Saturday, June 29, 2019 Last Updated 4 Min 29 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Apr 2019 01.06 AM

സിഖ്‌ കൂട്ടക്കൊല: സൂത്രധാരന്‍ സജ്‌ജനെന്ന്‌ സി.ബി.ഐ.

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്‌ നേതാവായിരുന്ന സജ്‌ജന്‍ കുമാറാണു 1984-ല്‍ ഡല്‍ഹിയിലുണ്ടായ സിഖ്‌ കൂട്ടക്കൊലയുടെ സൂത്രധാരനെന്നു സി.ബി.ഐ. സുപ്രീം കോടതിയില്‍.
തനിക്കു കഴിഞ്ഞ ഡിസംബറില്‍ മരണം വരെ ജയില്‍ശിക്ഷ വിധിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരേ സജ്‌ജന്‍ കുമാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ട്‌. ഇതിനൊപ്പം സമര്‍പ്പിച്ച ജാമ്യാപേക്ഷയിലാണു സി.ബി.ഐ. ഹൈക്കോടതിയിലെ നിലപാട്‌ ആവര്‍ത്തിച്ചത്‌. പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി 1984 ഒക്‌ടോബര്‍ 31-ന്‌ സിഖുകാരായ രണ്ട്‌ അംഗരക്ഷകരാല്‍ വധിക്കപ്പെട്ടതിനു പിന്നാലെയാണു സിഖുകാര്‍ പരക്കെ ആക്രമിക്കപ്പെട്ടത്‌. അടുത്ത രണ്ടു ദിവസങ്ങളിലായി ഡല്‍ഹി കന്റോണ്‍മെന്റ്‌ മേഖലയിലെ രാജ്‌നഗറില്‍ അഞ്ചു പേരെ കൊന്ന കേസിലാണു സജ്‌ജന്‍ കുമാര്‍ ശിക്ഷിക്കപ്പെട്ടത്‌. മറ്റൊരു കേസില്‍ സജ്‌ജന്‍ കുമാര്‍ വിചാരണ നേരിടുന്ന സാഹചര്യത്തില്‍ ജാമ്യമനുവദിക്കുന്നത്‌ നിയമവ്യവസ്‌ഥയെ പരിഹാസ്യമാക്കുമെന്നു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.

Ads by Google
Tuesday 09 Apr 2019 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW