Friday, June 21, 2019 Last Updated 6 Min 47 Sec ago English Edition
Todays E paper
Ads by Google
Monday 08 Apr 2019 11.36 AM

കാല്‍മുട്ട് തേയ്മാനം വേദനയും നീരും മാറാന്‍

uploads/news/2019/04/300290/askdrayurveda080419.jpg

''മുറിവെണ്ണ, ധാന്വന്തരം തൈലം ചേര്‍ത്ത് യോജിപ്പിച്ച് പഞ്ഞിയില്‍ മുക്കി മുട്ടില്‍ ചുറ്റിക്കെട്ടി കിടന്നുറങ്ങുന്നത് ഫലപ്രദമാണ്. ആര്‍ട്ടിലോണ്‍ ക്യാപസ്യൂള്‍ 2 വീതം 2 നേരം ആഹാരശേഷം ഉപയോഗിക്കണം''

വേദനയും നീരും മാറാന്‍


ഞാനൊരു റിട്ടയേര്‍ഡ് അധ്യാപകനാണ്. 65 വയസ്. എന്റെ കാല്‍മുട്ടിന് തേയ്മാനമാണ്. കാലില്‍ നീരും വേദനയുമുണ്ട്. നടക്കാനും പടികള്‍ കയറാനും ബുദ്ധിമുട്ടാണ്. കാല്‍മുട്ട് തേയ്മാനം പാരമ്പര്യമായി ഉണ്ടാകുന്നതാണോ? വേദനയും നീരും മാറാന്‍ ആയുര്‍വേദത്തില്‍ ഫലപ്രദമായ ചികിത്സയുണ്ടോ?
----- ഭാസ്‌കരന്‍ എ.ജി , ആലുവ

വാതകോപം മൂലമാണ് കാല്‍മുട്ടിന് തേയ്മാനം ഉണ്ടാകുന്നത്. ഒരുപരിധിവരെ ഇത് പാരമ്പര്യ രോഗത്തില്‍പ്പെടുത്താം. സന്ധികളിലെ ജലാംശം കുറയുന്നതാണ് ഒരു പ്രധാനപ്പെട്ട കാരണം.

അഞ്ച് നാരകത്തിന്റെ ഇല, നാല് പേരയില, ഒരു ടീസ്പൂണ്‍ ജീരകം ഇവ അരച്ചുരുട്ടി അതിരാവിലെ സേവിക്കുന്നത് തേയ്മാനത്തിന് ഉത്തമമാണ്. ഇത് ആറുമാസം തുടരണം.

മുറിവെണ്ണ, ധാന്വന്തരം തൈലം ചേര്‍ത്ത് യോജിപ്പിച്ച് പഞ്ഞിയില്‍ മുക്കി മുട്ടില്‍ ചുറ്റിക്കെട്ടി കിടന്നുറങ്ങുന്നത് ഫലപ്രദമാണ്. ആര്‍ട്ടിലോണ്‍ ക്യാപസ്യൂള്‍ 2 വീതം 2 നേരം ആഹാരശേഷം ഉപയോഗിക്കണം. അശ്വഗന്ധാരിഷ്ടം, ബലാരിഷ്ടം സമം ചേര്‍ത്ത് 2 നേരം ആഹാരശേഷം സേവിക്കുക.

പ്രഭഞ്ജനം കുഴമ്പ്, സഹചരാദി തൈലം, കര്‍പ്പൂരാദി തൈലം സമം ചേര്‍ത്ത് രണ്ട് കാല്‍ മുട്ടും തടവണം.

വേദനയ്ക്ക് റൂമാറ്റ് ടാബ് ലറ്റ്, മഹായോഗരാജ ഗുല്‍ഗുലു 2 വീതം 2 നേരം ആഹാരശേഷം സേവിക്കണം. ആഹാരത്തില്‍ എരിവ്, പുളി, ഉപ്പ് എന്നിവ വളരെ കുറയ്ക്കണം. ദാഹശമിനി ഇട്ട് തിളപ്പിച്ച വെള്ളം ഒരു ദിവസം രണ്ട് ലിറ്റര്‍ എങ്കിലും കുടിക്കണം.

മഞ്ഞപ്പിത്തം


എനിക്ക് 40 വയസ്. എന്റെ ഓഫീസില്‍ മഞ്ഞപ്പിത്തം പടര്‍ന്നു പിടിക്കുകയാണ്. രോഗം പിടിപെട്ടതിനു ശേഷം പലരും പല ചികിത്സകളും പരീക്ഷിച്ചു. ആയുര്‍വേദത്തില്‍ മഞ്ഞപ്പിത്തത്തിന് ഫലപ്രദമായ ചികിത്സയുണ്ടെന്ന് അറിയാന്‍ കഴിഞ്ഞു. അത് എന്തൊക്കെയാണ്? ജീവിത ശൈലിയിലും ഭക്ഷണകാര്യത്തിലും എന്തൊക്കെയാണ് ശ്രദ്ധിക്കാനുള്ളത്? രോഗം പടരാതിരിക്കാന്‍ സൂക്ഷിക്കേണ്ടത് എന്തെല്ലാമാണ്?
----- അനുരാജ് , കോഴിക്കോട്

മഞ്ഞപ്പിത്തത്തിന് ആയുര്‍വേദത്തില്‍ ഫലപ്രദമായ ചികിത്സയുണ്ട്. എരിവും പുളിയും ഉപ്പും അധികമുള്ള ആഹാരസാധനങ്ങള്‍ കുറയ്ക്കണം. കീഴാര്‍നെല്ലി സമൂലം ഇട്ട് തിളപ്പിച്ച വെള്ളം പലപ്രാവശ്യം കുടിക്കുക.

കീഴാര്‍നെല്ലി ഒരു നെല്ലിക്കാപ്രമാണം പശുവിന്‍പാലില്‍ അരച്ച് ഉരുട്ടി അതിരാവിലെ സേവിക്കുക. ചിട്ടയായ ദിനചര്യയും ആഹാരരീതിയും ഈ രോഗത്തിന് വളരെ പ്രധാനമാണ്.

പടോല കടുരോഹിണ്യാദി കഷായം, പ്രൊട്ടക്ട് ടാബ്‌ലറ്റ് ചേര്‍ത്ത് 2 നേരം ആഹാരത്തിന് മുന്‍പ് സേവിക്കുക. അവിപത്തി ചൂര്‍ണം 2 ടീസ്പൂണ്‍ പകുതി ഉണക്ക മുന്തിരി ചേര്‍ത്തരച്ച് രാത്രി കിടക്കാന്‍ നേരം ചൂടുവെള്ളത്തില്‍ സേവിക്കണം. ദ്രാക്ഷാരിഷ്ടം, ലോഹാസവം, പുനര്‍ന്നവാസവം, യൂറിസ് ടാബ്‌ലറ്റ് ചേര്‍ത്ത് 2 നേരം ആഹാര ശേഷം സേവിക്കുക.

ദശമൂല ഹരീതകി ലേഹ്യം 2 ടീസ്പൂണ്‍ കിടക്കാന്‍ നേരം സേവിക്കുക. ആയുര്‍വേദ ഡോക്ടറെ നേരില്‍ കണ്ട് വിശദമായ പരിശോധന നടത്തി, അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ചികിത്സ ആരംഭിക്കുന്നതാണ് ഉചിതം.

ഡോ. ശ്യാംകിഷോര്‍
കണ്‍സള്‍ട്ടന്റ് ഫിസിഷന്‍
നാഗാര്‍ജ്ജുന ആയുര്‍വേദ, തൊടുപുഴ

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW