Saturday, June 22, 2019 Last Updated 35 Min 9 Sec ago English Edition
Todays E paper
Ads by Google
Monday 08 Apr 2019 01.29 AM

ബി.എസ്‌.പി-എസ്‌.പി-ആര്‍.എല്‍.ഡി. സംയുക്‌ത റാലി : കോണ്‍ഗ്രസിനും ബി.ജെ.പിക്കും എതിരേ മായാവതി

uploads/news/2019/04/300208/d3.jpg

ലഖ്‌നൗ: കോണ്‍ഗ്രസിനും ബി.ജെ.പിക്കുമെതിരേ ആഞ്ഞടിച്ച്‌ ബി.എസ്‌.പി. നേതാവ്‌ മായാവതി. സമാജ്‌വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയും ആര്‍.എല്‍.ഡിയും സംയുക്‌തമായി സംഘടിപ്പിച്ച ആദ്യ തെരഞ്ഞെടുപ്പ്‌ റാലിയിലാണ്‌ മായാവതി രൂക്ഷമായ നരേന്ദ്ര മോഡിക്കും രാഹുല്‍ ഗാന്ധിക്കുമെതിരേ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയത്‌. അതിനിടെ, മുസ്ലിം വോട്ടുകള്‍ സംബന്ധിച്ച മായാവതിയുടെ പരാമര്‍ശത്തെക്കുറിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കാന്‍ യു.പി. മുഖ്യ തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ പ്രാദേശിക ഭരണകൂടത്തിനു നിര്‍ദേശം നല്‍കി. യു.പിയിലെ മുസ്ലിംകള്‍ കോണ്‍ഗ്രസിനു വോട്ട്‌ ചെയ്‌ത്‌ ബി.ജെ.പി. വിരുദ്ധ ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിപ്പിക്കരുതെന്ന മായാവതിയുടെ ആഹ്വാനമാണു വിവാദമായത്‌.
ആദ്യഘട്ടത്തില്‍ പോളിങ്‌ ബൂത്തിലെത്തുന്ന പടിഞ്ഞാറന്‍ യു.പിയിലെ സഹാറന്‍പുര്‍ മണ്ഡലത്തിലെ ദിയോബന്ദാണ്‌ ബി.എസ്‌.പി, എസ്‌.പി, ആര്‍.എല്‍.ഡി. സഖ്യത്തിന്റെ സംയുക്‌തറാലിക്കു വേദിയായത്‌.
ദരിദ്രരെ കബളിപ്പിക്കുന്ന കോണ്‍ഗ്രസിന്റെ പതിവു പരിപാടിയാണു ന്യായ്‌ പദ്ധതി. മുസ്ലിം വോട്ടുകള്‍ ഭിന്നിപ്പിച്ചു ബി.ജെ.പിയെ പരോക്ഷമായി സഹായിക്കാനാണു കോണ്‍ഗ്രസ്‌ ശ്രമിക്കുന്നതെന്നു റാലിയില്‍ മായാവതി കുറ്റപ്പെടുത്തി. അഞ്ചുവര്‍ഷത്തെ ഭരണം ബി.ജെ.പിയെ ജനങ്ങളില്‍നിന്ന്‌ അകറ്റിയെന്നും അവര്‍ പറഞ്ഞു. കാവല്‍ക്കാരന്റെ കപടവേഷം മോഡിയെ ഇനി തുണയ്‌ക്കില്ല. രാജ്യസുരക്ഷ മോഡി അപകടത്തിലായെന്നും മായാവതി പറഞ്ഞു.
കോണ്‍ഗ്രസും ബി.ജെ.പിയും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്നു സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ്‌ യാദവ്‌ പറഞ്ഞു. മോഡിയുടെ വ്യാജവാഗ്‌ദാനങ്ങള്‍ ജനം തള്ളുമെന്നും അഖിലേഷ്‌ പറഞ്ഞു. ആര്‍.എല്‍.ഡി. അധ്യക്ഷന്‍ അജിത്‌ സിങ്ങും റാലിയെ അഭിസംബോധന ചെയ്‌തു.

Ads by Google
Monday 08 Apr 2019 01.29 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW