Wednesday, April 17, 2019 Last Updated 50 Min 20 Sec ago English Edition
Todays E paper
Ads by Google
Saturday 06 Apr 2019 02.34 PM

വേനലില്‍ കൂളാകാം

uploads/news/2019/04/299872/summerfashion060419a.jpg

വേനല്‍ച്ചൂടില്‍ അണിയാവുന്ന ട്രെന്‍ഡി വസ്ത്രങ്ങളിതാ....

വേനലിങ്ങെത്തി. വെയിലിന്റെ ചൂടും വിയര്‍പ്പുമൊക്കെ സഹിച്ചുവേണം ഇനി പുറത്തിറങ്ങാന്‍. അതിനാല്‍ വേനല്‍ക്കാലത്ത് വസ്ത്രധാരണത്തില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്.

വേനല്‍ വസ്ത്രങ്ങള്‍


ശരീരം മുഴുവന്‍ മൂടാന്‍ കഴിയുന്നതും അയഞ്ഞതും വായു കടക്കുന്നതുമായ വസ്ത്രങ്ങളാണ് വേനലില്‍ ആവശ്യം. സിംഗിള്‍ ലെയര്‍ വസ്ത്രങ്ങളും നല്ലതാണ്.
തുറന്ന പ്രദേശങ്ങളിലോ ബീച്ചുകളിലോ പോകുമ്പോള്‍ ശരീരം മൂടുന്ന വസ്ത്രങ്ങള്‍ ധരിച്ചാല്‍ വെയില്‍ നേരിട്ട് ഏല്‍ക്കുകയില്ല.

വേനലില്‍ കാലുകള്‍ മൂടുന്ന തരത്തിലുള്ള ഷോര്‍ട്‌സോ കനംകുറഞ്ഞ ലോംഗ് സ്‌കേര്‍ട്ടോ ഉപയോഗിക്കാം. അസിമിട്രിക്കല്‍ പാറ്റേണ്‍ ഡ്രസ്സുകള്‍, സിംഗില്‍ ഡ്രസ് ഇവയും നല്ലതാണ്.

വേനല്‍ വര്‍ണ്ണങ്ങള്‍


ഇളം നിറത്തിലുള്ള വസത്രങ്ങളാണു വേനലില്‍ ഏറ്റവും അനുയോജ്യം. കടുംനിറങ്ങളായ കറുപ്പ്, ചുവപ്പ് തുടങ്ങിയവ ഉപേക്ഷിക്കാം. ഇളംനിറങ്ങളായ നീല, മഞ്ഞ, വെള്ള, പിങ്ക് തുടങ്ങിയവയുടെ വിവിധ ഷേഡുകള്‍ ഉപയോഗിക്കാം. വെള്ളയാണ് ഏറ്റവും നന്ന്.

ഫാഷനബിള്‍ ആകണമെങ്കിലും വെള്ളയില്‍ ഒട്ടേറെ പരീക്ഷണങ്ങള്‍ നടത്താം. അതുപോലെ സ്വാതന്ത്ര്യം നല്‍കുന്ന നിറമാണു നീല. മറൈന്‍ ബ്ലൂ, അക്വാബ്ലൂ എന്നിങ്ങനെ നീലയുടെ അതിമനോഹരമായ വൈവിധ്യങ്ങള്‍ ഉപയോഗിക്കാം.

uploads/news/2019/04/299872/summerfashion060419b.jpg

മെറ്റീരിയല്‍


കടും നിറമുള്ള വസ്ത്രങ്ങള്‍ കഴിവതും ഒഴിവാക്കുകയാണ് ഈ കാലാവസ്ഥയില്‍ ഉചിതം. ചൂടിനെ ആഗിരണം ചെയ്യാന്‍ ഈ നിറങ്ങള്‍ക്കുള്ള കഴിവ് തന്നെയാണ് ഇതിന് കാരണവും. വേനലിനെ തടുക്കാന്‍ കഴിവുള്ള ഫാബ്രിക്‌സ് ഉപയോഗിക്കുക എന്നതാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്.

വേനലില്‍ താരം കോട്ടണ്‍ തന്നെ. കടുത്ത ചൂടിലും കുളിര്‍മ നല്‍കുന്നതോടൊപ്പം വളരെ സൗകര്യപ്രദമാകുന്ന ഒന്ന് എന്നതാണ് കോട്ടണ്‍ വസ്ത്രങ്ങളെ ഏവരുടെയും പ്രിയപ്പെട്ടതാക്കുന്നത്.

കോട്ടണ്‍ വസ്ത്രങ്ങളാണു വേനല്‍ക്കാലത്ത് ഏറെ അനുയോജ്യം. സ്റ്റാര്‍ച്ച് ഇല്ലാത്ത സോഫ്റ്റ് കോട്ടണ്‍ വസ്ത്രങ്ങള്‍ ഇപ്പോള്‍ സുലഭമാണ്. കോട്ടണ്‍ വസ്ത്രങ്ങളേക്കാള്‍ ഭാരം കുറഞ്ഞവയാണു സോഫ്റ്റ് കോട്ടണ്‍.

ഏതു പ്രായത്തിലുള്ളവര്‍ക്കും ഫാഷനും സ്‌റ്റൈലും എല്ലാം അനുസരിച്ചു സോഫ്റ്റ് കോട്ടണ്‍ വസ്ത്രങ്ങള്‍ ലഭിക്കും. വായു സഞ്ചാരം കൂടുതല്‍ കോട്ടണ്‍ വസ്ത്രങ്ങള്‍ അനുവദിക്കും. സില്‍ക്ക് വസ്ത്രങ്ങള്‍ സ്ഥിരമായി ഉപയോഗിക്കുന്നവര്‍ക്കും സോഫ്റ്റ് കോട്ടണ്‍ ഇഷ്ടപ്പെടും.

ലിനനാണു വേനലില്‍ ഉപയോഗിക്കാവുന്ന മറ്റൊരു മെറ്റീരിയല്‍. ഇത് ശരീരത്തിലെ വിയര്‍പ്പ് വലിച്ചെടുക്കുകയും ശരീരത്തിലെ വായുസഞ്ചാരം സുഗമമാക്കുകയും ചെയ്യുന്നു. അസഹ്യമായ ചൂടില്‍ നിന്ന് മുക്തി നേടുന്നതിന് ഖാദിയോളം സഹായി മറ്റാരുമില്ല. കടുത്ത ചൂടിലും ശരീരത്തെ കൂളായി നിലനിര്‍ത്താന്‍ ഖാദി വസ്ത്രങ്ങള്‍ സഹായിക്കുന്നു. കുര്‍ത്ത, സ്‌കര്‍ട്ട്‌സ്, ട്യൂണിക്‌സ്, വിവിധ തരങ്ങളിലുള്ള സാരികള്‍ എന്നിവയും ഖാദി നല്‍കുന്നു.

ആര്‍ക്കും അത്ര പരിചിതമല്ലാത്ത എന്നാല്‍ വേനല്‍ കാലത്തും യോജിച്ചു പോകുന്ന ഒന്നാണ് സില്‍ക്ക് വസ്ത്രങ്ങള്‍. സില്‍ക്കിന്റെ വളരെ നനുത്തതും മൃദുവുമായ വസ്ത്രങ്ങള്‍ ചൂടിന് ശമനം നല്‍കും.

സാധാരണ പ്യുവര്‍ സില്‍ക്ക് പോലെ ഇവ വിയര്‍പ്പിനാല്‍ ദേഹത്തില്‍ ഒട്ടിപിടിക്കില്ല എന്നതാണ് പ്രത്യേകത. വേനല്‍ക്കാല വൈകുന്നേര പാര്‍ട്ടികളിലോ മറ്റ് പരിപാടികളിലോ വളരെ ചെറിയ, എന്നാല്‍ ആകര്‍ഷണം തോന്നുന്ന ആഭരണങ്ങളോടൊപ്പം ഇവ അണിയാം.

അമ്പിളി

Ads by Google
Saturday 06 Apr 2019 02.34 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW