Tuesday, May 21, 2019 Last Updated 54 Min 9 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Apr 2019 01.06 AM

അനില്‍ അംബാനിക്കായി സുപ്രീം കോടതി ഉത്തരവില്‍ തിരിമറി: 2 പേര്‍ അറസ്‌റ്റില്‍

ന്യൂഡല്‍ഹി: അനില്‍ അംബാനിക്കുവേണ്ടി സുപ്രീം കോടതി ഉത്തരവില്‍ തിരിമറി നടത്തിയ കേസില്‍ രണ്ട്‌ ഉദ്യോഗസ്‌ഥര്‍ അറസ്‌റ്റില്‍.
സുപ്രീം കോടതി മുന്‍ കോര്‍ട്ട്‌ മാസ്‌റ്റര്‍മാരായ മാനവ്‌ ശര്‍മ, തപന്‍കുമാര്‍ ചക്രവര്‍ത്തി എന്നിവരെയാണ്‌ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. ഇവരെ നേരത്തേ ചീഫ്‌ ജസ്‌റ്റിസ്‌ രഞ്‌ജന്‍ ഗൊഗോയ്‌ സര്‍വീസില്‍നിന്നു പിരിച്ചുവിട്ടിരുന്നു.
അനില്‍ അംബാനിയുടെ റിലയന്‍സ്‌ കമ്യുണിക്കേഷന്‍സിന്‌ എതിരേ എറിക്‌സണ്‍ ഇന്ത്യ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലെ ഉത്തരവില്‍ മാറ്റം വരുത്തിയതിനാണു നടപടി. കേസില്‍ അനില്‍ അംബാനിയോട്‌ കോടതിയില്‍ നേരിട്ടു ഹാജരാകാന്‍ കഴിഞ്ഞ ജനുവരി ഏഴിന്‌ ജസ്‌റ്റിസ്‌ ആര്‍.എഫ്‌. നരിമാന്‍ അധ്യക്ഷനായ ബെഞ്ച്‌ ഉത്തരവിട്ടിരുന്നു.
എന്നാല്‍, വൈകിട്ട്‌ സുപ്രീം കോടതി വെബ്‌സൈറ്റില്‍ അപ്‌ലോഡ്‌ ചെയ്‌ത ഉത്തരവില്‍ ഇരുവരും തിരിമറി നടത്തുകയായിരുന്നു. കോടതിയില്‍ നേരിട്ടു ഹാജരാകുന്നതില്‍നിന്ന്‌ അനില്‍ അംബാനിക്ക്‌ ഇളവ്‌ നല്‍കിയെന്നായിരുന്നു തിരുത്ത്‌ വരുത്തിയത്‌.
എറിക്‌സണുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത്‌ ദവെ ആണ്‌ ഉത്തരവില്‍ തിരുത്തല്‍ വരുത്തിയതായി കോടതിയെ അറിയിച്ചത്‌. തുടര്‍ന്ന്‌നടത്തിയ അന്വേഷണത്തിലാണ്‌ രണ്ട്‌ ഉദ്യോഗസ്‌ഥര്‍ ചേര്‍ന്ന്‌ അനധികൃതമായി ഉത്തരവില്‍ തിരുത്തല്‍ വരുത്തിയാണ്‌ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചതെന്നു കണ്ടെത്തിയത്‌. തൊട്ടുപിന്നാലെ രണ്ട്‌ ഉദ്യോഗസ്‌ഥരെയും ചീഫ്‌ ജസ്‌റ്റിസ്‌ പിരിച്ചുവിടുകയും ചെയ്‌തു.

Ads by Google
Tuesday 09 Apr 2019 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW