Friday, June 21, 2019 Last Updated 1 Min 16 Sec ago English Edition
Todays E paper
Ads by Google
Monday 08 Apr 2019 10.52 AM

ഉപഭോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്തയുമായി നോക്കിയ

nokia 6.1 plus nokia 2.1 nokia 1 prices reduce

ഉപഭോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്തയുമായി നോക്കിയ. നോക്കിയയുടെ സ്മാര്‍ട്‌ഫോണുകളായ നോക്കിയ 6.1 പ്ലസ് (6ജിബി റാം/64 ജിബി സ്റ്റോറേജ് വേരിയന്റ്), നോക്കിയ 2.1, നോക്കിയ 1 എന്നിവയുടെ വില കുറഞ്ഞു. 1,500 രൂപയാണ് കുറഞ്ഞത്.

വില കുറഞ്ഞതോടെ നോക്കിയ 6.1 പ്ലസ് 16,999 രൂപയ്ക്ക് ഇനി വാങ്ങാം. ഈ വര്‍ഷം ഫെബ്രുവരിയില്‍ 18,499 രൂപയ്ക്കാണ് ഫോണ്‍ വിപണിയിലെത്തിയത്.

5.8 ഇഞ്ച് എഫ്എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ്. പുറകില്‍ 16എംപി+5എംപി ക്യാമറയും മുന്നില്‍ 16 എംപി ക്യാമറയുമാണ്. 3,060 എംഎഎച്ച് ആണ് ബാറ്ററി.

നോക്കിയ 2.1 വിപണിയിലെത്തിയത് 6,999 രൂപയ്ക്കാണ്. 5,499 രൂപയ്ക്കാണ് ഫോണ്‍ ഇനി ലഭിക്കുക. 5.5 ഇഞ്ച് എച്ച്ഡിയാണ് ഡിസ്പ്ലേ. സ്‌നാപ്ഡ്രാഗണ്‍ 425 പ്രൊസസറാണ്. 1 ജിബിയാണ് റാം. 8 ജിബിയാണ് സ്റ്റോറേജ്. മൈക്രോഎസ്ഡി കാര്‍ഡ് സ്ലോട്ട് മുഖേന 128 ജിബി വരെ നീട്ടാം. 4,000 എംഎഎച്ച് ആണ് ബാറ്ററി.

5,499 രൂപയ്ക്ക് ഈ വര്‍ഷം മാര്‍ച്ചിലാണ് നോക്കിയ 1 വിപണിയിലെത്തിയത്. 3,999 രൂപയ്ക്ക് ഫോണ്‍ ഇനി വാങ്ങാം. വാം റെഡ്, ഡാര്‍ക്ക് ബ്ലൂ നിറങ്ങളിലാണ് ഫോണ്‍ ലഭിക്കുക. പിന്നിലെ ക്യാമറ 5എംപിയാണ്.

മുന്നില്‍ 2 എംപിയുടേതാണ് ക്യാമറ. 2150 എംഎഎച്ച് ആണ് ബാറ്ററി. രാജ്യത്താകമാനമുളള മൊബൈല്‍ റീട്ടെയിലുകള്‍ വഴിയും നോക്കിയ ഓണ്‍ലൈന്‍ സ്റ്റോറുകള്‍ വഴിയും ഫോണുകള്‍ വാങ്ങാം.

Ads by Google
Ads by Google
Loading...
TRENDING NOW