Thursday, June 20, 2019 Last Updated 4 Min 5 Sec ago English Edition
Todays E paper
Ads by Google
Monday 08 Apr 2019 01.57 AM

ഒന്നാംഘട്ട അലോട്ട്‌മെന്റ്‌ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്തെ സര്‍ക്കാര്‍ ഡെന്റല്‍ കോളജുകളിലെയും സ്വകാര്യ സ്വാശ്രയ ഡെന്റല്‍ കോളജുകളിലെയും പി.ജി. ഡെന്റല്‍ കോഴ്‌സുകളിലേയ്‌ക്കുള്ള ഒന്നാംഘട്ട അലോട്ട ്‌മെന്റ്‌ www.cee.kerala.gov.in
വെബ്‌സൈറ്റ ില്‍ പ്രസിദ്ധീകരിച്ചു.
മെരിറ്റ്‌ ലിസ്‌റ്റിലെ റാങ്കിന്റെയും പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്‌സൈറ്റിലൂടെ നല്‍കിയ ഓണ്‍ലൈന്‍ ഓപ്‌ഷനുകളുടെയും അടിസ്‌ഥാനത്തിലാണ്‌ അലോട്ട്‌മെന്റ്‌. വിദ്യാര്‍ഥികള്‍ നാളെ മുതല്‍ 12 വരെ അലോട്ട്‌മെന്റ്‌ ലഭിച്ച കോളജുകളില്‍ രേഖകള്‍ സഹിതം ഹാജരായി പ്രവേശനം നേടണം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍: 04712339101, 2339102, 2339103, 2339104.

തിരുവനന്തപുരം: സംസ്‌ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെയും തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്റര്‍(ആര്‍.സി.സി), സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ എന്നിവിടങ്ങളിലെ പി.ജി മെഡിക്കല്‍ (ഡിഗ്രി/ഡിപ്ലോമ) കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്‌മെന്റ്‌ www.cee.kerala.gov.in വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
കേരളാ സ്‌റ്റേറ്റ്‌ മെരിറ്റ്‌ ലിസ്‌റ്റിലെ അപേക്ഷാര്‍ത്ഥികളുടെ റാങ്കിന്റെയും പ്രവേശന പരീക്ഷാകമ്മിഷണറുടെ വെബ്‌സൈറ്റിലൂടെ നല്‍കിയ ഓണ്‍ലൈന്‍ ഓപ്‌ഷനുകളുടെയും അടിസ്‌ഥാനത്തിലാണ്‌ അലോട്ട്‌മെന്റ്‌. അലോട്ട്‌മെന്റ്‌ ലഭിച്ച വിദ്യാര്‍ഥികള്‍ 8 മുതല്‍ 12 വരെയുള്ള തീയതികളില്‍ അലോട്ട്‌മെന്റ്‌ ലഭിച്ച കോളജുകളില്‍ രേഖകള്‍ സഹിതം ഹാജരായി പ്രവേശനം നേടണം. കുടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍: 04712339101, 2339102, 2339103, 2339104.

Ads by Google
Monday 08 Apr 2019 01.57 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW