Thursday, May 23, 2019 Last Updated 32 Min 35 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Apr 2019 01.06 AM

'അബദ്ധപഞ്ചാംഗം' പഞ്ചാബി പതിപ്പ്‌ വിദ്യാഭ്യാസവകുപ്പിന്റെ കലണ്ടറില്‍ വ്യാപക തെറ്റുകള്‍

ചണ്ഡീഗഡ്‌: വര്‍ഷം 372 ദിവസം, ഫെബ്രുവരിയില്‍ 31 ദിവസം തുടങ്ങി വ്യാപക പിഴവുകള്‍ മൂലം അബദ്ധങ്ങളുടെ സമാഹാരമായി പഞ്ചാബ്‌ വിദ്യാഭ്യാസ വകുപ്പിന്റെ കലണ്ടര്‍. സമഗ്ര ശിക്ഷാ അഭിയാന്റെ നേതൃത്വത്തില്‍ പുറത്തിറങ്ങിയ കലണ്ടറിലാണ്‌ പിഴവുകള്‍ കടന്നുകൂടിയിരിക്കുന്നത്‌.
ഫെബ്രുവരിക്കു പുറമേ ഏപ്രില്‍, ജൂണ്‍, സെപ്‌റ്റംബര്‍, നവംബര്‍ മാസങ്ങളിലും 31 ദിവസം ഉള്ളതായാണ്‌ കലണ്ടറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്‌. നാലുദിവസം മുന്‍പ്‌ അച്ചടിച്ച കലണ്ടറിന്റെ ആയിരത്തിലേറെ പതിപ്പുകളാണ്‌ വിതരണം ചെയ്‌തത്‌. മാന്‍സ ജില്ലയിലെ പൊതു-സ്വകാര്യ സ്‌കൂളുകളുടെ ചുമരുകളില്‍ ഈ കലണ്ടറുകളാണ്‌ തൂക്കിയിട്ടിരിക്കുന്നത്‌. പിഴവുണ്ടായത്‌ അച്ചടിശാലയില്‍വച്ചാണെന്നും കലണ്ടര്‍ തിരിച്ചുവിളിച്ചതായും വിദ്യാഭ്യാസവകുപ്പിലെ ഉന്നതര്‍ പറഞ്ഞു.
എന്നാല്‍, സംഭവത്തില്‍ പ്രതിഷേധവുമായി എം.എല്‍.എമാരും അധ്യാപക സംഘടനകളും രംഗത്തെത്തി. കലണ്ടറിനായി പാഴാക്കിയ തുക കുട്ടികളുടെ ക്ഷേമത്തിനുവേണ്ടി വിനിയോഗിക്കണമായിരുന്നെന്ന്‌ എ.എ.പി. എം.എല്‍.എ. കുറ്റപ്പെടുത്തി.
ലോക്‌സഭാ തെരഞ്ഞെടുപ്പു മുന്നില്‍ കണ്ട്‌ തിരക്കുപിടിച്ചാണ്‌ കലണ്ടര്‍ പുറത്തിറക്കിയതെന്നും ചട്ടങ്ങള്‍ ലംഘിച്ച്‌ പുറത്തിറക്കിയ കലണ്ടറില്‍ സര്‍ക്കാരിന്റെ നേട്ടങ്ങളും പദ്ധതികളുമാണ്‌ മുഴച്ചുനില്‍ക്കുന്നതെന്നും അധ്യാപക സംഘടനകള്‍ കുറ്റപ്പെടുത്തി.

Ads by Google
Tuesday 09 Apr 2019 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW