Sunday, June 16, 2019 Last Updated 9 Min 1 Sec ago English Edition
Todays E paper
Ads by Google
Friday 05 Apr 2019 02.55 PM

ജീവിതത്തില്‍ അഭിനയിക്കാന്‍ തീരെ അറിയില്ല: കട്ടൗട്ടിന്റെ പിന്നിലെ രഹസ്യം തുറന്നു പറഞ്ഞ് നടന്‍ ബൈജു, കയ്യടിച്ച് ആരാധകര്‍

Facebook live, Actor Baiju

കട്ടപ്പനയിലെ ഋതിക് റോഷന്‍, അമര്‍ അക്ബര്‍ ആന്റണി എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം നാദിര്‍ഷ വീണ്ടും സംവിധാനം ചെയ്യുന്ന ചിത്രമാണ് മേരാ നാം ഷാജി. യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി.രാകേഷാണ് ചിത്രം നിര്‍മിക്കുന്നത്. ആസിഫ് അലി, ബിജു മേനോന്‍, ബൈജു തുടങ്ങിയവരാണ് മുഖ്യ വേഷങ്ങളിലെത്തുന്നത്.

മൂന്ന് പേരും പേരു സൂചിപ്പിക്കുന്നത് പോലെ തന്നെ ഷാജിമാരായി തന്നെയാണ് എത്തുന്നത്. ചിത്രത്തില്‍ കൊച്ചി ഷാജിയായി ആസിഫും തിരുവനന്തപുരം ഷാജിയായി ബൈജുവും കോഴിക്കോട് ഷാജിയായി ബിജു മേനോനും എത്തുന്നു. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി തിരുവനന്തപുരത്ത് സ്ഥാപിച്ച ബൈജുവിന്റെ കട്ടൗട്ട് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ ഈ കട്ടൗട്ടറിന്റെ പിന്നിലെ രഹസ്യം തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ബൈജു.

കട്ടൗട്ട് വെപ്പിച്ചത് താനാണെന്നും ചെലവ് പതിനയ്യായിരം രൂപയായിരുന്നെന്നും ബൈജു വ്യക്തമാക്കുന്നു. അല്ലാതെ കട്ടൗട്ട് വയ്ക്കുവാനുള്ള ഫാന്‍സ് ഒന്നും തനിക്കില്ലെന്നും ബൈജു പറഞ്ഞു. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി സംവിധായകന്‍ നാദിര്‍ഷയോടൊപ്പം ഫേസ്ബുക്ക് ലൈവില്‍ എത്തിയപ്പോഴാണ് ബൈജു ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ബൈജുവിന്റെ ഈ തുറന്നുപറച്ചിലിനെ അഭിനന്ദിക്കുകയാണ് ആരാധകരും. ജീവിതത്തില്‍ അഭിനയിക്കാന്‍ അറിയാത്ത ഒരേയൊരു നടനാണ് ബൈജു എന്നാണ് സോഷ്യല്‍ മീഡിയയിലെ ആരാധകര്‍ പറയുന്നത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW