Saturday, June 29, 2019 Last Updated 2 Min 28 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Apr 2019 07.49 PM

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ ബി.ജെ.പി എം.എല്‍.എ കൊല്ലപ്പെട്ടു

BJP MLA, Maoist attack

ദണ്ഡേവാഡ: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ ബി.ജെ.പി എം.എല്‍.എ കൊല്ലപ്പെട്ടു. ഭീമ മണ്ഡവി എം.എല്‍.എ സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണമുണ്ടായത്. എം.എല്‍.എയുടെ വാഹനം കടന്നു പോകുമ്പോള്‍ മാവോയിസ്റ്റുകള്‍ റോഡില്‍ സ്ഥാപിച്ച സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

രണ്ടാമത്തെ കാറിലാണ് എം.എല്‍.എ ഉണ്ടായിരുന്നത്. ആദ്യ വാഹനത്തെ ലക്ഷ്യം വച്ചാണ് സ്‌ഫോടനം നടത്തിയത്. എം.എല്‍.എയുടെ വാഹനത്തിന് നേരെ വെടിവയ്പ്പുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. ദണ്ഡേവാഡയിലെ കുവാക്കൊണ്ട പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ശ്യാംഗിരി എന്ന സ്ഥലത്താണ് സ്‌ഫോടനമുണ്ടായത്.

സംഘര്‍ഷ മേഖലയായതിനാല്‍ യാത്രയ്ക്ക് പ്രധാന റോഡുകളെ ആശ്രയിക്കണമെന്ന് രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്ക് നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍ എം.എല്‍.എയുടെ വാഹനവ്യൂഹം എളുപ്പ വഴി തിരിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ദണ്ഡേവാഡ എം.എല്‍.എയാണ് കൊല്ലപ്പെട്ട ഭീമ മണ്ഡവി.

Ads by Google
Ads by Google
Loading...
TRENDING NOW