Wednesday, June 12, 2019 Last Updated 34 Min 41 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Wednesday 10 Apr 2019 12.48 AM

മീശയുള്ള, വക്കീലായ രാഷ്‌ട്രീയക്കാരനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ച കുട്ടിയമ്മ; കുട്ടിയമ്മയുടെ മാണിസാര്‍

uploads/news/2019/04/300662/k.m.-mani-kuttiyamma.jpg

കോട്ടയം: "എന്റെ എല്ലാ ബലവും കുട്ടിയമ്മയല്ലേ"... ദാമ്പത്യ ജീവിതത്തില്‍ ഇത്രയേയെറ ഇഴയടുപ്പം എങ്ങനെയുണ്ടായെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു കെ.എം. മാണിക്ക്‌ എന്നും ഒരുത്തരമേയുണ്ടായിരുന്നുള്ളൂ. പൊന്‍കുന്നം ചെങ്കല്ലേുള്ള വീട്ടില്‍ നിന്നു 1957 നവംബര്‍ 28 നു കൈ പിടിച്ചു കരിങ്ങോഴയ്‌ക്കല്‍ വീട്ടില്‍ കയറിയതു മുതല്‍ ഏറ്റവും ഒടുവില്‍ ആശുപത്രി കിടക്ക വരെ, കേരളാ കോണ്‍ഗ്രസ്‌ ചിഹ്നനമായ രണ്ടില പോലെ മാണിക്കൊപ്പം കുട്ടിയമ്മയുമുണ്ടായിരുന്നു.

കേരളാ കോണ്‍ഗ്രസ്‌ സ്‌ഥാപകന്‍ പി.ടി. ചാക്കോയുടെ ഭാര്യാ സഹോദരിയുടെ മകളായിരുന്നു കുട്ടിയമ്മ.

മീശയുള്ള, വക്കീലായ രാഷ്‌ട്രീയക്കാരനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ച കുട്ടിയമ്മയെ പെണ്ണുകാണാന്‍ എത്തിയതു മാണിയുടെ പിതാവായിരുന്നു. "കാര്യപ്രാപ്‌തിയുള്ള പെണ്‍കുട്ടിയാണ്‌, എനിക്കിഷ്‌ടപ്പെട്ടു, ഇനി നീ പോയി കാണൂ" എന്നായിരുന്നു പിതാവിന്റെ അഭിപ്രായം. അങ്ങനെ മാണി പെണ്ണുകണ്ടു, ഇരുവര്‍ക്കും ഇഷ്‌ടമായി. അധികം താമസിയാതെ വിവാഹം നടന്നു. ഏതു പാതിരാത്രിയിലും വീട്ടിലെത്തിയാല്‍ കുട്ടിയമ്മ ഉണ്ടാക്കിയ ചോറും കറികളും കഴിച്ചേ മാണി ഉറങ്ങിയിരുന്നുള്ളൂവെന്നു സഹചാരികള്‍ പറയുന്നു. മക്കളുടെ വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള വീട്ടുകാര്യങ്ങളുടെ നിയന്ത്രണം മുഴുവന്‍ കുട്ടിയമ്മയ്‌ക്കായിരുന്നു.

ഭാര്യയെ ഏറെ ഇഷ്‌ടപ്പെട്ടിരുന്ന മാണിയുടെ പ്രിയപ്പെട്ട പാട്ടും ഭാര്യയെ സംബന്ധിച്ചതു തന്നെ,"രാക്കുയിലില്‍ രാഗസദസ്‌" എന്ന ചിത്രത്തിലെ "പൂമുഖ വാതിക്കല്‍ സ്‌നേഹം വിടര്‍ത്തുന്ന പൂന്തിങ്കളാകുന്നു ഭാര്യ"... എത്ര തിരക്കുണ്ടെങ്കിലും കുടുംബത്തിലെ ചടങ്ങുകളിലെല്ലാം മാണി സന്നിഹിതനായിരുന്നു. പാലായിലെ വീട്ടിലുള്ളപ്പോള്‍ നടക്കുന്ന കുടുംബയോഗത്തില്‍ വീട്ടുകാര്യവും നാട്ടുകാര്യവും ഒരുപോലെ ചര്‍ച്ചയായിരുന്നു. രാഷ്‌ട്രീയ നിലപാടുകളെ മക്കളും മരുമക്കളും വിമര്‍ശിക്കുകയും നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്‌ക്കുകയും ചെയ്യും. പല ആശയങ്ങളും ഇത്തരത്തില്‍ ലഭിച്ചതാണെന്നു മാണി തന്നെ അടുപ്പക്കാരോട്‌ വെളിപ്പെടുത്തിയിട്ടുണ്ട്‌. സുപ്രധാന തീരുമാനങ്ങളെടുക്കുന്നതിനു മുന്നോടിയായി ധ്യാനത്തില്‍ പങ്കെടുത്തിരുന്നതു മാണിയുടെ പ്രത്യേകതയാണ്‌. ധ്യാനം സംബന്ധിച്ച സഹപ്രവര്‍ത്തകരുടെ ചോദ്യത്തോടുള്ള മറുപടി ഇങ്ങനെയായിരുന്നു: "പി.ടി. ചാക്കോയ്‌ക്കൊപ്പം ഏര്‍ക്കാട്‌ ഏകാന്ത ധ്യാനത്തിനു പോയതാണു നിമിത്തമായത്‌.

ചാക്കോ മരിക്കുന്നതിന്റെ തലേ വര്‍ഷമായിരുന്നു ധ്യാനം. കോണ്‍ഗ്രസില്‍ ഗ്രൂപ്പ്‌ വൈര്യം കത്തിനില്‍ക്കുന്ന കാലം. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.പി. മാധവന്‍ നായര്‍ ഊട്ടിയിലാണു താമസം. ധ്യാനം കഴിഞ്ഞു കുമ്പസാരമുണ്ട്‌. കുമ്പസാരം കഴിഞ്ഞ്‌ ചാക്കോ എന്നോടു പറഞ്ഞു: നമ്മളെല്ലാവരും ശത്രുക്കളോടെല്ലാം രമ്യതയാകുക, സ്‌നേഹമാകുക. നമുക്ക്‌ എന്തെങ്കിലും പരിഭവമുണ്ടെങ്കില്‍ അതെല്ലാം ക്ഷമിക്കുക. മാധവന്‍ നായരുമായിട്ട്‌ എനിക്കു ചില അഭിപ്രായ വ്യത്യാസങ്ങളുണ്ട്‌.

ഒന്നും വ്യക്‌തിപരമല്ല. കുഞ്ഞുമാണി വരുന്നോ എന്റെ കൂടെ? ഞാനും വരുന്നു എന്നും പറഞ്ഞ്‌ ഒപ്പമിറങ്ങി. അങ്ങനെ ഞങ്ങള്‍ രണ്ടുപേരും കൂടി ഊട്ടിക്കു പോയി. ഞാനവിടെ പുറത്ത്‌ വരാന്തയിലിരുന്നു. ചാക്കോ, മാധവന്‍ നായരുമായി എല്ലാം സംസാരിച്ചു തീര്‍ത്തു". പി.ടി. ചാക്കോയെക്കുറിച്ച്‌ "ചാക്കോയിലെ ആത്മീയമനുഷ്യന്‍" എന്ന പുസ്‌തകവും മാണി രചിച്ചു.

Ads by Google
സ്വന്തം ലേഖകന്‍
Wednesday 10 Apr 2019 12.48 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW