Tuesday, May 21, 2019 Last Updated 1 Min 0 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Apr 2019 01.06 AM

നാവിക സേനാ മേധാവി നിയമനം : വൈസ്‌ അഡ്‌മിറല്‍ ബിമല്‍ വര്‍മ നിയമ പോരാട്ടത്തിന്‌

uploads/news/2019/04/300370/d8.jpg

ന്യൂഡല്‍ഹി: നാവിക സേനാ മേധാവിയായി വൈസ്‌ അഡ്‌മിറല്‍ കരംബീര്‍ സിങിനെ നിയമിച്ചതിനെതിരേ ആന്‍ഡമാന്‍ നിക്കോബാറിലെ സംയുക്‌ത സേനാ കമാന്‍ഡ്‌ മേധാവി വൈസ്‌ അഡ്‌മിറല്‍ ബിമല്‍ വര്‍മ കോടതിയില്‍.
സായുധ സേനാ ട്രിബ്യൂണലിലാണ്‌ ഇതുസംബന്ധിച്ച്‌ പരാതി നല്‍കിയിരിക്കുന്നത്‌. വര്‍മയ്‌ക്കായി അഭിഭാഷകയായ മകള്‍ റിയാ വര്‍മ കോടതിയില്‍ ഹാജരാകും. പരാതി ഇന്നു പരിഗണിക്കാനാണ്‌ സാധ്യത.
നാവിക സേനാ മേധാവി സ്‌ഥാനത്തേക്കു പരിഗണിക്കാനുള്ള സീനിയോറിറ്റി തനിക്കാണെന്നും തന്നെ മറികടന്നു ജൂനിയറായ ആളെ നിയമിച്ചതു ചട്ടങ്ങളുടെ ലംഘനമാണെന്നും വര്‍മ പരാതിയില്‍ ആരോപിക്കുന്നു. മേയ്‌ 30 ന്‌ നാവികസേനാ മേധാവി അഡ്‌മിറല്‍ സുനില്‍ ലാംബ വിരമിക്കുന്ന ഒഴിവിലാണു കരണ്‍ബീര്‍ സിങ്ങിന്റെ നിയമനം.
ഇതോടെ നാവിക സേന തലവനായി നിയമിതനാകുന്ന ആദ്യത്തെ ഹെലികോപ്‌റ്റര്‍ പൈലറ്റ്‌ എന്ന ബഹുമതിയും കരണ്‍ബീര്‍ സിങിനെ തേടിയെത്തിയിരുന്നു. നാവിക സേനയിലെ ഏറ്റവും മുതിര്‍ന്ന പൈലറ്റാണ്‌ സിങ്‌. നേരത്തെ കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ നിയമനത്തിലും സമാനമായ സീനിയോറിറ്റി വിവാദം ഉയര്‍ന്നിരുന്നു.
നാവികസേനയുടെ കിഴക്കന്‍ കമാന്‍ഡ്‌ മേധാവിയാണു പഞ്ചാബിലെ ജലന്ധര്‍ സ്വദേശിയായ കരണ്‍ബീര്‍ സിങ്‌. ചേതക്‌ കാമോവ്‌ ഹെലികോപ്‌റ്ററുകള്‍ പറത്തുന്നതില്‍ അതിവിദഗ്‌ധനാണ്‌. പിന്നീട്‌ അനവധി യുദ്ധ കപ്പലുകളുടെ കമാന്‍ഡറായും പ്രവര്‍ത്തിച്ചു.

Ads by Google
Tuesday 09 Apr 2019 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW