Tuesday, May 21, 2019 Last Updated 57 Min 1 Sec ago English Edition
Todays E paper
Ads by Google
Friday 05 Apr 2019 11.55 AM

നേട്ടത്തില്‍ ഓഹരി വിപണി; സെന്‍സെക്‌സ് 55 പോയന്റ് നേട്ടത്തില്‍

uploads/news/2019/04/299562/stock.jpg

മുംബൈ: നേരിയ നേട്ടത്തില്‍ ഓഹരി വിപണി വ്യാപാരം നടത്തുന്നു. റിസര്‍വ് ബാങ്ക് പണവായ്പ നയം പുറത്തുവന്ന് പിറ്റേന്നാണ് ഓഹരി വിപണിക്ക് നേരിയ ഉണര്‍വുണ്ടായിരിക്കുന്നത്.

സെന്‍സെക്‌സ് 55 പോയന്റ് നേട്ടത്തില്‍ 38,733ലും ദേശീയ സൂചികയായ നിഫ്റ്റി 23 പോയന്റ് നേട്ടത്തില്‍ 11,622ലും എത്തിയിരുന്നു.

ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലെ 544 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 199 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

പിസി ജ്വലര്‍ ലിമിറ്റഡ്, ദേവാന്‍ ഹൗസിങ്ങ്, വോഡാഫോണ്‍ ഐഡിയ ലിമിറ്റഡ്, സുദര്‍ശ്ശന്‍ കെമിക്കല്‍സ് ഇന്ത്യാബുള്‍സ്ഇന്റഗ്രേറ്റ് എന്നീ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും

റിലയന്‍സ് കമ്യൂണിക്കേഷന്‍സ്, ഷോപ്പേഴ്‌സ് സ്റ്റോപ്പ്, സിന്‍ഡിക്കേറ്റ് ബാങ്ക് ടൊറന്റ് ഫാര്‍മ്മസ്യൂട്ടിക്കല്‍സ് ഓറിയന്റ് സിമിന്റ് ലിമിറ്റഡ് എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

Ads by Google
Ads by Google
Loading...
TRENDING NOW