Saturday, May 18, 2019 Last Updated 17 Min 29 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Apr 2019 01.06 AM

ലഷ്‌കറിനു പണമയയ്‌ക്കുന്നതു കമ്രാന്‍; തുമ്പായതു വിമാന ബുക്കിങ്‌ കോള്‍

ന്യൂഡല്‍ഹി/ദുബായ്‌: ലഷ്‌കറെ തോയ്‌ബയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്കു പണം കണ്ടെത്തുന്നയാളെ കണ്ടെത്തുന്നതില്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക്‌ (എന്‍.ഐ.എ) പിടിവള്ളിയായത്‌ ഒരു വിമാന ബുക്കിങ്‌ കോള്‍.
എമിറേറ്റ്‌സ്‌ എയര്‍ലൈന്‍സിന്റെ ഇന്ററാക്‌ടീവ്‌ വോയിസ്‌ റെസ്‌പോണ്‍സ്‌ സിസ്‌റ്റ(ഐ.വി.ആര്‍.എസ്‌) ത്തിലേക്കു വന്ന ഫോണ്‍ കോളാണ്‌ എന്‍.ഐ.എയ്‌ക്കു തുണയായത്‌.
ദുബായ്‌ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പാക്‌ പൗരന്‍ മുഹമ്മദ്‌ കമ്രാന്‍ വഴിയാണു പണം വരുന്നതെന്ന്‌ അതിലൂടെ തിരിച്ചറിഞ്ഞു. ഒരു വിമാനക്കമ്പനിയുടെ ബുക്കിങ്‌ സംവിധാനം എന്‍.ഐ.എ. അന്വേഷണത്തിനു പ്രയോജനപ്പെടുത്തുന്നത്‌ ആദ്യമായാണ്‌. കമ്രാനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
ലഷ്‌കര്‍ പണം സമാഹരിക്കുന്നത്‌ ഫലാ എ ഇന്‍സാനിയത്‌ ഫൗണ്ടേഷന്‍ വഴിയാണ്‌. ഈ ഫൗണ്ടേഷനു സൗകര്യങ്ങള്‍ ഒരുക്കിയതിനു ഡല്‍ഹിക്കാരനായ മുഹമ്മദ്‌ സല്‍മാന്‍, രാജസ്‌ഥാന്‍കാരനായ മുഹമ്മദ്‌ സലിം എന്നിവര്‍ക്കൊപ്പം കമ്രാന്റെ പേരും ചേര്‍ത്ത്‌ എന്‍.ഐ.എ. കുറ്റപത്രം സമര്‍പ്പിച്ചു. സല്‍മാനും സലിമും കഴിഞ്ഞ ഡിസംബറില്‍ അറസ്‌റ്റിലായിരുന്നു.
മതപ്രവര്‍ത്തനങ്ങളുടെ മൂടുപടമണിഞ്ഞ്‌ ഡല്‍ഹിയിലും ഹരിയാനയിലും ഫലാ എ ഇന്‍സാനിയത്തിനു കേന്ദ്രങ്ങളൊരുക്കാനും ഇവര്‍ ശ്രമിച്ചിരുന്നു. ദുബായില്‍നിന്നു നിര്‍ദേശങ്ങളും പണവും എത്തിയിരുന്നതു സല്‍മാന്റെ പേരിലാണ്‌.
ലഷ്‌കറെ മേധാവി ഹാഫിസ്‌ മുഹമ്മദ്‌ സയീദും ഫലാ എ ഇന്‍സാനിയത്‌ ഫൗണ്ടേഷന്‍ ഉപമേധാവി ഷാഹിദ്‌ മഹ്‌മൂദും കമ്രാന്‍ വഴിയാണ്‌ ഇന്ത്യയിലേക്കു പണമെത്തിക്കുന്നതെന്നു തെളിയിക്കാനായി ശബ്‌ദ സാമ്പിളുകള്‍ക്കു വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു എന്‍.ഐ.എ. അതിനിടെയാണ്‌ എയര്‍ലൈന്‍സിലേക്കുള്ള വിളിയില്‍നിന്നു കമ്രാന്റെ ശബ്‌ദ സാമ്പിള്‍ ലഭിച്ചത്‌.
കമ്രാനും മഹ്‌മൂദും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണമടങ്ങുന്ന സിഡി കഴിഞ്ഞ ജനുവരിയില്‍ കമ്രാന്റെ കൂട്ടാളിയായ ഗുലാം ബഷീര്‍ ധരംപുരിയയുടെ ഗുജറാത്തിലെ വസതിയില്‍നിന്നു പിടിച്ചെടുത്തിരുന്നു. സാമ്പത്തിക ഇടപാടുകളായിരുന്നു സംഭാഷണവിഷയം.
സിഡിയിലും ടെലിഫോണ്‍ കോളിലുമുള്ളതു കമ്രാന്റെ ശബ്‌ദമാണെന്നു ഫോറന്‍സിക്‌ പരിശോധനയിലൂടെ സ്‌ഥിരീകരിച്ചു. ഒരു പാക്‌ ടിവി ചാനലിലെ അഭിമുഖം യു ട്യൂബിലുണ്ടായിരുന്നതില്‍നിന്നു മഹ്‌മൂദിന്റെ ശബ്‌ദവും കിട്ടി. സിഡിയില്‍ കമ്രാനുമായി സംസാരിക്കുന്നത്‌ ഇയാളാണെന്നും കണ്ടെത്തി.
ഹവാല മാര്‍ഗം സല്‍മാന്‌ 57.22 ലക്ഷം രൂപ ലഭിച്ചിരുന്നെന്നും ഇതു പല്‍വലിലെ ഉത്താവറില്‍ ഖുലാഫാ എ റഷിദീന്‍ എന്ന പേരില്‍ മോസ്‌ക്‌ പണിയാനും മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹത്തിനും ഉപയോഗിച്ചെന്നും കണ്ടെത്തിയതായി കുറ്റപത്രത്തിലുണ്ട്‌. മോസ്‌കിന്റെ നിര്‍മാണം കഴിഞ്ഞ്‌ ചില പ്രത്യേക ജോലികള്‍ ചെയ്യണമെന്നു സല്‍മാനു നിര്‍ദേശം ലഭിച്ചിരുന്നതായും കണ്ടെത്തി. ധരംപുരിയ, അബ്‌ദുള്‍ അസീസ്‌ ബെഹ്‌ലിം എന്നിവരാണു ദുബായില്‍ കമ്രാന്റെ സഹായികളെന്നും തിരിച്ചറിഞ്ഞു.

Ads by Google
Tuesday 09 Apr 2019 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW