Friday, April 19, 2019 Last Updated 10 Min 58 Sec ago English Edition
Todays E paper
Ads by Google
Saturday 06 Apr 2019 10.17 AM

പ്രേതബാധ ഒഴിപ്പിക്കാന്‍ പതിനഞ്ചുകാരനെ സഹോദരി കൊലുപ്പെടുത്തി, നിധിയെടുക്കാനായി നരബലി നടത്തി; ചിന്തിക്കാന്‍ പോലും സാധിക്കാത്ത് അതി ക്രൂരതയുടെ കഥകള്‍

black magic

അര നൂറ്റാണ്ടു മുന്‍പ് രാമക്കല്‍ മേട് ഒരു നരബലി നടന്നു. എങ്ങനെയും പണമുണ്ടാക്കാനായി സ്വന്തം മാതാപിതാക്കള്‍ തന്നെ സ്‌കൂള്‍ വിദ്യാര്‍ഥിയായ സ്വന്തം മകനെ ദുര്‍മന്ത്രവാദികള്‍ക്ക് ബലി നല്‍കാന്‍ കൊടുക്കുകയായിരുന്നു. മകനെ കൊലപ്പെടുത്തിയാല്‍ വീട്ടിനുള്ളിലെ വന്‍ നിധി ശേഖരം സ്വന്തമാക്കാനാകുമെന്നു ദുര്‍മന്ത്രവാദികള്‍ പിതാവിനെ വിശ്വസിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ രണ്ടാനമ്മയും പിതാവും ഉള്‍പ്പെടെ 4 പേര്‍ക്കു സെഷന്‍സ് കോടതി ജീവപര്യന്തം കഠിനതടവ് വിധിച്ചെങ്കിലും ഹൈക്കോടതി പിന്നീട് ഇളവു ചെയ്തു.

2005-ല്‍ ഇടുക്കിയിലും ഒരു നരബലിയ്ക്ക് അരങ്ങൊരുങ്ങിയിരുന്നു. തമിഴ്നാട്ടുകാരനായ ദുര്‍മന്ത്രവാദി ഒരു മാസമായി ഈ വീട്ടില്‍ താമസിച്ച് പൂജകള്‍ നടത്തിവരികയായിരുന്നു. തുടര്‍ന്ന് നിധി കിട്ടുമെന്നു വീട്ടുകാരെ വിശ്വസിപ്പിച്ച് രണ്ടു ബാലന്‍മാരെ ബലി നല്‍കാന്‍ തയ്യാറെടുത്തു. എന്നാല്‍ ദുര്‍മന്ത്രവാദിയുടെ ശ്രമം നാട്ടുകാര്‍ തടയുകയായിരുന്നു. നാട്ടുകാര്‍ 'നന്നായി' പെരുമാറിയതോടെ സ്ഥലംവിട്ട ഇയാള്‍ പിന്നീടൊരിക്കലും ഇടുക്കിയില്‍ വന്നിട്ടില്ല.

1983 ജൂലൈയില്‍, മുണ്ടിയെരുമയിലെ ഒരു സ്‌കൂളിലെ ഒന്‍പതാം ക്ലാസുകാരനെ സ്വന്തം സഹോദരിയാണ് കൊലപ്പെടുത്തിയത്. പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരിലായിരുന്നു കൊലപാതകം. അയല്‍ക്കാരാണ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന വിദ്യാര്‍ഥിയെ കണ്ടത്. സംഭവത്തില്‍ കുട്ടിയുടെ പിതാവ്, 2 സഹോദരിമാര്‍, അയല്‍വാസി സ്ത്രീ, ദുര്‍മന്ത്രവാദി എന്നിവരെ അറസ്റ്റ് ചെയ്തു. ഇവരെ പിന്നീടു കോടതി ശിക്ഷിച്ചു.

2013-ല്‍ തൊടുപുഴയിലും ഹീനമായ ഒരു സംഭവം അരങ്ങേറി. വീട്ടുജോലി ചെയ്യാതെ ടിവി കണ്ടതിലുള്ള ദേഷ്യത്തില്‍ മുത്തശ്ശി 13 വയസ്സുള്ള ചെറുമകളെ വീട്ടിനുള്ളില്‍ മണ്ണെണ്ണയൊഴിച്ചു തീകൊളുത്തുകയായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ മരണവുമായി മല്ലിട്ട കുട്ടി പിന്നീടു മരിച്ചു. കേസില്‍ മുത്തശ്ശിയെ 4 വര്‍ഷം കഠിനതടവിന് തൊടുപുഴ കോടതി ശിക്ഷിച്ചു.

Ads by Google
Ads by Google
Loading...
TRENDING NOW