Sunday, June 23, 2019 Last Updated 39 Min 41 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Apr 2019 04.51 PM

ഇന്ത്യയില്‍ പതിനഞ്ച് ലക്ഷം ട്രാക്റ്ററുകള്‍ നിര്‍മ്മിച്ച് സ്വരാജ്

15 lakh tractors by swaraj

ഇന്ത്യയില്‍ പതിനഞ്ച് ലക്ഷം ട്രാക്റ്ററുകള്‍ നിര്‍മ്മിച്ചതായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ കീഴിലെ സ്വരാജ് ട്രാക്‌റ്റേഴ്‌സ് പ്രഖ്യാപിച്ചു. ആഭ്യന്തര ട്രാക്റ്റര്‍ വിപണിയില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഏറ്റവും വേഗത്തില്‍ വളരുന്ന ബ്രാന്‍ഡുകളിലൊന്നാണ് സ്വരാജ്. കഴിഞ്ഞ നാല്‍പ്പത് വര്‍ഷത്തിലധികമായി ഇന്ത്യയില്‍ ട്രാക്റ്ററുകള്‍ നിര്‍മ്മിച്ചുവരികയാണ് കമ്പനി.

പ്രവര്‍ത്തനം തുടങ്ങി 28 വര്‍ഷങ്ങള്‍ക്കുശേഷം 2002 ലാണ് ആദ്യ അഞ്ച് ലക്ഷം ട്രാക്റ്റര്‍ എന്ന നാഴികക്കല്ല് താണ്ടിയത്. റിപ്പോർട്ട് പ്രകാരം രണ്ടാമത്തെ അഞ്ച് ലക്ഷം ട്രാക്റ്ററുകള്‍ എന്ന നാഴികക്കല്ല് 2013 ല്‍ പിന്നിട്ടു. രണ്ടാമത്തെ അഞ്ച് ലക്ഷം ട്രാക്റ്ററുകള്‍ എന്ന നാഴികക്കല്ല് താണ്ടാന്‍ പതിനൊന്ന് വര്‍ഷമെടുത്തപ്പോള്‍ അഞ്ച് വര്‍ഷം മാത്രം ആണ് മൂന്നാമത്തെ അഞ്ച് ലക്ഷമെന്ന നേട്ടം കൈവരിക്കാന്‍ വേണ്ടിവന്നത്.

15 എച്ച്പി മുതല്‍ 65 എച്ച്പി വരെ ശേഷിയുള്ള ട്രാക്റ്ററുകളാണ് കമ്പനി നിര്‍മ്മിക്കുന്നത്. പഞ്ചാബിലാണ് മൂന്ന് നിര്‍മ്മാണശാലകളും പ്രവര്‍ത്തിക്കുന്നത്. പതിനഞ്ച് ലക്ഷമെന്ന എണ്ണം തികച്ച സ്വരാജ് ട്രാക്റ്ററായി പ്രൊഡക്ഷന്‍ ലൈനില്‍നിന്ന് പുറത്തെത്തിയത് സ്വരാജ് 735എഫ്ഇ എന്ന മോഡലാണ്. ഏറ്റവുമധികം വിറ്റുപോകുന്ന സ്വരാജ് മോഡലുകളിലൊന്നാണ് 735എഫ്ഇ.

Ads by Google
Ads by Google
Loading...
TRENDING NOW