Monday, July 22, 2019 Last Updated 22 Min 31 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Apr 2019 01.06 AM

വിശ്വാസത്തിനു ഭരണഘടനാസംരക്ഷണം: ബി.ജെ.പി. പ്രകടനപത്രിക , ശ്രീരാമനൊപ്പം അയ്യപ്പനും

uploads/news/2019/04/300371/d1.jpg

ന്യൂഡല്‍ഹി : ശബരിമലയിലെ ആചാരാനുഷ്‌ഠാനങ്ങളും വിശ്വാസങ്ങളും സുപ്രീം കോടതിയില്‍ സമഗ്രമായി അവതരിപ്പിക്കപ്പെടുന്നുണ്ടെന്ന്‌ ഉറപ്പാക്കുമെന്നു ബി.ജെ.പിയുടെ തെരഞ്ഞെടുപ്പു വാഗ്‌ദാനം. വിശ്വാസസംബന്ധിയായ കാര്യങ്ങള്‍ക്കു ഭരണഘടനയുടെ സംരക്ഷണം ഉറപ്പാക്കാന്‍ ശ്രമിക്കുമെന്നും പ്രകടന പത്രികയില്‍ ബി.ജെ.പി. വാഗ്‌ദാനം ചെയ്‌തു.
ശബരിമല വിഷയം തെരഞ്ഞെടുപ്പ്‌ പ്രചാരണത്തില്‍ ഉപയോഗിക്കുന്നതു സംസ്‌ഥാന തെരഞ്ഞെടുപ്പ്‌ ഓഫീസര്‍ വിലക്കിയിരിക്കെയാണ്‌ ഇക്കാര്യം ദേശീയ തലത്തില്‍ ബി.ജെ.പിയുടെ പ്രകടനപത്രികയില്‍ ഇടം നേടിയത്‌.
പ്രധാനമന്ത്രി നരേന്ദ്ര മോഡി, അമിത്‌ ഷാ, അരുണ്‍ ജയ്‌റ്റ്‌ലി, രാജ്‌നാഥ്‌ സിങ്‌, സുഷമ സ്വരാജ്‌ തുടങ്ങിയവര്‍ പങ്കെടുത്ത ചടങ്ങിലാണ്‌ "സങ്കല്‍പ്പപത്ര" എന്ന പേരില്‍ പ്രകടനപത്രിക പുറത്തിറക്കിയത്‌.
ഭാരതത്തിന്റെ സാംസ്‌കാരിക പൈതൃകം എന്ന വിഭാഗത്തിലാണ്‌ അയോധ്യയിലെ രാമക്ഷേത്രം, ഗംഗാ ശുചീകരണ പദ്ധതി, യോഗാ പ്രചാരണം തുടങ്ങിയവയ്‌ക്കൊപ്പം ശബരിമലയിലെ ആചാരസംരക്ഷണവും ഇടംപിടിച്ചത്‌. അയോധ്യയില്‍ എത്രയും പെട്ടെന്നു ശ്രീരാമക്ഷേത്രം നിര്‍മിക്കുന്നതിനു ഭരണഘടനയുടെ ചട്ടക്കൂടിനുള്ളില്‍നിന്ന്‌ എല്ലാ ശ്രമവും നടത്തുമെന്നു ബി.ജെ.പി. ആവര്‍ത്തിച്ചു.
ശബരിമലയിലെ യുവതീപ്രവേശനം സംബന്ധിച്ച കേസില്‍ ബി.ജെ.പി. പങ്കുചേര്‍ന്നില്ലെന്നും യുവതീപ്രവേശനം അനുവദിച്ച വിധി മറികടക്കാന്‍ കേന്ദ്രത്തിലെ അധികാരം ഉപയോഗിച്ചില്ലെന്നും വിമര്‍ശനമുയര്‍ന്നിരുന്നു. വിധി പുനഃപരിശോധിക്കണമെന്ന്‌ ആവശ്യപ്പെടുന്ന ഹര്‍ജികള്‍ സുപ്രീം കോടതി വിധിപറയാന്‍ മാറ്റിയിരിക്കുകയാണ്‌.
പുതിയൊരിന്ത്യ പടുത്തുയര്‍ത്തുന്നതിനൊപ്പം സാംസ്‌കാരിക മൂല്യങ്ങള്‍ക്കു പ്രാധാന്യം നല്‍കുമെന്നു ബി.ജെ.പി. വ്യക്‌തമാക്കുന്നു.
സാംസ്‌കാരിക മൂല്യങ്ങളെ വികസനത്തിനുള്ള തടസങ്ങളായല്ല, ഭാവിയിലേക്കുള്ള അടിസ്‌ഥാന ചേരുവകളായാണു കാണേണ്ടത്‌. അവയെ പൈതൃക സമ്പത്തായി കണക്കാക്കുന്നു. ഭാരതീയ ഭാഷകളെ പ്രോത്സാഹിപ്പിക്കും. ഓരോ വര്‍ഷവും അഞ്ചു സംസ്‌ഥാനങ്ങളില്‍ വിപുലമായ രീതിയില്‍ സാംസ്‌കാരികോത്സവങ്ങള്‍ സംഘടിപ്പിക്കും.
പൊതു സിവില്‍ നിയമം നടപ്പാക്കേണ്ട ആവശ്യകതയും സാംസ്‌കാരിക പൈതൃകമെന്ന വിഭാഗത്തില്‍ വിശദീകരിക്കുന്നു. സ്‌ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന പൊതു സിവില്‍ നിയമം നടപ്പാക്കാതെ ലിംഗസമത്വമുണ്ടാകില്ല. മികച്ച പാരമ്പര്യങ്ങളെ പുതിയ കാലത്തിനൊത്തു സമന്വയിപ്പിച്ച്‌ പൊതു സിവില്‍ നിയമസംഹിതയ്‌ക്കു രൂപം നല്‍കുമെന്നും പ്രകടനപത്രിക വ്യക്‌തമാക്കുന്നു.

Ads by Google
Tuesday 09 Apr 2019 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW