Saturday, August 17, 2019 Last Updated 0 Min 16 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Apr 2019 01.06 AM

മുസഫര്‍ നഗര്‍ കലാപം: കേസ്‌ പിന്‍വലിക്കാന്‍ അനുമതിയായില്ല

ലഖ്‌നൗ: മുസാഫര്‍നഗര്‍ കലാപവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കാന്‍ ജില്ലാഭരണകൂടത്തിന്‌ അനുമതി നല്‍കിയിട്ടില്ലെന്ന്‌ ഉത്തര്‍പ്രദേശ്‌ സര്‍ക്കാര്‍. കലാപവുമായി ബന്ധപ്പെട്ട 44 കേസുകള്‍ പിന്‍വലിക്കുമെന്ന്‌ ഭരണകക്ഷിയായ ബി.ജെ.പി. ഡിസംബറില്‍ പ്രഖ്യാപിക്കുകയും ഒരു ഡസനോളം കേസുകള്‍ പിന്‍വലിക്കാന്‍ അനുമതി തേടുകയും ചെയ്‌തിരുന്നു.
എന്നാല്‍, കേസ്‌ പിന്‍വലിക്കുന്നതിനുള്ള അനുമതി ഇതുവരെ ലഭിച്ചിട്ടില്ലെന്നു ബന്ധപ്പെട്ട ഉദ്യോഗസ്‌ഥര്‍ പറഞ്ഞു. 2013 ല്‍ മുസാഫര്‍ നഗറിലും സമീപപ്രദേശങ്ങളിലുമായുണ്ടായ കലാപങ്ങളില്‍ 60 പേര്‍ കൊല്ലപ്പെടുകയും 40,000 പേര്‍ പലായനം ചെയ്യുകയും ചെയ്‌തിരുന്നു. മുസഫര്‍നഗര്‍ എം.പി. സഞ്‌ജീവ്‌ ബലിയാന്‍, ബിജ്‌നോര്‍ എം.പി. ഭാരതേന്ദ്രസിങ്‌, എം.എല്‍.എമാരായ സംഗീത്‌ സോം, ഉമേഷ്‌ മാലിക്‌, എന്നിവരുള്‍പ്പെടെയുള്ള ബി.ജെ.പി. നേതാക്കളുടെ പേരില്‍ 125 ലേറെ കേസുകളാണ്‌ കലാപവുമായി ബന്ധപ്പെട്ട്‌ രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ളത്‌.

Ads by Google
Tuesday 09 Apr 2019 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW