Thursday, May 23, 2019 Last Updated 45 Min 50 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Apr 2019 01.32 AM

സര്‍വകലാശാലാ വാര്‍ത്ത

എം.ജി.
പരീക്ഷാ തീയതി

നാലാം സെമസ്‌റ്റര്‍ എം.എച്ച്‌.ആര്‍.എം. (2017 അഡ്‌മിഷന്‍ റഗുലര്‍, 2017ന്‌ മുമ്പുള്ള അഡ്‌മിഷന്‍ സപ്ലിമെന്ററി) പരീക്ഷകള്‍ മെയ്‌ 14ന്‌ ആരംഭിക്കും. പിഴയില്ലാതെ 10 വരെയും 500 രൂപ പിഴയോടെ 11 വരെയും 1000 രൂപ സൂപ്പര്‍ഫൈനോടെ 12 വരെയും അപേക്ഷിക്കാം.

റഗുലര്‍ വിദ്യാര്‍ഥികള്‍ 200 രൂപയും വീണ്ടുമെഴുതുന്നവര്‍ പേപ്പറൊന്നിന്‌ 40 രൂപ വീതവും (പരമാവധി 200 രൂപ) സി.വി. ക്യാമ്പ്‌ ഫീസായി പരീക്ഷഫീസിന്‌ പുറമെ അടയ്‌ക്കണം. റഗുലര്‍ വിദ്യാര്‍ഥികള്‍ പ്ര?വിഷണല്‍ സര്‍ട്ടിഫിക്കറ്റ്‌ ഫീസായി 125 രൂപയും അടയ്‌ക്കണം.

അപേക്ഷാ തീയതി നീട്ടി

മേയില്‍ നടക്കുന്ന രണ്ടാം സെമസ്‌റ്റര്‍ സി.ബി.സി.എസ്‌.എസ്‌. ബി.എസ്‌സി. സൈബര്‍ ഫോറന്‍സിക്‌ (2018 അഡ്‌മിഷന്‍ റഗുലര്‍/2017 അഡ്‌മിഷന്‍ ഇംപ്രൂവ്‌മെന്റ്‌/റീഅപ്പിയറന്‍സ്‌) യു.ജി. പരീക്ഷകള്‍ക്ക്‌ പിഴയില്ലാതെ 10 വരെ അപേക്ഷിക്കാം.
എം.ബി.എ.; ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 15 വരെ

സ്‌കൂള്‍ ഓഫ്‌ മാനേജ്‌മെന്റ്‌ ആന്‍ഡ്‌ ബിസിനസ്‌ സ്‌റ്റഡീസിലെ എം.ബി.എ. പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 15 ന്‌ അവസാനിക്കും. www.amdission.mgu.ac.in എന്ന ലിങ്ക്‌ വഴി ഓണ്‍ലൈനായാണ്‌ അപേക്ഷ സമര്‍പ്പിക്കേണ്ടത്‌. വിശദവിവരത്തിന്‌ ഫോണ്‍: 9495544375.ഇമെയില്‍: citahdelp@mgu.ac.in

പി.ജി. പ്രവേശനം; ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 15 വരെ

വിവിധ പഠനവകുപ്പുകളിലെ എം.എ., എം.എസ്‌സി., എം.ടി.ടി.എം. എല്‍.എല്‍.എം., എം.എഡ്‌ എന്നീ പി.ജി. പ്രോഗ്രാമുകളലേക്ക്‌ പ്രവേശനത്തിനായുള്ള ങ്കക്കസ്സ 2019 പ്രവേശന പരീക്ഷയ്‌ക്ക് 15 വരെ അപേക്ഷിക്കാം. www.cat.mg-u.ac.in എന്ന ലിങ്ക്‌ വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരത്തിന്‌ ഫോണ്‍: 0481-2733615, ഇമെയില്‍: catcellm-guniversity@gmail.com

പരീക്ഷാ ഫലം

നവംബറില്‍ നടന്ന നാലാം സെമസ്‌റ്റര്‍ എല്‍.എല്‍.ബി. (ത്രിവത്സരം - റഗുലര്‍/സപ്ലിമെന്ററി/മേഴ്‌സി ചാന്‍സ്‌) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും 11 വരെ അപേക്ഷിക്കാം.

Ads by Google
Tuesday 09 Apr 2019 01.32 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW