Thursday, May 23, 2019 Last Updated 8 Min 47 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Apr 2019 01.06 AM

'മോഡിയുടെ വായില്‍ ടേപ്പ്‌ ഒട്ടിക്കണം'

uploads/news/2019/04/300367/d5.jpg

കൊല്‍ക്കത്ത: നുണപറയാന്‍ മാത്രം തുറക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വായ്‌ ശസ്‌ത്രക്രിയാ ടേപ്പ്‌ ഉപയോഗിച്ച്‌ ഒട്ടിക്കണമെന്നു പശ്‌ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ്‌ നേതാവുമായ മമതാ ബാനര്‍ജി. നുണപറയല്‍ മത്സരം നടത്തുന്നപക്ഷം ഇന്ത്യന്‍ പ്രധാനമന്ത്രിക്കായിരിക്കും ഒന്നാം സമ്മാനം. രാജ്യത്തിന്റെ നന്മയ്‌ക്ക്‌ അധികാരത്തില്‍നിന്നു മാത്രമല്ല, രാഷ്‌ട്രീയത്തില്‍നിന്നു തന്നെ മോഡിയെ പറിച്ചെറിയണമെന്നും കൊല്‍ക്കത്തയില്‍ നടന്ന റാലിയില്‍ മമതാ ബാനര്‍ജി വോട്ടര്‍മാരോട്‌ അഭ്യര്‍ഥിച്ചു.
അഞ്ചുവര്‍ഷത്തെ ഭരണകാലയളവില്‍ നാലരവര്‍ഷവും മോഡി ലോകപര്യടനം നടത്തുകയായിരുന്നു. രാജ്യമെമ്പാടും കര്‍ഷകര്‍ ജീവനൊടുക്കുമ്പോള്‍ മോഡി എന്തു ചെയ്യുകയായിരുന്നു?
തെരഞ്ഞെടുപ്പു പടിവാതില്‍ക്കല്‍നില്‍ക്കെ സകലരെയും ഭീഷണിപ്പെടുത്തി വരുതിയിലാക്കാനാണു പ്രധാനമന്ത്രിയുടെ ശ്രമം.
അതു തന്റെ മുന്നില്‍ വിലപ്പോകില്ലെന്നും കുച്ച്‌ബെഹാറിലെ മോഡിയുടെ പ്രസംഗത്തിനു മറുപടിയായി മമത പറഞ്ഞു.

Ads by Google
Tuesday 09 Apr 2019 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW