Saturday, June 22, 2019 Last Updated 4 Min 31 Sec ago English Edition
Todays E paper
Ads by Google
Monday 08 Apr 2019 01.57 AM

അഭിമാനമായി പാലാ സിവില്‍ സര്‍വീസ്‌ ഇന്‍സ്‌റ്റിറ്റ്യൂട്ടിനു മികച്ച വിജയം

പാലാ: സിവില്‍ സര്‍വീസ്‌ പരീക്ഷയില്‍ പാലാ സിവില്‍ സര്‍വീസ്‌ ഇന്‍സ്‌റ്റിറ്റ്യുട്ടിന്‌ തിളക്കമാര്‍ന്ന വിജയം. ഇന്‍സ്‌റ്റിറ്റ്യൂട്ടിലെ ഇന്റര്‍വ്യൂ കോച്ചിങ്ങില്‍ പങ്കെടുത്ത്‌ ഇപ്രാവശ്യം കേരളത്തിലെ ടോപ്പറായി ഉയര്‍ന്ന ആര്‍. ശ്രീലക്ഷ്‌മി (29 -ാം റാങ്ക്‌). തിരുപ്പുര്‍ സ്വദേശി റെജീനാ മേരി വര്‍ഗീസ്‌ (49), കണ്ണൂര്‍ സ്വദേശി അര്‍ജുന്‍ മോഹന്‍ (66), മൃഗാങ്ക്‌ ശേഖര്‍ പതക്ക്‌ (103), എന്നിവര്‍ റാങ്കിന്റെ അടിസ്‌ഥാനത്തില്‍ ഐ.എ.എസിന്‌ അര്‍ഹത നേടി. 127-ാം റാങ്ക്‌ നേടിയ അനന്ദു സുരേഷിനും 132-ാം റാങ്ക്‌ നേടിയ ജിഷ്‌ണു ജെ. രാജുവിനും 210-ാം റാങ്ക്‌ നേടിയ കാസര്‍ഗോഡ്‌ ബേക്കല്‍ ഫോര്‍ട്ട്‌ സ്വദേശി പി. നിഥിന്‍ രാജിനും ഐ.പി.എസ്‌. ലഭിക്കാനുളള അര്‍ഹത ലഭിച്ചു.
തൃശൂര്‍ സ്വദേശി പി. വിഷ്‌ണുരാജ്‌(234), തോന്നക്കല്‍ സ്വദേശിനി എ.ബി. ശില്‍പ(298), വീണ എസ്‌. സുതന്‍(299), കോട്ടയം കൂരോപ്പട സ്വദേശിനി ആര്യ ആര്‍. നായര്‍(301), കീഴില്ലം സ്വദേശി കെ.ആര്‍. സൂരജ്‌ ബെന്‍(321), തിരുവനന്തപുരം സ്വദേശി നിര്‍മ്മല്‍ ഔസേപ്പച്ചന്‍(329), മുഹമ്മദ്‌ സജത്ത്‌(390) എന്നിവര്‍ക്ക്‌ ഐ.ആര്‍.എസ്‌. ലഭിക്കാന്‍ അര്‍ഹതയുണ്ട്‌.
ഐ.പി.ഒ.എസ്‌. നേടിയ ചാലക്കുടി സ്വദേശിനി ശ്വേത കെ. സുഗതന്‍ (34), കൊല്ലം സ്വദേശി യു.ആര്‍. ഗണേഷ്‌ (39) എന്നിവരും നേട്ടം കൊയ്‌തു.
ശാസ്‌തമംഗലം സ്വദേശിനി ദിവ്യാ ചന്ദ്രന്‍(397), തിരുവനന്തപുരം വഞ്ചിയൂര്‍ സ്വദേശിനി ചിത്ര വിജയന്‍ (399), മലപ്പുറം സ്വദേശി ടി. ഫറാഷ്‌(421), വട്ടിയൂര്‍ക്കാവ്‌ സ്വദേശി അനൂപ്‌ ബിജിലി( 435), ദീപക്‌ ദേവ്‌ വിശ്വന്‍(508), തിരുവനന്തപുരം സ്വദേശിനി എയ്‌ഞ്ചല്‍ രാജ്‌(623), അനില്‍ രാജ്‌(698), അദീത്‌ സജീവന്‍(734) എന്നിവരാണു സിവില്‍ സര്‍വീസ്‌ ഇന്‍സ്‌റ്റിറ്റൂട്ടിന്റെ പരീശീലനത്തിലൂടെ വിജയം വരിച്ച മറ്റുള്ളവര്‍.
1998 ല്‍ ചങ്ങനാശേരി, പാലാ , കാഞ്ഞിരപ്പള്ളി രൂപതകളുടെ സംയുക്‌താഭിമുഖ്യത്തിലാണു സിവില്‍ സര്‍വീസ്‌ ഇന്‍സ്‌റ്റിറ്റ്യട്ട്‌ സ്‌ഥാപിച്ചത്‌. ഇവിടെനിന്ന്‌ 281 പേര്‍ക്ക്‌ ഭാരതത്തിലെ ഉന്നത സിവില്‍ സര്‍വീസ്‌ പദവികള്‍ (ഗ്രൂപ്പ്‌-എ) നേടാന്‍ കഴിഞ്ഞിട്ടുണ്ട്‌. അഖിലേന്ത്യ തലത്തില്‍ ഒന്നു മുതല്‍ നാലു വരെയുളള ഉയര്‍ന്ന റാങ്കുകള്‍ നേടാനായത്‌ 21 പേര്‍ക്കാണ.്‌ ചങ്ങനാശേരി ആര്‍ച്ച്‌ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടമാണു മുഖ്യ രക്ഷാധികാരി. പാലാ, കാഞ്ഞിരപ്പള്ളി രൂപതാ അധ്യക്ഷന്‍മാരായ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌, മാര്‍ മാത്യൂ അറയ്‌ക്കല്‍ എന്നിവര്‍ ഉപരക്ഷാധികാരികളുമാണ്‌.
ആര്‍ച്ച്‌ബിഷപ്‌ ജോസഫ്‌ പവ്വത്തില്‍, ബിഷപ്‌ മാര്‍ ജോസഫ്‌ പള്ളിക്കാപ്പറമ്പില്‍ എന്നിവര്‍ സ്‌ഥാപക പിതാക്കന്‍മാരാണ്‌. ഫാ. ഫിലിപ്പ്‌ ഞരളക്കാട്ടാണ്‌ മാനേജര്‍. ഡോ. ജോസഫ്‌ വെട്ടിക്കനാണു പ്രിന്‍സിപ്പല്‍.

Ads by Google
Monday 08 Apr 2019 01.57 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW