Tuesday, May 21, 2019 Last Updated 57 Min 31 Sec ago English Edition
Todays E paper
Ads by Google
Saturday 06 Apr 2019 03.46 PM

ഹസ്തരേഖാശാസ്ത്രം - വിരലുകളില്‍ തള്ളവിരലിന്റെ പ്രത്യേകത

''എല്ലാം കണക്കുകൂട്ടി നോക്കുന്ന സ്വഭാവം മെലിഞ്ഞ വിരലുള്ളവരുടെ പ്രത്യേകതയാണ്. ഏത് പ്രശ്‌നവും വിവിധ കോണുകളില്‍നിന്ന് പരിശോധിച്ച് സാവകാശം പരിഹരിക്കും. ഇവര്‍ക്ക് ഓര്‍മ്മശക്തി കൂടുതലായിരിക്കും. ''
uploads/news/2019/04/299882/joythi060419a.jpg

**** ഹസ്തരേഖാശാസ്ത്രം

ദൈവത്തിന്റെ പ്രതിനിധിയാണ് തള്ളവിരല്‍. ചിന്‍മുദ്രയോടുകൂടിയിരിക്കുന്ന ശിവഭഗവാനെ ശ്രദ്ധിച്ചിട്ടില്ലേ. തള്ളവിരലും ചൂണ്ടുവിരലും ചേര്‍ത്തുവച്ച് മറ്റ് മൂന്ന് വിരലുകളെ അകറ്റി നിര്‍ത്തിയിരിക്കുന്നു?

സത്വഗുണം, രജോഗുണം, തമോഗുണം എന്നിവയെ അകറ്റി ജീവാത്മാവ് പരമാത്മാവിനോട് ഐക്യപ്പെടുന്ന സ്ഥിതി. അല്ലെങ്കില്‍ ഞാന്‍ ഈശ്വരനിലേക്ക് ചേരുന്നവെന്ന് അര്‍ത്ഥം.

തള്ളവിരല്‍ ഉപയോഗ്യ ശൂന്യമായാല്‍ മറ്റ് വിരലുകള്‍ക്ക് പൂര്‍ണ്ണമായി പ്രവര്‍ത്തിക്കാനാവില്ല. തള്ളവിരല്‍ ആത്മബലത്തെ കുറിക്കുന്നു? ജീവന്‍ ശരീരത്തെ വിട്ട് പിരിയുമ്പോള്‍ തള്ളവിരല്‍ ഉള്ളം കൈയിലേക്ക് വലിയുന്നു.

പോസിറ്റീവ് ചിഹ്നത്തെ കാണിക്കാന്‍ നാം തള്ളവിരല്‍ മാത്രം മുകളിലേക്ക് ഉയര്‍ത്തിക്കാണിക്കാറുണ്ട്.

uploads/news/2019/04/299882/joythi060419b.jpg

നീളമുള്ള വിരലുകള്‍


നീണ്ട വിരലുകള്‍ സദ്ഗുണങ്ങളേയും ഉന്നത വിദ്യാഭ്യാസത്തേയും സൂചിപ്പിക്കുന്നു. അളന്ന് മുറിച്ച് സംസാരിക്കും. എല്ലാം കണക്കുകൂട്ടി നോക്കുന്ന സ്വഭാവം മെലിഞ്ഞ വിരലുള്ളവരുടെ പ്രത്യേകതയാണ്.

ഏത് പ്രശ്‌നവും വിവിധ കോണുകളില്‍നിന്ന് പരിശോധിച്ച് സാവകാശം പരിഹരിക്കും. ഇവര്‍ക്ക് ഓര്‍മ്മശക്തി കൂടുതലായിരിക്കും. ഓരോ പൈസയ്ക്കും കണക്ക് പറയും.

നീളം കുറഞ്ഞ വിരലാണെങ്കില്‍ മേല്‍പ്പറഞ്ഞതിന്റെ വിപരീത ഫലത്തെ പറയേണ്ടതാണ്. കാര്യങ്ങള്‍ ഉപരിപ്ലവമായി കണ്ട് പ്രവര്‍ത്തിക്കും. എന്തും വേഗത്തില്‍ ചെയ്യും. മനോരഥം കൂടുതലായിരിക്കും.

വികാരങ്ങള്‍ക്കടിമപ്പെട്ട് തീരുമാനങ്ങള്‍ എടുക്കും. വസ്ത്രധാരണത്തില്‍ വലിയ ശ്രദ്ധ ചെലുത്താന്‍ ഇഷ്ടപ്പെടുകയില്ല. ഇവരുമായി ഇടപഴകാന്‍ അല്പം ബുദ്ധിമുട്ടാണ്.

ഷിനോദ് സി.
മൊ: 9847730642

Ads by Google
Saturday 06 Apr 2019 03.46 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW