Tuesday, July 09, 2019 Last Updated 33 Min 36 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Apr 2019 01.06 AM

എസ്‌.പി-ബി.എസ്‌.പി. സഖ്യം മേയ്‌ 23 ന്‌ വഴിപിരിയും: യു.പി. ഉപമുഖ്യമന്ത്രി

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ എസ്‌.പി-ബി.എസ്‌.പി. സഖ്യത്തിന്റെ അന്ത്യം വോട്ടെണ്ണല്‍ ദിനത്തിലുണ്ടാകുമെന്ന പ്രവചനവുമായി യു.പി. ഉപമുഖ്യമന്ത്രി കേശവ്‌ പ്രസാദ്‌ മൗര്യ.
മേയ്‌ 23 ന്‌ ബി.എസ്‌.പി. നേതാവ്‌ മായാവതിയും എസ്‌.പി. അധ്യക്ഷന്‍ അഖിലേഷ്‌ യാദവും വഴിപിരിയും. അഖിലേഷ്‌ കൈയൊഴിഞ്ഞശേഷം മായാവതിയെ ബി.ജെ.പി. പിന്തുണയ്‌ക്കുമെന്നും മൗര്യ കൂട്ടിച്ചേര്‍ത്തു.
പിന്നാക്ക വിഭാഗക്കാരെ ആശ്‌ളേഷിക്കുന്ന പാര്‍ട്ടിയല്ല എസ്‌.പിയെന്നു മുന്‍കാല അനുഭവങ്ങള്‍തന്നെ ഉദാഹരണം. 1995-ല്‍ മായാവതിയെ എസ്‌.പി. നേതാവ്‌ മുലായം സിങ്‌ യാദവിന്റെ നിര്‍ദേശാനുസരണം അണികള്‍ ആക്രമിച്ചപ്പോള്‍ രക്ഷിച്ചത്‌ ബി.ജെ.പിയായിരുന്നു.
സമാനമായ രീതിയില്‍ വോട്ടെണ്ണല്‍ ദിനത്തില്‍ മുലായമിന്റെ മകന്‍ അഖിലേഷ്‌ കൈവിടുന്ന മായാവതിക്ക്‌ ബി.ജെ.പി. സംരക്ഷണമൊരുക്കും. എല്ലാക്കാലത്തും ദളിതരുടെ ക്ഷേമത്തിനായി നിലകൊണ്ട പാര്‍ട്ടി ബി.ജെ.പി. മാത്രമാണ്‌. കുംഭമേളയില്‍ ശുചീകരണത്തൊഴിലാളികളുടെ പാദപൂജ ചെയ്‌ത്‌ നരേന്ദ്ര മോഡി അവരെ ആദരിച്ചതു വിസ്‌മരിക്കരുതെന്നും മൗര്യ പറഞ്ഞു.

Ads by Google
Tuesday 09 Apr 2019 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW