Wednesday, May 22, 2019 Last Updated 24 Min 25 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Apr 2019 01.06 AM

ടിക്‌ ടോക്‌ നിരോധനം: എതിര്‍ ഹര്‍ജി ഉടന്‍ പരിഗണിക്കില്ല

ന്യൂഡല്‍ഹി: ടിക്‌ ടോക്‌ നിരോധിക്കാനുള്ള മദ്രാസ്‌ ഹൈക്കോടതിവിധിയെ ചോദ്യംചെയ്‌തു സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ഉടന്‍ പരിഗണിക്കില്ല. അടിയന്തിര പരിഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ചീഫ്‌ ജസ്‌റ്റിസ്‌ അധ്യക്ഷനായ ബെഞ്ച്‌ തള്ളി.
ഹര്‍ജി യഥാസമയം പരിഗണിക്കുമെന്ന്‌ ചീഫ്‌ ജസ്‌റ്റിസ്‌ രഞ്‌ജന്‍ ഗോഗോയ്‌, ജസ്‌റ്റിസ്‌ ദീപക്‌ ഗുപ്‌ത, ജസ്‌റ്റിസ്‌ സഞ്‌ജയ്‌ ഖന്ന എന്നിവരടങ്ങിയ ബെഞ്ച്‌ വ്യക്‌തമാക്കി. ലൈംഗികത അടക്കമുള്ളവ ടിക്‌ടോക്കില്‍ വരുന്നതിനാല്‍ ആപ്പിനെ കേന്ദ്ര സര്‍ക്കാര്‍ നിരോധിക്കണമെന്നായിരുന്നു ഇക്കഴിഞ്ഞ മൂന്നിനു ഹൈക്കോടതി ഉത്തരവ്‌. ടിക്‌ ടോക്കില്‍ വരുന്ന ദൃശ്യങ്ങളുടെ സംപ്രേഷണവും കോടതി വിലക്കിയിരുന്നു.

Ads by Google
Tuesday 09 Apr 2019 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW