Thursday, May 23, 2019 Last Updated 32 Min 36 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Apr 2019 01.06 AM

കോണ്‍വോയ്‌ നിയന്ത്രണം വകവയ്‌ക്കാതെ സൈന്യം

ശ്രീനഗര്‍: സേനാ വാഹനവ്യൂഹ നീക്കം ഞായറാഴ്‌ചയും ബുധനാഴ്‌ചയുമായി നിജപ്പെടുത്തിക്കൊണ്ടുളള ജമ്മു കശ്‌മീര്‍ സര്‍ക്കാരിന്റെ ഉത്തരവ്‌ വകവയ്‌ക്കാതെ െസെന്യം. ഇന്നലെയും ജമ്മു കശ്‌മീരിലേക്ക്‌ സേനാ വാഹനവ്യൂഹം നീങ്ങി.
ജമ്മു സര്‍ക്കാരിന്റെ ഉത്തരവ്‌ തങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന നിലപാടാണ്‌ െസെന്യത്തിന്‌. നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച്‌ െസെന്യത്തോട്‌ ആലോചിച്ചില്ലെന്നും ആരോപണമുണ്ട്‌.
ചീഫ്‌ സെക്രട്ടറിയുടെ നിര്‍ദേശാനുസരണം സംസ്‌ഥാന ആഭ്യന്തര സെക്രട്ടറിയാണ്‌ ഈ മാസം മൂന്നിന്‌ ഉത്തരവിറക്കിയത്‌.
ജമ്മുവിലെ ഉദ്ധംപൂരില്‍നിന്ന്‌ വടക്കന്‍ കശ്‌മീരിലെ ബാരാമുള്ള വരെ ദേശീയപാതയില്‍ ഞായറാഴ്‌ചയും ബുധനാഴ്‌ചയും രാവിലെ നാലുമുതല്‍ െവെകിട്ട്‌ അഞ്ചുവരെ പൊതുഗതാഗതത്തിന്‌ നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടാണ്‌ ഈ സമയം സേനാനീക്കത്തിനായി മാറ്റിവച്ചത്‌.
40 സി.ആര്‍.പി.എഫ്‌. ജവാന്മാരുടെ ജീവനെടുത്ത്‌ ഫെബ്രുവരി 14-ന്‌ െഹെവേയിലുണ്ടായ കാര്‍ ബോംബ്‌ സ്‌ഫോടനമാണ്‌ ഇത്തരമൊരു നിയന്ത്രണത്തിലേക്കു സര്‍ക്കാരിനെ എത്തിച്ചത്‌. മേയ്‌ 31 വരെ ഏര്‍പ്പെടുത്തിയ നിയന്ത്രണം അഞ്ചു ജില്ലകളെ ബാധിക്കും.
അടിയന്തിര സാഹചര്യത്തിലുള്ളവര്‍ക്ക്‌ ഗതാഗതം സാധ്യമാക്കാന്‍ 18 ഉദ്യോഗസ്‌ഥനെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്‌. രോഗികളടക്കമുള്ളവര്‍ ഇവര്‍ക്കു മുന്നില്‍ ക്യൂ നില്‍ക്കുന്ന കാഴ്‌ചയായിരുന്നു ഇന്നലെ.

Ads by Google
Tuesday 09 Apr 2019 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW