Tuesday, May 21, 2019 Last Updated 8 Min 7 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Apr 2019 01.06 AM

മൂന്നു പെണ്‍കുട്ടികള്‍ പട്ടിണികിടന്ന്‌ മരിച്ച ചേരിയില്‍ റേഷനായില്ല

uploads/news/2019/04/300373/d3.jpg

ന്യൂഡല്‍ഹി: മൂന്നു പെണ്‍കുട്ടികള്‍ പട്ടിണി കിടന്നു മരിച്ചത്‌ രാജ്യതലസ്‌ഥാനത്തിന്‌ വന്‍ അപമാനമായിട്ടും ഇവിടത്തെ പട്ടിണിപ്പാവങ്ങള്‍ക്ക്‌ ഇനിയും റേഷന്‍ സാധനങ്ങള്‍ കൈയെത്താദൂരത്ത്‌. തെരഞ്ഞെടുപ്പ്‌ ആരവം മുഴങ്ങുമ്പോഴും കിഴക്കന്‍ ഡല്‍ഹിയിലെ മണ്ഡാവാലി ചേരിയിലെ ഒരു പറ്റം മനുഷ്യരെ ആരും കണ്ടതായി ഭാവിക്കുന്നില്ല. സമീപകാലത്തെങ്ങും ഇവര്‍ക്കു റേഷന്‍കാര്‍ഡ്‌ കിട്ടില്ലെന്നാണ്‌ അധികൃതര്‍ നല്‍കുന്ന സൂചന.
എട്ടുമാസം മുമ്പുണ്ടായ ദുരന്തത്തിനു സാക്ഷ്യം വഹിച്ച ചേരിയിലെ 30 കുടുംബമാണ്‌ അധികൃതരുടെ കനിവിനായി കാത്തിരിക്കുന്നത്‌. തകര്‍ന്നു നിലയിലുളള മൂന്നു നിലക്കെട്ടിടത്തിലെ പൊത്തു പോലെയുള്ള മുറികളില്‍ നരകതുല്യമായ ജീവിതമാണ്‌ ഇവര്‍ നയിക്കുന്നത്‌.
പലസ്‌ഥലങ്ങളില്‍നിന്നു കുടിയേറിയ തൊഴിലാളികുടുംബങ്ങള്‍ റേഷന്‍കാര്‍ഡിനായി അപേക്ഷ നല്‍കിയിട്ടു വര്‍ഷങ്ങളായി. മണ്ഡവാലിയില്‍ കാഴിഞ്ഞവര്‍ഷം ജൂലൈ 24നുണ്ടായ ദാരുണസംഭവം ഭരണകൂടത്തെ പിടിച്ചുലച്ചിരുന്നു.
ഡല്‍ഹി മുഖ്യമന്ത്രിയും ബി.ജെ.പി. പാര്‍ലമെന്റംഗവും ഉള്‍പ്പെടെയുള്ളവര്‍ സ്‌ഥലത്തെത്തി നല്‍കിയ വാഗ്‌ദാനങ്ങള്‍ പാഴ്‌വാക്കായി. വിവിധ വകുപ്പുകളില്‍നിന്ന്‌ നിരവധി ഉദ്യോഗസ്‌ഥരും അനുകമ്പ പ്രകടിപ്പിക്കാനെത്തി. മൂന്നു മാസത്തിനകം ചേരിയിലെ എല്ലാവര്‍ക്കും റേഷന്‍കാര്‍ഡ്‌ നല്‍കുമെന്നായിരുന്നു വാഗ്‌ദാനം.
മംഗള്‍ എന്ന ഓട്ടോ റിക്ഷാഡ്രൈവറുടെ അഞ്ചംഗ കുടുംബത്തിലെ എട്ടും അഞ്ചും രണ്ടും വയസുള്ള കുരുന്നുകളായിരുന്നു പിട്ടിണികിടന്നു മരിച്ചത്‌. ഇയാളുടെ ഓട്ടോറിക്ഷ മോഷണം പോയതിനെത്തുടര്‍ന്ന്‌ ഇടുങ്ങിയ ഒറ്റമുറിയില്‍ കഴിഞ്ഞ കുടുംബത്തിനു വരുമാനമില്ലാതായി. മംഗലിന്റെ ഭാര്യ മനോരോഗിയുമായിരുന്നു.
കേന്ദ്രഭക്ഷ്യസുരക്ഷാ നിയമത്തിലെ വ്യവസ്‌ഥകള്‍ ഈ സാധുക്കളെ തുണയ്‌ക്കുന്നതല്ല. ആധാര്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ സമര്‍പ്പിക്കാനാകുന്നില്ല. വിലാസം തെളിയിക്കുന്ന രേഖകള്‍ നല്‍കാന്‍ കെട്ടിട ഉടമകള്‍ തയാറല്ല.
ഇതിനു പുറമെ ഭക്ഷ്യ വകുപ്പിലെ ആള്‍ക്ഷാമമവും പ്രശ്‌നമാണ്‌. 2014-15-ല്‍ സമര്‍പ്പിച്ച അപേക്ഷകള്‍ പോലും പരിശോധിച്ചു തീര്‍ന്നിട്ടില്ല. പ്രതിമാസം വാടകയ്‌ക്കും വൈദ്യുതിക്കും വെളളത്തിനുമായി 8000 രൂപയോളും ചെലവഴിക്കണം. ഇതു കഴിഞ്ഞു ഭക്ഷണത്തിനു തുക മാറ്റിവയ്‌ക്കാനാകാത്ത ദുരവസ്‌ഥയിലാണു ചേരിനിവാസികള്‍.

Ads by Google
Tuesday 09 Apr 2019 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW