Tuesday, May 21, 2019 Last Updated 29 Min 13 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Apr 2019 01.06 AM

ധനുഷ്‌ശക്‌തിയുമായി കരസേന; ആറു പീരങ്കികള്‍ കൈമാറി

ജബല്‍പൂര്‍: നാലു പതിറ്റാണ്ടിനു ശേഷം കരസേനയുടെ പീരങ്കിപ്പടയ്‌ക്കു പുതിയ ആയുധശക്‌തി. തദ്ദേശീയമായി നിര്‍മിച്ച 155 എം.എം. ലൈറ്റ്‌ ഫീല്‍ഡ്‌ ഗണ്ണായ ധനുഷ്‌ പീരങ്കികളില്‍ ആറെണ്ണം ഇന്നലെ ജബല്‍പ്പൂരിലെ പീരങ്കി നിര്‍മാണ ഫാക്‌ടറിയില്‍ നടന്ന ചടങ്ങില്‍ കരസേനയ്‌ക്കു കൈമാറി.
1980-കളില്‍ ബൊഫോഴ്‌സ്‌ ഹൊവിറ്റ്‌സ്‌ര്‍ പീരങ്കികള്‍ വാങ്ങിയതു വിവാദത്തിലായശേഷം ഇതാദ്യമായാണ്‌ പീരങ്കിപ്പടയിലേക്ക്‌ പുതിയ ആയുധം കരസേന സ്വന്തമാക്കുന്നത്‌. ബൊഫോഴ്‌സിനു പുറമേ കരസേനുടെ പക്കലുണ്ടായിരുന്ന ഇന്ത്യന്‍ നിര്‍മിത 105 എം.എം. പീരങ്കി, റഷ്യന്‍ നിര്‍മിത 122എം.എം. പീരങ്കി എന്നിവയ്‌ക്കു പകരമായാണ്‌ ധനുഷ്‌ എത്തുന്നത്‌.
ജബല്‍പ്പൂരിലെ ഓര്‍ഡ്‌നന്‍സ്‌ ഫാക്‌ടറി ബോര്‍ഡും ഡി.ആര്‍.ഡി.ഒയും സംയുക്‌തമായാണ്‌ ധനുഷ്‌ വികസിപ്പിച്ചെടുത്തത്‌. 13 ടണ്ണില്‍ താഴെയാണ്‌ പീരങ്കിയുടെ ഭാരം. അതിനാല്‍ മലമ്പ്രദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലും പോലും അനായാസും നീക്കാനാകും.
155-45 എം.എം. കാലിബറുള്ള ധനുഷിന്‌ 38 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യത്തിലേക്കു മണിക്കൂറില്‍ 42 റൗണ്ട്‌ നിറയൊഴിക്കാനാകും. ഓട്ടോമാറ്റിക്‌ വിന്യാസം, ഇനര്‍ഷ്യല്‍ നാവിഗേഷന്‍ അനുസരിച്ചുള്ള ആര്‍ട്ടിലറി സൈറ്റിങ്‌ സംവിധാനം, അത്യാധുനിക ഡേ-നൈറ്റ്‌ ഡയറക്‌ട്‌ ഫയറിങ്‌ സംവിധാനം എന്നിവയും ധനുഷിനുണ്ട്‌. ഓട്ടോമാറ്റിങ്‌ വിന്യാസത്തിലൂടെ ഒരേസമയം മൂന്നു മുതല്‍ ആറു പീരങ്കിക്കു വരെ ഒരേ ലക്ഷ്യത്തിലേക്ക്‌ നിറയൊഴിക്കാനാകും.
114 യൂണിറ്റുകള്‍ക്കാണ്‌ കരസേന ഓര്‍ഡര്‍ നല്‍കിയിരുന്നത്‌. ഇതില്‍ ആറെണ്ണമാണ്‌ ഇന്നലെ കൈമാറ്റം ചെയ്‌തത്‌. ട്രക്കില്‍ ഘടിപ്പിക്കാവുന്ന മോഡല്‍ ഉള്‍പ്പെടെ അടുത്ത ഘട്ടമായുള്ള ആറു പീരങ്കികളുടെ നിര്‍മാണം പുരോഗമിക്കുകയാണെന്നും ഈ വര്‍ഷം അവസാനത്തോടെ കരസേനയ്‌ക്കു കൈമാറാനാകുമെന്നു പ്രതീക്ഷിക്കുന്നതായും ഒ.എഫ്‌.ബി. ചെയര്‍മാന്‍ സൗരഭ്‌ കുമാര്‍ അറിയിച്ചു.

Ads by Google
Tuesday 09 Apr 2019 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW