Friday, June 07, 2019 Last Updated 3 Min 37 Sec ago English Edition
Todays E paper
Ads by Google
Monday 08 Apr 2019 11.03 AM

ഇതാണ് ലൂസിഫറിലെ ആ മാദക നര്‍ത്തകി; ആടി തകര്‍ത്ത് വാലുച്ച; വീഡിയോ ഗാനം പുറത്ത്

lucifer movie

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ സൂപ്പര്‍ ഹിറ്റിലേക്ക് കുതിക്കുകയാണ്. ചിത്രത്തിലെ ഐറ്റം ഡാന്‍സിനെ വിമര്‍ശിച്ച് ചിലര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ചിത്രത്തിലെ ഐറ്റം നമ്പര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. മിസ് ബോഡി ബ്യൂട്ടിഫുള്‍ പട്ടം സ്വന്തമാക്കിയ വാലുച്ച ഡിസൂസ എന്ന പോര്‍ച്ചുഗീസ്-ജര്‍മന്‍ വംശജയാണ് ഗാനത്തിന് ചുവടുവെച്ചത്.

16-ാം വയസുമുതല്‍ മോഡലിംഗ് രംഗത്ത് സജീവമാണ് വാലുച്ച. ഷാരൂഖിനൊപ്പം പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള വാലുച്ച ഷാരൂഖിന്റെ തന്നെ ഫാന്‍ എന്ന ചിത്രത്തിലൂടെ സിനിമ അരങ്ങേറ്റവും നടത്തി. ഇപ്പോള്‍ ലൂസിഫറിലൂടെ മലയാളത്തിലും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് താരം.

ദീപക് ദേവ് സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് ജ്യോത്സനയാണ്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW