Friday, April 12, 2019 Last Updated 6 Min 39 Sec ago English Edition
Todays E paper
Ads by Google
Sunday 07 Apr 2019 02.12 AM

സൗജന്യ പരിശീലനത്തോടെ പ്രവേശന പരീക്ഷകള്‍ക്ക്‌ തയാറെടുക്കാം

uploads/news/2019/04/299916/v1.jpg

കോട്ടയം: പ്രവേശന പരീക്ഷാ പരിശീലനത്തിന്‌ ഇനി പണം മുടക്കേണ്ട. സൗജന്യ പരിശീലനത്തോടെ പ്രവേശന പരീക്ഷകളെഴുതാന്‍ സൗകര്യമൊരുങ്ങുന്നു. ഏറ്റുമാനൂര്‍ മംഗളം കോളജ്‌ ഓഫ്‌ എന്‍ജീനിയറിങ്ങാണു സൗജന്യ പ്രവേശന പരീക്ഷാ പരിശീലനത്തിനു സൗകര്യമൊരുക്കുന്നത്‌. ആദ്യമായി പ്രവേശന പരീക്ഷ എഴുന്നവര്‍ക്കും വീണ്ടും എഴുതുന്നവര്‍ക്കും ഈ അവസരം വിനിയോഗിക്കാം.
എന്‍ജിനീയറിങ്‌ പഠിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും പരിശീലനത്തിന്‌ ഉയര്‍ന്ന ഫീസ്‌ നല്‍കേണ്ടതിനാല്‍ പല കുട്ടികളും പിന്മാറുകയാണ്‌. ഇതിന്റെ അടിസ്‌ഥാനത്തിലാണു സാമൂഹിക പ്രതിബദ്ധത മുന്‍നിര്‍ത്തി മംഗളം എഡ്യൂക്കേഷന്‍ സൊസൈറ്റി വിദ്യാര്‍ഥികള്‍ക്കായി സൗജന്യ എന്‍ട്രന്‍സ്‌ കോച്ചിങ്‌ ക്ലാസ്‌ സംഘടിപ്പിക്കുന്നത്‌. മംഗളം എന്‍ജിനീയറിങ്‌ കോളജ്‌ കൂടാതെ കോട്ടയം ബേക്കര്‍ ജങ്‌ഷനിലെ മംഗളം ഡയഗ്‌നോസ്‌റ്റിക്‌ സെന്റര്‍, മംഗളം തിരുവല്ല ഓഫീസ്‌ എന്നിവിടങ്ങളിലും എന്‍ട്രന്‍സ്‌ കോച്ചിങ്‌ സെന്റര്‍ ഉണ്ടായിരിക്കും. നാളെ രാവിലെ ഒന്‍പതിനു ക്ലാസ്‌ ആരംഭിക്കും. ആദ്യം വരുന്ന ക്രമത്തിലായിരിക്കും പ്രവേശനം. തിരുവല്ലയിലെ സെന്റര്‍ ഇന്നലെ പ്രവര്‍ത്തനമാരംഭിച്ചു. ഫോണ്‍: 9895010120, 04812710120.
സ്വയംതൊഴില്‍ സംരംഭകര്‍ക്കായി നിരവധി അവസരങ്ങള്‍ തുറന്നുതരുന്ന ധാരാളം എന്‍ജിനീയറിങ്‌ കോഴ്‌സുകള്‍ ലഭ്യമാണ്‌. നിരവധി വിദേശ കമ്പനികള്‍ ഇന്ത്യയില്‍ വ്യവസായസംരംഭങ്ങള്‍ക്കു വന്നുകൊണ്ടിരിക്കുന്നതിനാല്‍ എന്‍ജിനീയറിങ്‌ മേഖലയില്‍ അവസരങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്‌. ഇന്ത്യന്‍ എന്‍ജിനീയര്‍മാരുടെ ലോജിക്കലായും ഗണിത ശാസ്‌ത്രപരമായുമുള്ള കഴിവ്‌ രാജ്യാന്തരതലത്തില്‍ ഇന്ത്യന്‍ എന്‍ജിനീയര്‍മാരുടെ ആവശ്യം കൂടാന്‍ മറ്റൊരു കാരണമാണ്‌.
2020 ആകുമ്പോള്‍ ഇന്ത്യയിലെ എന്‍ജിനീയറിങ്‌ ആന്‍ഡ്‌ ഡെവലപ്പ്‌മെന്റ്‌ ഇന്‍ഡസ്‌ട്രിയില്‍മാത്രം വളര്‍ച്ച 11.8 കോടി ഡോളര്‍ ആകുമെന്നാണു നാസ്‌കോം റിപ്പോര്‍ട്ട്‌.

Ads by Google
Sunday 07 Apr 2019 02.12 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW