപിടിപ്പുള്ള വസ്‌തുക്കള്‍ നഷ്‌ടപ്പെടാതെ ശ്രദ്ധിക്കണം. ഗുരുസ്‌ഥാനീയരില്‍ നിന്നു ഗുണാനുഭവങ്ങള്‍ ഉണ്ടാവും.
ഇടവം - അകല്‍ച്ചയിലുള്ളവരോട്‌ അടുത്തിടപഴകാന്‍ സാധിക്കും. ചെയ്യുന്ന കാര്യങ്ങള്‍ അംഗീകരിക്കപ്പെടുന്ന കാലഘട്ടമാണ്‌. ജീവിതപങ്കളിക്ക്‌ കര്‍മരംഗത്ത്‌ ഉയര്‍ച്ചയ്‌ക്കു സാധ്യതയുണ്ട്‌.
മിഥുനം - ദൈവീക കാര്യങ്ങളില്‍ കൂടുതല്‍ ഇടപഴകും. ആരോഗ്യകാര്യത്തില്‍ വിട്ടു വീഴ്‌ച കാണിക്കരുത്‌. കുടുംബത്തിലേക്കു ഗുണകരമായ കാര്യങ്ങള്‍ ചെയ്‌തു വയ്‌ക്കും. അവ യഥായോഗ്യം നടപ്പിലാക്കാനും കഴിയും.
കര്‍ക്കടകം - അപ്രതീക്ഷിതമായി ചില നേതൃസ്‌ഥാനങ്ങള്‍ ഏറ്റെടുക്കേണ്ടിവരും. മക്കളുടെ കാര്യങ്ങളില്‍ മുന്‍കയ്യെടുത്ത്‌ പ്രവര്‍ത്തിക്കേണ്ട സാഹചര്യം ഉണ്ടാവും. അകന്നു നില്‍ക്കുന്ന ദമ്പതികള്‍ സ്വരച്ചേര്‍ച്ചയിലാവും. മാതാവിന്‌ അല്‍പം അരിഷ്‌ടമുള്ള കാലമാണ്‌. സാമ്പത്തിക പ്രയാസങ്ങള്‍ കുറയും.
ചിങ്ങം - സ്വയം തൊഴില്‍രംഗത്ത്‌ അഭിവൃദ്ധി ഉണ്ടാവും. ഭൂമിസംബന്ധമായ കാര്യങ്ങള്‍ക്ക്‌ തടസ്സങ്ങളനുഭവിക്കും. മാന്യതയും അതസ്സും നിലനിര്‍ത്താന്‍ സാധിക്കും. നേത്ര സംബന്ധമായ രോഗാനുഭവങ്ങള്‍ വര്‍ധിക്കും.
കന്നി - ആലോചനാശേഷി വര്‍ധിക്കും. ശാരീരികമായും മാനസികമായും സൗഖ്യമനുഭവപ്പെടും. സാമ്പത്തികമായ പ്രയാസങ്ങള്‍ വര്‍ധിക്കാനിടയുണ്ട്‌. വിദേശത്തുള്ളവ രില്‍നിന്ന്‌ സഹായസഹകരണങ്ങള്‍ ലഭിക്കും.
തുലാം - മുന്‍കോപം വര്‍ധിക്കും. ക്രയവിക്രയങ്ങളില്‍ വളരെ ശ്രദ്ധയും സൂക്ഷ്‌മതയും നല്‍കണം. ബാഹ്യപ്രേരണകളെ നിഷ്‌പ്രയാസം അതിജീവിക്കും. സൗഹൃദസംഭാഷണത്തില്‍ പുതിയ പ്രവൃത്തിമേഖലകള്‍ തുടങ്ങുന്നതിനുള്ള വേണ്ടതായ കാര്യങ്ങള്‍ ചെയ്യും. സ്വന്തം നിലപാടില്‍ നിന്ന്‌ വ്യതിചലിക്കാതെ പ്രവര്‍ത്തിക്കും.
വൃശ്‌ചികം - പ്രവര്‍ത്തനമേഖലയില്‍ നിന്നു സാമ്പത്തികലാഭം ഉണ്ടാവും. കര്‍മരംഗത്തു ചെറിയ തോതില്‍ അഭിപ്രായവ്യത്യാസത്തിനു സാധ്യതയുണ്ട്‌. വീടിന്റെ വിസ്‌തൃതി കൂട്ടാന്‍ ശ്രമിക്കും. ദേവാലയ ദര്‍ശനത്തിന്‌ അവസരം ഉണ്ടാവും.
ധനു - പൊതുപ്രവര്‍ത്തകര്‍ക്കു മികവ്‌ കുറയും. വിദേശത്തുള്ളവര്‍ക്ക്‌ നാട്ടിലേക്ക്‌ വരാന്‍ അവധി ലഭിക്കും. ഭയഭക്‌തിബഹുമാനം നിലനിര്‍ത്തി പെരുമാറും. ക്ഷമാശീലം കുറയും. ബന്ധങ്ങളുടെ വില മനസ്സിലാക്കാനുള്ള സാഹചര്യം ഉണ്ടാവും.
മകരം - ജീവിതപങ്കാളിക്ക്‌ ഉയര്‍ച്ച ഉണ്ടാകുന്ന കാലഘട്ടമാണ്‌. സന്താനങ്ങള്‍കക്ക്‌ ഉത്തരവാദിത്തബോധം വര്‍ധിക്കും. സഹോദരന്മാരോട്‌ അഭിപ്രായ വ്യത്യാസം വ്യത്യാസം വര്‍ധിക്കും. ഗുരുസ്‌ഥാനീയരില്‍ നിന്നു ഗുണാനുഭവങ്ങള്‍ ലഭിക്കും. പ്രിയ ജനങ്ങളുടെ ആനുകൂല്യം കുറയുന്നതുപോലെ തോന്നും.
കുംഭം - കടം വാങ്ങാനുള്ള പ്രവണത വര്‍ധിക്കും. തര്‍ക്കങ്ങള്‍ ഫലപ്രദമായ രീതിയില്‍ പരിഹരിക്കാന്‍ സാധിക്കും. സംഘടിതമായ പ്രവര്‍ത്തനങ്ങളില്‍ തെറ്റിദ്ധാരണയ്‌ക്കു സാധ്യതയുണ്ട്‌.
മീനം - ചില കാര്യങ്ങള്‍ക്കു മറ്റുള്ളവരില്‍നിന്ന്‌ നിര്‍ബന്ധം വര്‍ധിക്കും. പുതിയ സംരംഭങ്ങള്‍ക്ക്‌ അനുഭവജ്‌ഞരുടെ സഹായ തേടും. ആത്മനിയന്ത്രണത്താല്‍ പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാന്‍ കഴയും. പഠനം പുനരാരംഭിക്കാന്‍ തീരുമാനിക്കും. നല്ല ചില അവസരങ്ങള്‍ ശ്രദ്ധിക്കാതെ പോകാനിടയുണ്ട്‌.

- അനില്‍ പെരുന്ന - 9847531232

Ads by Google
Wednesday 10 Apr 2019 01.07 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW