Wednesday, April 17, 2019 Last Updated 0 Min 13 Sec ago English Edition
Todays E paper
Ads by Google
Friday 05 Apr 2019 10.55 AM

ഉരുളിക്കിണര്‍ ഉണ്ടാക്കാന്‍ പോയ ഷാജി ട്രെയിന്‍ നിര്‍മ്മിച്ചു; നവമാധ്യമങ്ങളില്‍ ഹിറ്റായ ട്രെയിന്‍ മതിലുണ്ടായ കഥ ഇങ്ങനെ

Train Wall

കോഴിക്കോട് ആരാബ്രം സ്വദേശിയാണ് ഷാജി. എന്നാല്‍ ഇങ്ങനെ പറയുന്നതിനേക്കാള്‍ ഏവര്‍ക്കും 'ട്രെയിന്‍ മതില്‍' തീര്‍ത്ത ശില്‍പ്പി എന്ന് പറയുന്നതായിരിക്കും കൂടുതല്‍ പരിചിതം. മതിലിന്റെ ചിത്രം ഷാജി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ ഷാജി തീര്‍ത്ത വിസ്മയം പ്രചരിക്കുന്നത്. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ട്രെയിന്‍ മതില്‍ പിറന്ന വഴിയെ കുറിച്ച് ഷാജി തുറന്നു.

കോഴിക്കോട്ടെ പാലങ്ങാട്ടുള്ള മുഹമ്മദിന്റ വീട്ടില്‍ കിണറിനെ ഉരുളി മോഡലാക്കാന്‍ പോയതാണ് ഷാജി. സംസാരിക്കുന്നതിനിടയില്‍ റെയില്‍വേയിലെ തന്റെ ജോലിയെ കുറിച്ചും മുഹമ്മദ് ഷാജിയോട് വാചാലനായി. റെയില്‍വേ ജോലിയെ പറ്റി കേട്ട മുഹമ്മദ് മനസിലെ ഐഡിയ മുഹമ്മദിനെ അറിയിച്ചു. വീട്ടുകാര്‍ക്കും സമ്മതം. ഇതോടെ സോഷ്യല്‍ മീഡിയ അത്ഭുതപ്പെട്ട ട്രെയിന്‍ മതില്‍ ഉയര്‍ന്നു.

കിണറിനെ ഉരുളിയുടെ മോഡലാക്കാനായി അവിടെ ചെല്ലുമ്പോള്‍ അവിടുത്തെ കോമ്പൗണ്ട് വാളിന്റെ പണി ഏകദേശം പൂര്‍ത്തിയായിരുന്നു. അതിനിടയിലാണ് വീട്ടുടമ റെയില്‍വേ ജോലിയെക്കുറിച്ച് പറയുന്നതും ഇങ്ങനെയൊരു പരീക്ഷണം നടത്തിയതും. മതിലിന്റെ പണി പൂര്‍ത്തിയായെങ്കിലും തന്റെ വര്‍ക്കിനു വേണ്ടി ചില സ്ഥലങ്ങള്‍ പൊളിച്ചു. തന്റെ ഇഷ്ടാനുസരണം മതില്‍ പെയിന്റിംഗ് പൂര്‍ത്തിയാക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യവും വീട്ടുകാര്‍ തന്നെന്നും ഷാജി പറയുന്നു. സോഷ്യല്‍ മീഡിയയില്‍ ചിത്രം പ്രചരിച്ചതോടെ, നിരവധി പേര്‍ വിളിച്ചിരുന്നുവെന്നും മനസു നിറഞ്ഞ് അഭിനന്ദിച്ചുവെന്നും ഷാജി പറയുന്നു.

Ads by Google
Friday 05 Apr 2019 10.55 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW