''മരണത്തെപ്പോലും ദൃഢനിശ്ചയത്തോടെ തോല്പിച്ച്, കനല്‍വഴികളിലൂടെ ജീവിതത്തെ തിരിച്ചുപിടിച്ച നീഹാരി മണ്ഡലിയുടെ ഉദ്വേഗജനകമായ ജീവിതത്തിലൂടെ...''
ബേണ്‍സ് സര്‍വൈവ് മിഷന്റെ ഭാഗമാ യാണോ കേരളത്തിലേക്കെത്തിയത് ?
ഒരിക്കല്‍ ജര്‍മ്മനിയില്‍ ഒരു ബുക്ക് ഫെയറിനു ഞാന്‍ പോയി. അവിടെ വച്ചാണ് മുന്‍മന്ത്രി എം.കെ. മുനീറിനെ കാണുന്ന ത്. അതൊരു വഴിത്തിരിവായി. എന്റെ ജീവിതത്തെക്കുറിച്ച് ചോദിക്കുകയും ഭാവി സ്വപ്നങ്ങളെന്തെല്ലാമെന്ന് അന്വേഷിക്കുകയും ചെയ്തു.
സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹവും ഭാഗമാകാമെന്ന് സമ്മതിച്ചു. ഹൈദരാബാദില്‍ മാത്രമായി ഒതുങ്ങിയ ബേണ്‍സ് സര്‍വൈവല്‍ മിഷന് കോഴിക്കോടും വ്യാപിപ്പിക്കാനുള്ള പിന്തുണ നല്‍കിയത് മുനീര്‍ സാറാണ്.
ഒരു കുടുംബാംഗത്തെപ്പോലെയാണ് അദ്ദേഹമെനിക്ക്. നല്ല നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും എന്റെ സ്വപ്നങ്ങള്‍ക്കൊപ്പം നി ല്‍ക്കുകയും ചെയ്യുന്ന വ്യക്തി. ജന്മനാട് നല്കിയ സ്നേഹത്തേക്കാളുപരിയാണ് കേരളമെനിക്ക് നല്‍കിയത്.
ഷോബി തിലകനും സാജന് സൂര്യയും അടുത്ത സുഹൃത്തുക്കളാണെന്നറിഞ്ഞു ?
അതെ. ബേര്ണ്സ് സര്‍വൈവല്‍ മിഷന്റെ ഭാഗമായാണ് ഞാന്‍ അവരെ പരിചയപ്പെടുന്നത്. കേരളത്തില്‍ മിഷന് സജീവമായപ്പോള്‍ പിന്തുണച്ചത് ദിനേഷ് പണിക്കരും ഷോബി തിലകനും സാജന് സൂര്യയും രഞ്ജിത്ത് രാജും ഡിവൈ.എസ്.പി. രാജ്കുമാര് സാറുമാണ്.
ഷോബിച്ചേട്ടനും രഞ്ജിത്ത് രാജും എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ്. കേരളത്തിലെ ടെലിവിഷന്‍ സംഘടനയായ ആത്മയുമായി യോജിച്ച് ആളുകള്‍ക്ക് ഉപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യാറുണ്ട്.
മാറ്റത്തിന്റെ കുതിപ്പെന്ന പേരില്‍ ആത്മകഥയെഴുതുന്നുണ്ടെന്ന് കേട്ടല്ലോ ?
മുനീര്‍ സാറാണ് ആത്മകഥയെഴുതണമെന്ന് ഏറ്റവുമധികം പ്രോത്സാഹിപ്പിച്ചത്. വളരെ ചെറിയൊരു ജീവിതമല്ലേ എന്റേത്. എനിക്ക് പറയാനെന്താണുള്ളതെന്ന്് ഞാന്‍ ചോദിച്ചു. പക്ഷേ എന്റെ ജീവിതം ഒരു പാഠമാണെന്നും അതറിയാന്‍ ഏറെപ്പേര്‍ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലൈല എന്നൊരു എഴുത്തുകാരിയാണ് മലയാളത്തില്‍ എനിക്കായി പുസ്തകം എഴുതുന്നത്. ഇനിയത് ഇംഗ്ലീഷിലും എഴുതണമെന്നെനിക്ക് ആഗ്രഹമുണ്ട്.
ആസിഡ് ആക്രമണത്തിനിരയായവരും പൊള്ളലേറ്റവരും ജീവിതം തന്നെ നഷ്ടപ്പെട്ടുവെന്ന് ചിന്തിച്ച് ഒതുങ്ങിക്കൂടി കഴിയാറുണ്ട്. അവരോടെന്താണ് പറയാനുള്ളത് ?
കഴിഞ്ഞുപോയ കാര്യങ്ങളെക്കുറിച്ച് ചിന്തിച്ച് വിഷമിച്ചിരിക്കുന്നത് മണ്ടത്തരമാ ണ്. പൊള്ളലേറ്റവരെ സമൂഹം പലപ്പോ ഴും അംഗീകരിക്കുന്നുണ്ടാവില്ല. പക്ഷേ ഒരിക്കലും തോറ്റു പിന്മാറരുത്.
സമൂഹം എന്ത് ചിന്തിക്കുന്നുവെന്നതല്ല, നമ്മള് എന്തു ചിന്തിക്കുന്നു എന്നതാണ് പ്രധാനം. തിരിച്ചറിവില്ലാത്ത പ്രായത്തില്‍ ആത്മഹത്യ ചെയ്യാനൊരുങ്ങിയത് ഞാന്‍ ചെയ്ത തെറ്റാണ്. പക്ഷേ ഇന്ന് ഞാന്‍ ആ തെറ്റ് തിരുത്തുകയാണ്.
അപ്രതീക്ഷിതമായൊരു സാഹചര്യത്തില്‍ വീണ്ടും ഭര്‍ത്താവിനെ കാണേണ്ടി വന്നാല്‍ ? അതേക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ ?
ഞാന്‍ അതേക്കുറിച്ച് ചിന്തിക്കുന്നതേയില്ല. നിങ്ങള്‍ പറഞ്ഞതുപോലെ എന്നെങ്കിലും കാണാനിടയായാലും അതെന്നെ ഒരിക്കലും ബാധിക്കില്ല.
ഈ സമൂഹത്തിനായി എന്തെങ്കിലും എനിക്ക് ചെയ്യണമെന്നാഗ്രഹമുണ്ട്. ഇന്ന് ഞാനൊരമ്മയാണ്. പൊള്ളലേറ്റവരും ആസിഡ് ആക്രമണങ്ങള്‍ ക്കും ഇരയായ പെണ്‍കുട്ടികളുടെ അമ്മ.
ഇനിയൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നുണ്ടോ ?
ഇനിയൊരു വിവാഹം എന്റെ ജീവിതത്തിലുണ്ടാവില്ല. എനിക്കൊരുപാടുപേരുടെ സ്വപ്നങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ആ ശ്രമത്തിന്റെ ഭാഗമായുള്ള ജീവിതമാണ് എന്റേത്.
ഭാവി പദ്ധതികളെക്കുറിച്ച് ?
ഇന്ത്യയൊട്ടാകെ മിഷന്റെ പ്രവര്‍ത്തനങ്ങ ള്‍ വ്യാപിപ്പിക്കണമെന്നാണാഗ്രഹം. ഉത്തരേന്ത്യയെ അപേക്ഷിച്ച് ഗാര്‍ഹികപീഡനം ഏറെ ഇവിടെയാണ്.
എന്റെ ജീവിതം മാറ്റി മറിച്ചത് ഹൈദരാബാദിലെ റീ ഡിഫൈന്‍ പ്ലാസ്റ്റിക് സര്‍ജ്ജറി സെന്ററിലെ ഡോ.ഹരികിരണ്‍ ചോകോരിയാണ്.
തിരിച്ചറിയാന്‍ പോലുമാകാതിരുന്ന എന്റെ മുഖം എട്ട് സര്ജ്ജറികളിലൂടെയാണ് അദ്ദേഹം മാറ്റിയത്. വിവാഹമോചനത്തിന് ശേഷമാണ് ബാക്കി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പൊളിറ്റിക്കല്‍ സയന്‍സില്‍ ഞാന്‍ ബിരുദമെടുത്തു.
ഹൈദരാബാദിലാണ് മിഷന്റെ അടുത്ത ക്യാംപ്. അത് അടുത്ത വര്‍ഷം മാര്‍ച്ചില്‍ ഉണ്ടാകും. അതിന് ശേഷം ഞാന്‍ വീണ്ടും കേരളത്തിലേക്കെത്തും. പിന്നീട് പോണ്ടിച്ചേരിയില്‍ മിഷന്റെ ഭാഗമായുള്ള പ്രവര്‍ത്തനത്തില്‍ കൂടുതല്‍ സജീവമാകണം.
നീഹാരിയുടെ വാക്കുകളില്‍ കരുത്തയായൊരു സ്ത്രീയുടെ ദൃഢനിശ്ചയമുണ്ട്. അഗ്നിനാളങ്ങളെപ്പോലും തോല്‍പ്പിച്ച അതിശക്തയായ പെണ്‍കുട്ടിയുടെ വാക്കുകളാണത്. ശത്രുവിനെ വകവരുത്തിയല്ല, പരാജയപ്പെടുത്തിയാണ് വിജയിക്കേണ്ടതെന്ന് തെളിയിച്ച അസ്ത്രത്തേക്കാള്‍ മൂര്‍ച്ചയുള്ള ഈ വാക്കുകള്‍ വരാനിരിക്കുന്ന തലമുറയ്ക്ക് ഒരു ഉള്‍പ്രേരണയാണ്.
ശില്പ ശിവ വേണുഗോപാല്‍