Wednesday, May 22, 2019 Last Updated 55 Min 41 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Apr 2019 01.06 AM

സാമ്പത്തിക സംവരണം: ഹര്‍ജി മേയ്‌ രണ്ടിന്‌ പരിഗണിക്കും

ന്യൂഡല്‍ഹി: സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നോക്കക്കാര്‍ക്ക്‌ പത്തു ശതമാനം സംവരണം ഏര്‍പ്പെടുത്തിയതിനെതിരായ ഹര്‍ജികള്‍ സുപ്രീം കോടതി അടുത്തമാസം രണ്ടിനു വീണ്ടും പരിഗണിക്കും.
ഭരണഘടനാ ഭേദഗതി സ്‌റ്റേ ചെയ്യാന്‍ ഈ സാഹചര്യത്തില്‍ കഴിയില്ലെന്നു കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. മുമ്പ്‌ രണ്ടു തവണ ഈ ആവശ്യം കോടതി തള്ളിയതാണെന്നും അദ്ദേഹം വാദിച്ചു. അതേസമയം, റെയില്‍വേ നല്‍കിയ തൊഴില്‍ വിജ്‌പാനത്തില്‍ പത്തു ശതമാനം സാമ്പത്തിക സംവരണം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നു ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ്‌ ധവാന്‍ ചൂണ്ടിക്കാട്ടി. അതനുസരിച്ച്‌ നിയമനം നടന്നതിനുശേഷം എതിരായി വിധിയുണ്ടായാല്‍ നിയമനം പുനഃപരിശോധിക്കുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകളും അദ്ദേഹം ഉന്നയിച്ചു. ഭരണഘടനാഭേദഗതി സംബന്ധിച്ച വിഷയമായതിനാല്‍ ഹര്‍ജി ഭരണഘടനാ ബെഞ്ചിനു വിടണമോയെന്ന കാര്യം പരിഗണിക്കുമെന്നു ജസ്‌റ്റിസുമാരായ എസ്‌.എ. ബോബ്‌ഡേ, എസ്‌.എ. നസീര്‍ എന്നിവരടങ്ങിയ ബെഞ്ച്‌ ചൂണ്ടിക്കാട്ടി. തുടര്‍ന്ന്‌ ഹര്‍ജി വീണ്ടും പരിഗണിക്കാനായി അടുത്ത മാസം രണ്ടിലേക്കു മാറ്റുകയായിരുന്നു.

Ads by Google
Tuesday 09 Apr 2019 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW