Sunday, April 14, 2019 Last Updated 41 Min 7 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Apr 2019 01.25 PM

ആമിര്‍ഖാന്റെ മകളുടെ കാമുകന്റെ വീഡിയോയില്‍ നിറയെ മദ്യവും മയക്കു മരുന്നും ലൈംഗികതയും; വിമര്‍ശനം

ira khan dating

ആമിര്‍ഖാന്റെ ആദ്യ വിവാഹത്തിലെ മകള്‍ ആയ ഐറ ഖാന്‍ ആണ് ഇപ്പോള്‍ മാധ്യമങ്ങളിലെ ചര്‍ച്ച. ഐറ പങ്കുവെച്ച ചിത്രങ്ങളാണിതിന് കാരണം. തന്റെ കാമുകനുമായുള്ള പ്രണയ ചിത്രങ്ങള്‍ പങ്കുവെച്ചതോടെയാണ് ഐറ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞത്. ഗായകനും സംഗീത സംവിധായകനുമായ മിഷാല്‍ ക്രിപലാനിയാണ് ഐറയുടെ കാമുകന്‍.

കലാകാരന്‍, പ്രൊഡ്യൂസര്‍, സംഗീതസംവിധായകന്‍ എന്നിങ്ങനെയാണ് മിഷാലിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ കുറിച്ചിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ വിമര്‍ശനങ്ങളുടെ നടുവിലാണ് മിഷാല്‍. മദ്യവും മയക്കു മരുന്നും ലൈംഗികതയും നിറയുന്ന മിഷാലിന്റെ മ്യൂസിക് വിഡിയോയാണ് വിമര്‍ശനങ്ങള്‍ക്ക് കാരണം. ഇത്തരം വിഡിയോകള്‍ യുവാക്കളെ തെറ്റായ രീതിയിലേക്കു നയിക്കുമെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു.

മിഷാലിനൊപ്പമുള്ള നിരവധി ചിത്രങ്ങള്‍ ഐറ പങ്കുവെക്കാറുണ്ട്. മിഷാലിന്റെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകളിലെല്ലാം തന്നെ ഐറയ്ക്കൊപ്പം പലപോസിലുള്ള ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.എന്നാല്‍ പ്രണയത്തെ പറ്റി തുറന്നുപറയാന്‍ ഇരുവരും തയ്യാറായിട്ടില്ല. ഇരുവരും ഡേറ്റിങ്ങിലാണെന്ന വാര്‍ത്തയും ഇതിനോടകം എത്തിയിട്ടുണ്ട്. ആമിര്‍ ഖാന്റെ ആദ്യ വിവാഹത്തിലെ മകളാണ് ഐറ. ജുനൈദ് എന്നൊരു മകനും റീന ദത്തയുമായുള്ള ഈ ബന്ധത്തിലുണ്ട്.

Ads by Google
Tuesday 09 Apr 2019 01.25 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW