Thursday, May 23, 2019 Last Updated 32 Min 46 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Apr 2019 12.42 AM

ഗുജറാത്തില്‍ 'അത്താഴം മുടക്കാന്‍' 59 ചെറുപാര്‍ട്ടികള്‍

വഡോദര: പരമ്പരാഗതമായി ബി.ജെ.പിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ പോരാടുന്ന ഗുജറാത്തില്‍ ഈ തെരഞ്ഞെടുപ്പില്‍ അങ്കത്തട്ടിലുള്ളത്‌ 59 ചെറുപാര്‍ട്ടികള്‍! ചില മണ്ഡലങ്ങളിലെങ്കിലും അത്താഴം മുടക്കികളാകാനുള്ള ഇവരുടെ ശേഷിയില്‍ ഉറക്കം നഷ്‌ടപ്പെടുന്നതു പ്രമുഖര്‍ക്ക്‌.
ഗുജറാത്തിലെ 26 ലോക്‌സഭാ സീറ്റുകളിലാണ്‌ 59 ചെറുപാര്‍ട്ടികള്‍ സ്‌ഥാനാര്‍ഥികളെ നിര്‍ത്തിയിരിക്കുന്നത്‌. എട്ടു മണ്ഡലങ്ങളില്‍ സ്വന്തം സ്‌ഥാനാര്‍ഥികളെ പരീക്ഷിക്കുന്ന ഹിന്ദുസ്‌ഥാന്‍ നിര്‍മാണ്‍ ദളാണ്‌ മത്സരരംഗത്തുള്ള ചെറുപാര്‍ട്ടികളില്‍ മുന്നില്‍. ബഹുജന്‍ മുക്‌തി പാര്‍ട്ടി ആറു സീറ്റില്‍ മത്സരിക്കുന്നു. റൈറ്റ്‌ ടു റീകോള്‍ പാര്‍ട്ടിക്കും വ്യവസ്‌ഥാ പരിവര്‍ത്തന്‍ പാര്‍ട്ടിക്കും നാലു സീറ്റില്‍വീതം സ്‌ഥാനാര്‍ഥികളുണ്ട്‌.
മൂന്നു വീതം മണ്ഡലങ്ങളില്‍ ഗര്‍വി ഗുജറാത്ത്‌ പാര്‍ട്ടി, മന്‍വാധികാര്‍ നാഷണല്‍ പാര്‍ട്ടി, സര്‍ദാര്‍ വല്ലഭായ്‌ പട്ടേല്‍ പാര്‍ട്ടി എന്നിവയുടെ പ്രതിനിധികള്‍ പോരാട്ടത്തിനിറങ്ങുന്നു. ഗുജറാത്ത്‌ ജന്‍താ പഞ്ചായത്ത്‌ പാര്‍ട്ടി, രാഷ്‌ട്രീയ ജന്‍ക്രാന്തി പാര്‍ട്ടി എന്നിവയും രംഗത്തുണ്ട്‌.

Ads by Google
Wednesday 10 Apr 2019 12.42 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW