Monday, February 19, 2018 Last Updated 6 Min 6 Sec ago English Edition
Todays E paper
Ads by Google
Thursday 29 Jun 2017 04.48 PM

സ്വപ്‌നം വിടരുന്ന കണ്ണുകള്‍


uploads/news/2017/06/122881/jayaprabhaINW1.jpg

എന്‍.ടി.ആര്‍. കമല്‍ഹാസന്‍, അമിതാഭ് ബച്ചന്‍, ജിതേന്ദ്ര, മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിങ്ങനെ ഒട്ടുമിക്ക സൂപ്പര്‍താരങ്ങളുടെയും നായികയായിട്ടുണ്ട്..?


ഇവരൊക്കെ എനിക്ക് ഗുരുക്കന്മാരാണ്. എന്‍.ടി.ആര്‍ സാര്‍ ശരിക്കുമൊരു വിസ്മയമാണ്. അമിത് ജി ശരിക്കും മാസ്റ്ററാണ്. എങ്ങനെയാണഭിനയക്കേണ്ടതെന്നും സംഭാഷണം പറയേണ്ടതെന്നും പറഞ്ഞു തന്നിട്ടുണ്ട്. ആദ്യമൊക്കെ അദ്ദേഹത്തിന്റെ മുന്നില്‍ നിന്നു സംസാരിക്കാനൊരു മടിയായിരുന്നു. സൗഹൃദപരമായ പെരുമാറ്റമായിരുന്നു അദ്ദേഹത്തിന്റേത്.

പിന്നീട് ഞാന്‍ ഉയരവ്യത്യാസം കുറയ്ക്കാന്‍ സ്റ്റൂളില്‍ കയറി നിന്നായിരുന്നു സംസാരിച്ചിരുന്നത്. വലിയ സംഭാഷണങ്ങള്‍ പറയേണ്ടതെങ്ങനെയെന്ന് അദ്ദേഹം തിരക്കിനിടയിലും പറഞ്ഞു തരുമായിരുന്നു. ജിതേന്ദ്രജിയുമായി 50 സിനിമ ചെയ്തിട്ടുണ്ട്. നല്ല ഫ്രണ്ട്‌ലിയായിരുന്നു.

മലയാളത്തിലെ ആദ്യ സിനിമയായിരുന്നു ഇനിയും കഥ തുടരും. അന്ന് ഭാഷയില്‍ ഞാന്‍ ഏലിയനായിരുന്നു. ഒരു വാക്കു പോലും അറിയില്ല. മമ്മൂട്ടിജി വളരെ പിന്തുണച്ചിട്ടുണ്ട്. അദ്ദേഹം വളരെ റിസേര്‍വ്ഡാണ്, ചുരുക്കം ചിലരോടു മാത്രമേ സംസാരിക്കൂ എന്നൊക്കെ കേട്ടിട്ടുണ്ട്. പക്ഷേ എന്നോടങ്ങനെയായിരുന്നില്ല. സജസ്റ്റ് ചെയ്തിട്ടുണ്ട്.

പലതും പറഞ്ഞു തന്നിട്ടുണ്ട്. ഞങ്ങളുടെ മകളായി അഭിനയിച്ച ബേബി ശാലിനി പിന്നീട് നായികയായി. ഇടയ്ക്ക് അവാര്‍ഡ് നിശകളില്‍ കാണുമ്പോള്‍ വലിയ സന്തോഷത്തോടെ ശാലിനി വന്ന് സംസാരിക്കാറുണ്ട്. പിന്നീട് മമ്മൂട്ടിജിയുടെ ആദ്യ ഹിന്ദി സിനിമയായ ധര്‍ത്തീപുത്രയിലും ഞാനുണ്ടായിരുന്നു.

സിബി മലയില്‍ സാര്‍ എന്ന മികച്ച സംവിധായകനും ലാല്‍ സാര്‍ എന്ന അതുല്യ കലാകാരനുമാണ് ദേവദൂതന്റെ വിജയം. ലാല്‍ ജി ഒരു വിസ്മയമാണ്. ഓരോ സീനിലും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ആ മാജിക് തന്നെയാണ് പിന്നീട് പ്രണയത്തിലും സംഭവിച്ചത്.

ഗ്ലാമര്‍ ലോകമായിരുന്നില്ലേ ബോളിവുഡ്. ആ തീരുമാനം വളരെ ആലോചിച്ച് എടുത്തതാണോ?


ബോളിവുഡിലേക്ക് ഞാനൊരിക്കലും തയാറെടുത്തിരുന്നില്ല. മറ്റു ഭാഷകളില്‍ ഞാനത്രയ്ക്കു തിരക്കിലായിരുന്നു. സിരി സിരി മൂവ്വാ എന്ന തെലുങ്ക് സിനിമയുടെ റീമേക്കായ സര്‍ഗ്ഗത്തിലൂടെയാണ് തുടക്കം.

ഹിന്ദി അറിയില്ലാത്തതു കൊണ്ടാണ് ഊമ കഥാപാത്രം കിട്ടിയതെന്ന് ബോളിവുഡില്‍ സംസാരം വന്നു. അതുകൊണ്ടാവാം എനിക്ക് ഹിന്ദി അറിയില്ല എന്ന നിലയിലുള്ള പെരുമാറ്റം അവിടെ നിന്നുണ്ടായത്. സത്യത്തില്‍ അതിന്റെ ഒറിജിനലിലും ഞാന്‍ ഊമക്കുട്ടിയായിട്ടാണ്.

ശരിക്കും കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ സംസാരിക്കുന്നതാണ് എളുപ്പം. എന്റെ അംഗചലനങ്ങളിലൂടെയും മുഖഭാവങ്ങളിലൂടെ പറയാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തണം. എനിക്കത്തരം കഥാപാത്രങ്ങള്‍ ഇഷ്ടമാണ്.

അക്കാലത്തെ ടോപ്പ് ഹീറോയിനായ ശ്രീദേവിയുമായി ഒരു മത്സരമുണ്ടായിരുന്നോ ?


അതിനെക്കുറിച്ച് കൂടുതല്‍ സംസാരിക്കാന്‍ ഞാനിഷ്ടപ്പെടുന്നില്ല.

അഭിനയത്തിലെങ്കിലും മത്സരമുണ്ടായിരുന്നില്ലേ?


യെസ്. ശ്രീദേവി ഈസ് എ ഗുഡ് ആക്ട്രസ് ആന്‍ഡ് എ ഡാന്‍സര്‍ ടൂ. ആരോഗ്യകരമായ മത്സരം ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നു. സംഭാഷണങ്ങള്‍, സീനുകള്‍, കോസ്റ്റിയൂസ്, അംഗചലനങ്ങള്‍, നൃത്തം എന്നിങ്ങനെ എല്ലാത്തിലും ഞങ്ങള്‍ക്കിടയില്‍ മത്സരമുണ്ടായിരുന്നു.

ശരിക്കും ഒരു ടൈഗര്‍ലി ഫൈറ്റ്. അതൊരു ആവശ്യവുമായിരുന്നു. എല്ലാ ഭാഷയിലും അങ്ങനെയൊരു മത്സരം വേണം. എങ്കിലേ നല്ല സിനിമകള്‍ ഉണ്ടാവൂ. ഞാനത് ശരിക്കും ആസ്വദിച്ചിട്ടുണ്ട്.

സിനിമ കാണുന്നത് പൊതുവേ കുറവായിരുന്നു. ബംഗാളി, കന്നഡ, തമിഴ്, തെലുങ്ക്, മറാഠി എന്നിങ്ങനെ എല്ലാ ഭാഷാചിത്രങ്ങളും ഒരേ സമയം കിട്ടി. ബോളിവുഡിലും ശരിക്കും ബിസിയായി. അതുകൊണ്ട് മറ്റൊന്നിനെക്കുറിച്ചും ചിന്തിച്ചിട്ടില്ല. അതിനിടെ രാഷ്ട്രീയവും എന്നെ തിരക്കിലാക്കി.

TRENDING NOW