Tuesday, May 21, 2019 Last Updated 19 Min 43 Sec ago English Edition
Todays E paper
Ads by Google
Sunday 07 Apr 2019 02.36 AM

ഇന്നു നിങ്ങള്‍ക്കെങ്ങിനെ?(7)

uploads/news/2019/04/300002/nithyam.jpg

മേടം - മാതാപിതാക്കളില്‍ നിന്ന്‌ അത്യധികം ഗുണപ്രദമായ ചില കാര്യങ്ങളുണ്ടാവും. തെറ്റായ പ്രവര്‍ത്തനങ്ങളെ അറിഞ്ഞു സ്വമേധയാ ഒഴിഞ്ഞുമാറാന്‍ ശ്രമിക്കണം.
ഇടവം - ആത്മവിശ്വാസവും ശ്രദ്ധയും കൈവരും. ഉന്നതരില്‍ നിന്ന്‌ അംഗീകാരങ്ങള്‍ക്കു സാധ്യതയുള്ള കാലമാണ്‌. ദൈവാനുകൂല്യം വളര്‍ത്തിയെടുക്കുന്നതും സല്‍ക്കര്‍മ്മങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യും.
മിഥുനം - കുടുംബാംഗങ്ങളില്‍ നിന്ന്‌ അപ്രതീക്ഷിതമായ ഗുണാനുഭവങ്ങള്‍ ഉണ്ടാവും. പ്രശസ്‌തി വര്‍ധിപ്പിക്കുന്ന ചില കാര്യങ്ങള്‍ ചെയ്‌തുവയ്‌ക്കും.
കര്‍ക്കടകം - സാമ്പത്തികാര്യങ്ങള്‍ അനുകൂലമാക്കിയെടുക്കാന്‍ കഴിയും. പഴയ സുഹൃത്തുക്കളുമായി ഒത്തുചേരാന്‍ അവസരം ലഭിക്കും. മറ്റുള്ളവരുടെ ആശയങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കും.
ചിങ്ങം - തൊഴില്‍രംഗത്തു കഠിനാധ്വാനം ചെയ്യും. മനഃസംതൃപ്‌തി വര്‍ധിക്കും. നിലവിലുള്ളതിനെക്കാള്‍ നല്ല തൊഴിലിന്‌ അവസരം ലഭിക്കും. പുതിയ ചില സംരംഭങ്ങള്‍ക്ക്‌ മുതിരും. വിപരീത സാഹചര്യങ്ങളെ മുന്‍കൂട്ടി മനസ്സിലാക്കാനും ഒഴിഞ്ഞുമാറാനും സാധിക്കും.
കന്നി - അപ്രതീക്ഷിതമായി സാമ്പത്തിക സഹായങ്ങള്‍ കൈവരും. സഹായം അഭ്യര്‍ത്ഥിച്ചുവരുന്നവരെ നിരുത്സാഹപ്പെടുത്തില്ല.
തുലാം - സംതൃപ്‌തമായ മാനസികാവസ്‌ഥ ഉണ്ടാവും. ബാധ്യതകള്‍ തീര്‍ക്കാന്‍ സാധിക്കും. മധ്യസ്‌ഥത, ചര്‍ച്ച എന്നിവ വിജയകരമാവും. മത്സരബുദ്ധി വച്ചുപുലര്‍ത്തും.
വൃശ്‌ചികം - പുനരാലോചനയില്‍ ചില കാര്യങ്ങള്‍ക്കു മാറ്റങ്ങള്‍ വരുത്തും. വേണ്ടപ്പെട്ടവരില്‍ നിന്നു ജീവിതപുരോഗതിക്കാവശ്യമായ ചില അവസരങ്ങള്‍ ലഭിക്കും. ഇവ മുതലെടുക്കാന്‍ ശ്രമിക്കണം.
ധനു - നേതൃസ്‌ഥാനങ്ങളില്‍നിന്നു സ്വമേധയാ പിന്മാറും. സുഹൃത്തുക്കള്‍ മുഖാന്തരം ഗുണാനുഭവങ്ങള്‍ വര്‍ധിക്കും. കുടുംബത്തില്‍നിന്നും നല്ല അനുഭവങ്ങള്‍ വര്‍ധിക്കും. പ്രയത്നിക്കുന്നതിന്റെ ഫലം മറ്റുള്ളവര്‍ക്കും അനുഭവയോഗ്യമാവും.
മകരം - പുതിയ പഠനാവസരങ്ങള്‍ തേടിയെത്തും. വേണ്ടപ്പെട്ടവരെ അകമഴിഞ്ഞു സഹായിക്കും. പുറത്തു ധൈര്യം പ്രകടിപ്പിക്കുമെങ്കിലും ഉള്‍ഭയം വര്‍ധിക്കും. വാഹന സംബന്ധമായ കാര്യങ്ങള്‍ അനുകൂലമാവും.
കുംഭം - വിദ്യാര്‍ത്ഥികള്‍ക്ക്‌ അംഗീകാരം ലഭിക്കും. തൊഴില്‍രംഗത്ത്‌ അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്‌. ഗുണകരമായ ആശയങ്ങളുമായി വേണ്ടപ്പെട്ടവരുമായി ഒത്തുചേരാന്‍ അവസരം ഉണ്ടാവും.
മീനം - സ്വന്തം കാര്യങ്ങളില്‍ ശ്രദ്ധ കുറയുന്നതുപോലെ തോന്നും. പഠന കാര്യങ്ങള്‍ മെച്ചപ്പെടും. പരിജ്‌ഞാനവും പ്രവൃത്തിപരിചയവും വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കും. സാഹസികതാ മനോഭാവം വളരും. പ്രണയകാര്യങ്ങള്‍ അനുകൂലമാവും.

- അനില്‍ പെരുന്ന - 9847531232

Ads by Google
Sunday 07 Apr 2019 02.36 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW