Sunday, July 21, 2019 Last Updated 16 Min 47 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Apr 2019 01.06 AM

പാക്‌ എഫ്‌.16 വെടിവച്ചിട്ടതിന്‌ തെളിവുമായി വ്യോമസേന

uploads/news/2019/04/300369/d7.jpg

ന്യൂഡല്‍ഹി: ബാലാക്കോട്ട്‌ ആക്രമണത്തിനു പിന്നാലെ പാകിസ്‌താന്റെ യു.എസ്‌. നിര്‍മിത അത്യാധുനിക എഫ്‌. 16 വിമാനം വീഴ്‌ത്തിയതിന്റെ തെളിവുകള്‍ ഇന്ത്യന്‍ വ്യോമസേന പുറത്തുവിട്ടു.
വിങ്‌ കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ പറത്തിയ മിഗ്‌ 21 വിമാനത്തില്‍ നിന്നുള്ള മിസൈലേറ്റു പാക്‌ വിമാനം അതിര്‍ത്തിക്കപ്പുറത്ത്‌ തകര്‍ന്നു വീഴുന്നതിന്റെ റഡാര്‍ ദൃശ്യങ്ങളാണ്‌ പുറത്തുവിട്ടത്‌.
ഇന്ത്യയുടെ അവാക്‌സ്‌ വിമാനത്തിലെ റഡാറില്‍ നിന്നുള്ള ചിത്രങ്ങളാണിത്‌. ഇതു കൂടാതെ ശക്‌തമായ വേറെയും തെളിവുകളുണ്ടെന്നും എന്നാല്‍, സുരക്ഷാപരമായ കാരണങ്ങളാല്‍ അവ പുറത്തുവിടുന്നതിനു പരിമിതിയുണ്ടെന്നും പ്രതിരോധമന്ത്രാലയത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ എയര്‍ വൈസ്‌ മാര്‍ഷല്‍ ആര്‍.ജി.കെ. കപൂര്‍ പറഞ്ഞു.
ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ച പാക്‌ യുദ്ധവിമാനങ്ങളെ തുരത്തുന്നതിനിടെയാണ്‌ വിങ്‌ കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ പാക്‌ യുദ്ധവിമാനമായ എഫ്‌16 വെടിവച്ച്‌ വീഴ്‌ത്തിയത്‌. തുടര്‍ന്ന്‌ അഭിനന്ദന്‍ പറത്തിയ ഇന്ത്യന്‍ യുദ്ധവിമാനവും തകരുകയും അഭിനന്ദന്‍ പാക്‌ സേനയുടെ പിടിയിലാവുകയും ചെയ്‌തിരുന്നു.
എന്നാല്‍, പാക്‌ വിമാനം തകര്‍ത്തെന്ന ഇന്ത്യന്‍ അവകാശവാദം തെറ്റാണെന്ന ആരോപണവുമായി അമേരിക്കന്‍ മാധ്യമം രംഗത്തെത്തിയിരുന്നു. അമേരിക്കന്‍ പ്രതി-രോധ മന്ത്രാലയമായ പെന്റഗണിലെ ഉദ്യോഗസ്‌ഥനെ ഉദ്ധരിച്ചെന്ന പേരില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പാകിസ്‌താന്റെ എഫ്‌16 വിമാനങ്ങളൊന്നും തകര്‍ന്നിട്ടില്ലെന്നും വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, തങ്ങളുടെ അറിവോടെ ഇത്തരം യാതൊരു ഓഡിറ്റിങ്ങും നടന്നിട്ടില്ലെന്ന്‌ പെന്റഗണ്‍ വ്യക്‌തമാക്കിയിട്ടുണ്ട്‌.

Ads by Google
Tuesday 09 Apr 2019 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW