Saturday, May 18, 2019 Last Updated 8 Min 20 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Apr 2019 12.42 AM

ദേ, വൃദ്ധന്‍മാരുടെ യു.പി

ലഖ്‌നൗ: ഇന്ത്യ അനുദിനം "ചെറുപ്പ"മാകുമ്പോള്‍ ഉത്തര്‍പ്രദേശിനു "പ്രായ"മേറുന്നതായി തെരഞ്ഞെടുപ്പു കമ്മിഷന്റെ കണക്ക്‌. സംസ്‌ഥാനത്തെ ബഹുഭൂരിപക്ഷം പാര്‍ലമെന്റ്‌ മണ്ഡലങ്ങളിലും എണ്‍പതിനുമേല്‍ പ്രായമുള്ള വോട്ടര്‍മാരുടെ എണ്ണം 18-19 വയസുകാരായ കന്നിവോട്ടര്‍മാരെ കടത്തിവെട്ടും. സംസ്‌ഥാനമൊട്ടാകെയുള്ള കണക്കെടുപ്പില്‍ വയോധികരുടെ എണ്ണം യുവാക്കളേക്കാള്‍ ആറുലക്ഷം അധികം വരുമെന്നും കണ്ടെത്തല്‍. കോണ്‍ഗ്രസ്‌ നേതാക്കളായ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും മത്സരിക്കുന്ന റായ്‌ബറേലിയിലും അമേഠിയിലും ഉള്‍പ്പെടെ വിധി നിര്‍ണയിക്കുന്നത്‌ എണ്‍പതു പിന്നിട്ടവരായിരിക്കുമെന്നു ചുരുക്കം.
തെരഞ്ഞെടുപ്പു നടക്കുന്ന ആദ്യരണ്ടു ഘട്ടങ്ങളില്‍ മാത്രമാണ്‌ യുവാക്കളായ വോട്ടര്‍മാര്‍ക്ക്‌ ആധിപത്യം. ഒന്നാം ഘട്ടത്തില്‍ പോളിങ്‌ നടക്കുന്ന പാര്‍ലമെന്റ്‌ മണ്ഡലങ്ങളില്‍ 2.73 ലക്ഷം പുതിയ വോട്ടര്‍മാരുള്ളപ്പോള്‍ എണ്‍പതിനുമേല്‍ പ്രായമുള്ളവരുടെ എണ്ണം 2.71 ലക്ഷം വരും. ബാഗ്‌പട്ട്‌, ബുലന്ദ്‌ശഹര്‍, മീററ്റ്‌ എന്നിവിടങ്ങളില്‍ വയോധികരാണ്‌ എണ്ണത്തില്‍ കൂടുതല്‍.
രണ്ടാം ഘട്ടത്തില്‍ കന്നിവോട്ടര്‍മാരുടെ എണ്ണം 2.61 ലക്ഷം വരും. 2.50 ലക്ഷം പേരുമായി എണ്‍പതു താണ്ടിയവര്‍ തൊട്ടുപിന്നില്‍ത്തന്നെയുണ്ട്‌. മഥുര, എറ്റ, അലിഗഡ്‌ അടക്കമുള്ള മണ്ഡലങ്ങളില്‍ വയോധികര്‍ യുവാക്കളെ പിന്തള്ളിയിട്ടുമുണ്ട്‌.
മൂന്നാം ഘട്ടം മുതല്‍ ഒട്ടുമിക്ക പാര്‍ലമെന്റ്‌ മണ്ഡലങ്ങളിലും എണ്‍പതെന്ന കടമ്പ താണ്ടിയവരാണു മുന്നില്‍. ഈ ഘട്ടത്തില്‍ കന്നിവോട്ടര്‍മാരേക്കാള്‍ പ്രായമേറിയവരുടെ എണ്ണം ആയിരത്തോളം വരുമെങ്കില്‍ തെരഞ്ഞെടുപ്പ്‌ നാലാം ഘട്ടത്തിലേക്കു കടക്കുമ്പോള്‍ അന്തരം ഒരു ലക്ഷത്തിന്റെയാകും. അഞ്ചാം ഘട്ടത്തില്‍ എണ്‍പതുകളിലുള്ള പ്രായക്കാരും നവവോട്ടര്‍മാരും തമ്മിലുള്ള വ്യത്യാസം ഒന്നരലക്ഷത്തോളമാകും.

Ads by Google
Wednesday 10 Apr 2019 12.42 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW