Friday, July 05, 2019 Last Updated 6 Min 55 Sec ago English Edition
Todays E paper
Ads by Google
ബീനാ സെബാസ്റ്റിയന്‍
Sunday 07 Apr 2019 08.02 AM

ആത്മീയതവും സാമ്പത്തിക തിരിമറിയും ഒരുമിച്ച് പോകുന്നതെങ്ങനെ? ഇത്തരം ഇടപാടുകാരല്ലേ സഭയുടെ യഥാര്‍ത്ഥ ശത്രുക്കള്‍.; നാം വിഡ്ഡികളുടെ സ്വര്‍ഗത്തിലോ? ജലന്ധര്‍ റെയ്ഡില്‍ സഭാ നേതൃത്വത്തോട് ഉയരുന്നത് ഒരുപിടി ചോദ്യങ്ങള്‍

എങ്ങനെയാണ് ഈ ഗ്രൂപ്പ് 30 കോടി രൂപ പണമായി ശേഖരിച്ചത്? കച്ചവടത്തിലെ എല്ലാ ന്യായങ്ങളും മാനദണ്ഡങ്ങളും ഇത് വ്യക്തമാക്കുന്നു എന്തിനാണ് ഫാ.ആന്റണിയുടെ വസതിയില്‍ ഇത്രയേറെ പണം സൂക്ഷിച്ചത്? എന്തുകൊണ്ട് ഓഫീസുകളില്‍ സൂക്ഷിച്ചില്ല?
uploads/news/2019/04/300081/chotta-bai.jpg

കോട്ടയം: ജലന്ധര്‍ രൂപതാ വൈദികന്‍ ഫാ.ആന്റണി മാടശേരിയില്‍ നിന്നും വന്‍തുക പോലീസ് റെയ്ഡില്‍ പിടിച്ചെടുത്ത സംഭവത്തില്‍ സഭാ നേതൃത്വത്തോട് ഒരുപിടി ചോദ്യങ്ങളുമായി ഒരു വൈദികനും അത്മായ നേതാവും. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന നാളുകളില്‍ വന്‍തുക കൈവശം വച്ചുവെന്ന് കേള്‍ക്കുന്നത് വലിയ സംശയങ്ങളാണ് ജനങ്ങളില്‍ ഉണ്ടാക്കുന്നതെന്നാണ് വൈദികന്‍ പറയുന്നത്. സഭാ സംവിധാനത്തിന്റെ പ്രതിഛായ ഇതുകൊണ്ടുതന്നെ കളങ്കപ്പെട്ടുകഴിഞ്ഞു. ആത്മീയതയും സാമ്പത്തിക തിരിമറികളും എങ്ങനെ ഒരുമിച്ചുപോകുമെന്നാണ് സി.എം.ഐ സഭയിലെ മുതിര്‍ന്ന വൈദികനായ ഫാ. ജേക്കബ് പീനിക്കാപ്പറമ്പില്‍ ചോദിക്കുന്നത്. 'മാറ്റേഴ്‌സ് ഇന്ത്യ' എന്ന ക്രിസ്ത്യന്‍ ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തിലാണ് വൈദികന്റെ ലേഖനം.

പണമുണ്ടാക്കാന്‍ ഏതു വഴിയും സ്വീകരിക്കുന്നവര്‍ക്ക് ആത്മീയത പുലര്‍ത്താന്‍ കഴിയില്ലെന്ന് ഇന്‍ഡോറില്‍ സേവനം ചെയ്യുന്ന ഈ വൈദികന്‍ ചൂണ്ടിക്കാട്ടുന്നു. സുതാര്യമായി പ്രവര്‍ത്തിക്കുന്ന കമ്പനികളാണെങ്കില്‍ പണം കൂട്ടിവയ്ക്കില്ല. കണക്കുള്ള പണമാണെങ്കില്‍ എന്തിനാണ് അത് ശേഖരിക്കുന്ന സ്ഥലത്തുള്ള ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കാതെ ഒരിടത്തേക്ക് കൊണ്ടുവന്നത്. ഇത്തരത്തില്‍ പണം സൂക്ഷിക്കുന്നതും അപകടകരമാണ്. പണത്തിന്റെ നേരിട്ടുള്ള ഇടപാടുകള്‍ ഒഴിവാക്കി പണരഹിത ഇടപാട് മാര്‍ഗമായിരുന്നു സ്വീകരിക്കേണ്ടതെന്നും വൈദികന്‍ ലേഖനത്തില്‍ പറയുന്നു.

ആരോപണം നേരിടുന്നവര്‍ നിരത്തുന്ന പരസ്പര വിരുദ്ധമായ ന്യായീകരണങ്ങള്‍ മുഴുവന്‍ കേള്‍ക്കുമ്പോള്‍ എന്തൊക്കെയോ ചീഞ്ഞുനാറുന്നു എന്ന നിഗമനത്തിലെ എത്താന്‍ കഴിയൂ. ജലന്ധര്‍ വക്താവ് നല്‍കിയ വിശദീകരണങ്ങള്‍ പൂര്‍ണ്ണമായും വിശ്വസിക്കാന്‍ കഴിയില്ല. ചില വ്യക്തികളുടെ ദുഷ്പ്രവര്‍ത്തി മൂലം സഭയുടെ വിശ്വാസ്യതയും സത്യസന്ധതയും നശിക്കുകയാണ്. ഇവരാണ് സഭയുടെ യഥാര്‍ത്ഥ ശത്രുക്കള്‍. അല്ലാതെ, സഭയുടെ തെറ്റുകള്‍ വേദനയോടെ ചൂണ്ടിക്കാട്ടുന്നവരല്ല.

ലാഭമുണ്ടാക്കുന്ന കമ്പനികളായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന സഭാ സ്ഥാപനങ്ങള്‍ അപൂര്‍വ്വമാണ്. ലാഭേച്ഛയില്ലാത്ത സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവര്‍ ഈ സമ്പത്തിന്റെ മേല്‍നോട്ടക്കാര്‍ മാത്രമാണെന്ന് അവര്‍ മനസ്സിലാക്കണം. രൂപതകളും സ്ഥാപനങ്ങളും അവരുടെ സാമ്പത്തിക നയം പരസ്യപ്പെടുത്തണം. ഓഡിറ്റ് ചെയ്ത കണക്കുകള്‍ പുറത്തുവിടണം.

രൂപതകളുടെ വാര്‍ഷിക കണക്കുകളില്‍ സംശയനിവൃത്തി വരുത്താന്‍ വൈദിക സമിതികളെ അനുവദിക്കണം. പല സന്യാസ സഭകളിലും സാധാരണ അംഗങ്ങള്‍ക്ക് പ്രൊവിന്‍സിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് ഒരു അറിവും ഉണ്ടാകില്ല. വലിയ തുകയുടെ വൗച്ചര്‍ ഒപ്പിട്ടശേഷം ചെറിയ തുക നല്‍കുക, രസീതുകള്‍ നല്‍കാതിരിക്കുക തുടങ്ങിയ പതിവ് പരിപാടുകള്‍ നിര്‍ത്തണം.

എല്ലാ ഇടപാടുകള്‍ക്കും കണക്കുണ്ടാവണം. പതിനായിരം രൂപയില്‍ കൂടുതല്‍ കറന്‍സിയായി ഇടപാടുകള്‍ നിരുത്സാഹപ്പെടുത്തണം. കയ്യില്‍ സൂക്ഷിക്കാവുന്ന പരമാവധി പണം എത്രയാണെന്ന് സാമ്പത്തിക നയത്തില്‍ പ്രഖ്യാപിക്കണമെന്നും വൈദികന്‍ നിര്‍ദേശിക്കുന്നു.

കുറച്ചുകൂടി കടുത്ത ഭാഷയിലാണ് ഇന്ത്യന്‍ കാത്തലിക ഫോറം കണ്‍വീനര്‍ ഛോട്ടാഭായ് സഭാ നേതൃത്വത്തെ വിമര്‍ശിക്കുന്നത്. ജലന്ധര്‍ രൂപതയുടെ ചരിത്ര പശ്ചാത്തലം വിവരിക്കുന്ന ഇദ്ദേഹം വൈദികര്‍ നടത്തുന്ന ഇത്തരം ബിസിനസ് കാനന്‍ നിയമവുമായി എങ്ങനെ പൊരുത്തപ്പെടുമെന്നാണ് ചോദിക്കുന്നത്. പതിനേഴ് കാര്യങ്ങള്‍ ചോട്ടാഭായ് സഭാ നേതൃത്വത്തോട് അക്കമിട്ട് ചോദിക്കുകയാണ്.
-വൈദികരുടെ കച്ചവടങ്ങള്‍ അപവാദമാണ്. അത് ഒരിക്കലും നിയമപരമല്ല. അത്യാവശ്യ സാഹചര്യങ്ങളില്‍ അത്തരം കച്ചവടങ്ങള്‍ ചെയ്യേണ്ടിവന്നാല്‍, അനുമതി നല്‍കിയാല്‍ തന്നെ അത് ഉടന്‍ തന്നെ പിന്‍വലിക്കണം

-വ്യക്തമായ വിവരം ലഭിച്ചാല്‍ പോലീസിന് അവരുടെ അധികാരപരിധിക്ക് അപ്പുറം കടന്ന് റെയ്ഡ് നടത്താന്‍ അധികാരമുണ്ട്. അത് തെറ്റല്ല.
-തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നുകഴിഞ്ഞാല്‍ 10,000 രൂപയില്‍ കൂടുതല്‍ പണമായി കൈവശം വയ്ക്കാന്‍ ആര്‍ക്കും അധികാരമില്ല.
-ആദായ നികുതി ചട്ടപ്രകാരം 10,000 രൂപയില്‍ കൂടുതലുള്ള കൈമാറ്റവും അനുവദനീയമല്ല.

-എങ്ങനെയാണ് ഈ ഗ്രൂപ്പ് 30 കോടി രൂപ പണമായി ശേഖരിച്ചത്? കച്ചവടത്തിലെ എല്ലാ ന്യായങ്ങളും മാനദണ്ഡങ്ങളും ഇത് വ്യക്തമാക്കുന്നു
-എന്തിനാണ് ഫാ.ആന്റണിയുടെ വസതിയില്‍ ഇത്രയേറെ പണം സൂക്ഷിച്ചത്? എന്തുകൊണ്ട് ഓഫീസുകളില്‍ സൂക്ഷിച്ചില്ല?
-ഇത്രയും വലിയ തുകകള്‍ എണ്ണാന്‍ ബാങ്കുകള്‍ മെഷീനുകള്‍ ഉപയോഗിക്കുന്നുണ്ട്. അത്തരത്തിലുള്ള മെഷീനുകള്‍ ആന്റണിയുടെ വസതിയിലുണ്ടോ?
-കമ്പനിയേയും പങ്കാളിത്ത സ്ഥാപനങ്ങളെയും വേര്‍തിരിച്ചുകാണാന്‍ നല്ല ബിഷപിന് കഴിയും. അതിനുതക്ക കഴിവില്ലെങ്കില്‍ അത്തരം വിശദീകരണങ്ങളില്‍ നിന്ന് മാറിനില്‍ക്കും. കൂടാതെ, ചാരിറ്റബിള്‍ , സോഷ്യല്‍ വര്‍ക്കുകള്‍ എപ്പോഴും ചാരിറ്റബിള്‍ ട്രസ്റ്റുകളുടെയും സൊസൈറ്റികളുടെയും കീഴിലായിരിക്കും. ഒരിക്കലും ലാഭത്തിനായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെയോ കമ്പനികളൂടെയോ കീഴിലാവില്ല. ലാഭം നിയമപരമായി ചാരിറ്റിക്ക് നല്‍കിയിരുന്നോ എന്ന സംശവമുണ്ട്.
-പിടിച്ചെടുത്ത പണം അത് നികുതി അടയ്ക്കുന്ന പണമാണെന്ന് തെളിയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അതിന്റെ പേരില്‍ പിഴയോ തടവുശിക്ഷയോ വരെ ചുമത്താം.
-പ്രിന്റ് ചെയ്ത പുസ്തകങ്ങള്‍ക്ക് മാത്രമാണ് ജിഎസ്ടി ഇളവ്. ഏതുതരം പുസ്തകങ്ങളാണ് ഫാ.ആന്റണിയുടെ സ്ഥാപനം നല്‍കിയിരുന്നത്. അദ്ദേഹത്തിന്റെ ഇടപാടുകള്‍ ജിഎസ്ടി റിട്ടേണ്‍സിന് വിധേയമാണോ?
-ആന്റണിയെ പോലെ ഒരാളുടെ കൈകളില്‍ കച്ചവടത്തിന്റെ കുത്തക ഏല്പിച്ചുനല്‍കുന്നത് രൂപതയുടെയും അതിന്റെ സ്ഥാപനങ്ങളുടെയും ധാര്‍മ്മികയ്ക്ക് നിരക്കുന്നതല്ല.
-ആന്റണിയുടെ സ്ഥാപനങ്ങളുമായി ഒരു ബന്ധവുമില്ലെന്ന് രൂപത അടിയന്തരമായി സര്‍ക്കുലര്‍ ഇറക്കുകയാണ് വേണ്ടത്.
-ഒരു വിശദീകരണക്കുറിപ്പ് ഇറക്കിയതുകൊണ്ട് മാത്രം ബിഷപിന് ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. ഈ സ്ഥാപനങ്ങളുമായി ബന്ധമില്ലെന്ന് കാണിച്ച് അദ്ദേഹം പരസ്യമായി നോട്ടീസ് നല്‍കണം. കൂടുതല്‍ സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ ആ നാലു വൈദികരെയും രൂപതയുടെ നാലു കോണുകളിലേക്ക് സ്ഥലം മാറ്റുകയാണ് വേണ്ടത്
-ഇവരുടെ എല്ലാ ഇടപാടുകളെയും കുറിച്ച് അടിയന്തരമായി വത്തിക്കാന്‍ സ്ഥാനപതി അന്വേഷിക്കണമെന്നും താന്‍ ആവശ്യപ്പെടുന്നു
-രൂപത കോണ്‍ഗ്രിഗേഷനുകളില്‍ ഉള്ളവര്‍ക്ക് മറ്റ് രൂപതകളിലേക്കോ കോണ്‍ഗ്രിഗേഷനുകളിലേക്കോ ചേരുന്നതിന് നിയമപരമായ അവധി നിശ്ചയിക്കണം
-രൂപതയുടെയും ഇടവകകളുടെയും ധനകാര്യ സമിതികള്‍ സ്ഥാപിക്കാന്‍ അടിയന്തരമായി നടപടികള്‍ സ്വീകരിക്കണം. 1000 രൂപയില്‍ കൂടുതലുള്ള ഇടപാടുകള്‍ ചെക്ക്/ ബാങ്ക് വഴിയാക്കണം.
-ഫ്രാങ്കോയെ ജലന്ധര്‍ രൂപതയുടെ പരിധിയില്‍ നിന്ന് പുറത്താക്കണം
നേതൃത്വത്തിന്റെ പ്രവര്‍ത്തന പരാജയം ഞങ്ങളെ വിഡ്ഡികളുടെ സ്വര്‍ഗത്തിലേക്കായിരിക്കും എത്തിക്കുകയെന്നും ലേഖകന്‍ പറയുന്നു.

-ബീനാ സെബാസ്റ്റിയന്‍

Ads by Google
ബീനാ സെബാസ്റ്റിയന്‍
Sunday 07 Apr 2019 08.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW