Tuesday, May 21, 2019 Last Updated 8 Min 37 Sec ago English Edition
Todays E paper
Ads by Google
Monday 08 Apr 2019 11.55 AM

2008 ലെ കുഞ്ഞന്‍ 'പാല്‍ക്കുടം' ഇതാ വീണ്ടും: 11 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം കടലിന്റെ മുകള്‍ തട്ടിലെത്തി ലോകത്തെ അമ്പരപ്പിച്ച് 'ഗാലന്‍ ഡേ ലേച്ചെ'

White whale

നീണ്ട 11 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് മിന്നായം തീര്‍ത്ത് അമ്പരപ്പിച്ച് മടങ്ങിയ ആ പാല്‍ക്കുടം വീണ്ടും ലോകത്തിന്റെ കണ്ണില്‍ പെട്ടത്. കടലിന്റെ പാല്‍ക്കുടം ലോകത്തെ അതിശയിപ്പിക്കാന്‍ വീണ്ടും മുകള്‍ തട്ടിലെത്തി, വെള്ളം ചീറ്റിച്ചു. പതിയെ മടങ്ങി. മെക്‌സിക്കോ കടലിടുക്കിന് സമീപമുള്ള ബേജാ കാലിഫോര്‍ണിയ മേഖലയിലാണ് അപുര്‍വമായ വെള്ള തിമിംഗലത്തെ കണ്ടെത്തിയത്. ഗാലന്‍ ഡേ ലേച്ചെ അഥവാ പാല്‍ക്കുടം എന്നാണ് തിമിംഗലത്തിന് ഗവേഷകര്‍ നല്‍കിയിരിക്കുന്ന പേര്.

ശരീരത്തിലെ കറുത്ത പിഗ്‌മെന്റുകള്‍ അഥവാ മെലാനിന്റെ അഭാവമാണ് ജീവികള്‍ക്ക് വെള്ളനിറം ലഭിക്കാനുള്ള കാരണം. ആല്‍ബിനോ എന്ന അവസ്ഥയാണ് തിമിംഗലങ്ങള്‍ക്ക് വെള്ള നിറം നല്‍കുന്നത്. ഇപ്പോള്‍ വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്ന തിമിംഗലം ഗ്രേ വെയില്‍ എന്ന ഇനത്തില്‍ പെട്ടതാണെന്നും ശാസ്ത്രലോകം വ്യക്തമാക്കുന്നു. മാനുവല്‍ ഗോണ്‍സാല്‍വസ് എന്ന സ്‌കൂബാ ഡൈവിങ് ഇന്‍സ്ട്രക്ടറാണ് ഈ തിമിംഗലത്തെ ക്യാമറയില്‍ പകര്‍ത്തിയത്. 2008 ല്‍ കുഞ്ഞായിരുന്നപ്പോള്‍ ഇതേ തിമിംഗലം ഗവേഷകരുടെ ശ്രദ്ധ തേടിയിരുന്നു.

Ads by Google
Monday 08 Apr 2019 11.55 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW