Sunday, April 21, 2019 Last Updated 21 Min 46 Sec ago English Edition
Todays E paper
Ads by Google
Friday 05 Apr 2019 03.30 PM

ശ്രീചക്ര ദര്‍ശനമാഹാത്മ്യം

uploads/news/2019/04/299589/joythi050419a.jpg

ശ്രീചക്രത്തിന്റെ മദ്ധ്യത്തിലാണ് ആദിപരാശക്തി അംബികാദേവിയുടെ ആവാസം് ഈ സ്ഥാനമാണ് ബിന്ദു. ശിവശക്തിയുടെ ആവാസകേന്ദ്രം. ദേവി എഴുന്നള്ളുന്ന രഥത്തിന്റെ ആകാശവും ശ്രീചക്ര രൂപം തന്നെയാണ്.

ശ്രീചക്രവും, പരാശക്തിയും രണ്ടല്ല- ഒന്നുതന്നെ; വേര്‍പെടുത്തുവാന്‍ കഴിയാത്തവിധം ശ്രീചക്രവും ചുറ്റുമുള്ള കോട്ടകൊത്തളങ്ങളും ശ്രീചക്രരൂപത്തിലും, ഭാവത്തിലും തന്നെയാണ്.

ഒമ്പതുകോട്ടകള്‍ക്ക് മദ്ധ്യത്തിലെ ബിന്ദുവിന്റെ സ്ഥാനം- ദേവിയുടെ ആവാസകേന്ദ്രം. നാല്പത്തിമൂന്നുകോടി കോണുകളിലായി പല കോടി ദേവതകള്‍ ഇവിടെ ദേവിക്ക് കാവല്‍ നില്‍ക്കുന്നുണ്ട്. ശ്രീചക്രത്തിന്റെ ശില്പചാതുര്യം വര്‍ണ്ണനാതീതമാണ്. അതിന് ആദിയും അന്തവുമില്ല.

ശ്രീചക്രത്തിന്റെ സാമീപ്യം മനുഷ്യ മനുസ്സുകളെ ആനന്ദ വിഹായസ്സില്‍ ഒരു തൂവല്‍ കണക്കെ പറക്കുവാന്‍ പ്രേരിപ്പിക്കുന്നു- ശാന്തിതീരത്തേക്ക്. ശ്രീചക്രദര്‍ശനം പുണ്യമാണ് മോക്ഷദാ
യകമാണ്.

നമിത ഗോപിനാഥ്,
എടപ്പറ്റ മേലാറ്റൂര്‍
മൊ: 9446630412

Ads by Google
Friday 05 Apr 2019 03.30 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW