Friday, June 21, 2019 Last Updated 10 Min 39 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Apr 2019 07.22 AM

അധികാരം ബിജെപി നില നിര്‍ത്തും, കേരളത്തില്‍ ആദ്യ സീറ്റും കിട്ടും ; രാഹുല്‍ വന്നത് കോണ്‍ഗ്രസിന് വന്‍നേട്ടം ; സിപിഎം തകര്‍ന്നടിയും

uploads/news/2019/04/300530/election-2019.jpg

തിരുവനന്തപുരം: രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം കേരളത്തില്‍ കോണ്‍ഗ്രസിന് വലിയ നേട്ടമായി മാറുമെന്നും ഇടതുപക്ഷം തകര്‍ന്നടിയുമെന്നും ബിജെപി ആദ്യ പാര്‍ലമെന്റ് സീറ്റ് നേടുമെന്നും ടൈംസ് നൗ - വിഎംആര്‍ പോള്‍ സര്‍വേ റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് 17 സീറ്റുകളില്‍ വിജയം നേടുമ്പോള്‍ ഇടതുപക്ഷത്തിന് കിട്ടുക വെറും രണ്ടു സീറ്റാകും. ബിജെപി അധികാരം നിലനിര്‍ത്തുമെന്നും സര്‍വേ പറയുന്നു. എന്‍ഡിഎ 279 സീറ്റുകളുമായി അധികാരത്തില്‍ എത്തുമെന്നും യുപിഎ സഖ്യം 149 സീറ്റുകളിലും മറ്റുള്ളവര്‍ 115 സീറ്റുകളിലും വിജയം നേടുമെന്നാണ് പ്രവചനം.

വയനാട്ടില്‍ മത്സരിക്കാനുള്ള കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ തീരുമാനം സംസ്ഥാനത്തുടനീളം പ്രതിഫലിക്കുമെന്നാണ് സൂചന. 46.97 ശതമാനം വോട്ടുകളും യുഡിഎഫ് പെട്ടിയില്‍ വീഴുമ്പോള്‍ എല്‍ഡിഎഫിന് വീഴുക 28.11 ശതമാനം വോട്ടുകളായിരിക്കും. എന്‍ഡിഎ 20 ശതമാനം വോട്ടുകളും മറ്റുള്ളവര്‍ 4.07 ശതമാനം വോട്ടുകളും നേടും. തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് സഖ്യം 33 സീറ്റുകളിലും ബിജെപി ആറ് സീറ്റുകളിലും വിജയിക്കുമെന്നും പറയുന്നു. കര്‍ണാടകത്തില്‍ ബിജെപി 16 സീറ്റുകളില്‍ ജയിക്കുമ്പോള്‍ കോണ്‍ഗ്രസ് ജനതാദള്‍ സഖ്യം 12 സീറ്റുകളും നേടും. ആന്ധ്രയിലും തെലുങ്കാനയിലും ബിജെപിയ്ക്ക് രക്ഷയില്ല. ആന്ധ്രയില്‍ വൈഎസ്ആര്‍ സിപി 20 സീറ്റും നേടുമ്പോള്‍ ടിഡിപിയ്ക്ക് 5 സീറ്റുകള്‍ ലഭിക്കും.

മഹാരാഷ്ട്രയിലും ഗുജറാത്തിലും രാജസ്ഥാനിലും യുപിയിലും ബിജെപിയ്ക്ക് വന്‍ വിജയമാണ് സര്‍വേ പ്രവചിക്കുന്നത്. മഹാരാഷ്ട്രയില്‍ 48 സീറ്റിലെ 38 സീറ്റുകളും ബിജെപി നേടുമ്പോള്‍ കോണ്‍ഗ്രസിന് 10 സീറ്റുകളാണ് പറയുന്നത്. ഗുജറാത്തിലെ 26 സീറ്റുകളില്‍ 22 സീറ്റുകളും ബിജെപി നേടും. നാലു സീറ്റുകളാണ് കോണ്‍ഗ്രസിന് പ്രവചിക്കുന്നത്. രാജസ്ഥാനില്‍ 18 സീറ്റുകള്‍ ബിജെപി നേടും. ഏഴു സീറ്റുകളാകും കോണ്‍ഗ്രസിന് കിട്ടുക. ഉത്തര്‍പ്രദേശില്‍ ബിജെപി എസ്പി-ബിഎസ്പി സഖ്യത്തെ മറികടക്കുമെന്നാണ് പ്രവചനം. 80 ല്‍ 50 സീറ്റുകള്‍ ബിജെപി നേടും. 27 സീറ്റുകളാകും എസ്പി-ബിഎസ്പി സഖ്യത്തിന് കിട്ടുക. കോണ്‍ഗ്രസിന് മൂന്ന് സീറ്റ് കിട്ടും. ഉത്തരാഖണ്ഡും ഡല്‍ഹിയും ബിജെപി തൂത്തുവാരും. ഡല്‍ഹിയില്‍ ഏഴു സീറ്റുകളും ഉത്തരാഖണ്ഡിലെ അഞ്ചു സീറ്റുകളും ബിജെപി തന്നെ നേടുമ്പോള്‍ ഇവിടെ പ്രതിപക്ഷ പാര്‍ട്ടികളുടെ സീറ്റു നില ശൂന്യമായിരിക്കുമെന്നും പറയുന്നു. മാര്‍ച്ച് 22 നും ഏപ്രില്‍ 4 നും ഇടയില്‍ നടന്ന സര്‍വേയില്‍ 960 വിവിധ ഇടങ്ങളിലായി 14,301 വോട്ടര്‍മാരാണ് സര്‍വേയില്‍ പങ്കെടുത്തത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW