Friday, June 21, 2019 Last Updated 4 Min 34 Sec ago English Edition
Todays E paper
Ads by Google
Thursday 04 Apr 2019 01.51 PM

വിഷുവിന് എത്തുന്ന രാജയ്ക്ക് നാലുനായികമാര്‍

uploads/news/2019/04/299316/Madhurarajanews040419.jpg

വിഷുക്കാലത്ത് പ്രദര്‍ശനശാലകളെ ഇളക്കിമറിക്കാന്‍ പര്യാപ്തമായ വിധം അണിഞ്ഞൊരുങ്ങുന്ന മമ്മൂട്ടി നായകനാകുന്ന വൈശാഖ്് ഉദയകൃഷ്ണ ടീമിന്റെ മധുരരാജാ എന്ന ചിത്രത്തില്‍ സ്ത്രീ കഥാപാത്രങ്ങള്‍ക്കും ഏറെ പ്രാധാന്യമുണ്ട്.

നാലു നായികമാര്‍ ഈ ചിത്രത്തിലെ സുപ്രധാനമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അനുശീ, അന്നാ രേഷ്മാരാജന്‍ (ലച്ചി) ഷംനാ കാസിം, മഹിമാ നമ്പ്യാര്‍ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഇതില്‍ത്തന്നെ ഏറെ പ്രാധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അനുശ്രീയാണ്. അനുശ്രീയുടെ വാസന്തി എന്ന കഥാപാത്രം ഏറെ കൗതുകവും രസകരവുമാണ്. ചെയ്യുന്ന കഥാപാത്രത്തെ ഏറെ മികവോടെ അവതരിപ്പിക്കുന്ന ഈ നടിയുടെ ഈസിയായ അഭിനയമാണ് അവരെ വ്യത്യസ്തമാക്കിയതും.

uploads/news/2019/04/299316/Madhurarajanews040419a.jpg

കൊച്ചി നഗരത്തില്‍ നിന്നു 30 കിലോമീറ്ററോളം സഞ്ചരിച്ചെത്തുന്ന പാമ്പന്‍ തുരുത്ത് എന്ന തുരുത്തില്‍ ചീനവല കായലോരം എന്ന റിസോര്‍ട്ട് നടത്തുന്ന പെണ്ണാണ് വാസന്തി. ഉശിരുള്ള പെണ്‍കുട്ടി. ആരെയും വകവയ്ക്കില്ല. ആരുടേയും അഭ്യാസങ്ങളും നടക്കില്ല. അനിയത്തിക്കായി ജീവിതം ഉഴിഞ്ഞുവച്ച പെണ്ണ്. അനിയത്തി മീനാക്ഷി നഗരത്തില്‍ പഠിക്കുന്നു.

രാജ മധുരയില്‍ നിന്നു പാമ്പന്‍തുരുത്തിലെത്തുമ്പോള്‍ താമസിക്കുന്നത് വാസന്തിയുടെ റിസോര്‍ട്ടിലാണ്. രാജായുടെ വരവിന്റെ ലക്ഷ്യം നേടാന്‍ വാസന്തിയുടെ സാന്നിദ്ധ്യത്തിനും കഴിഞ്ഞു എന്നു പറയുന്നതില്‍ തെറ്റില്ല..

വാസന്തിയുടെ അനുജത്തി മീനാക്ഷിയെ അവതരിപ്പിക്കുന്നത് മഹിമാ നമ്പ്യാരാണ്. മമ്മൂട്ടി നായകനായ മാസ്റ്റര്‍ പീസ്, ഇര എന്നീ ചിത്രങ്ങളില്‍ സുപ്രധാന വേഷമഭിനയിച്ച നടിയാണ് മഹിമാ നമ്പ്യാര്‍.

അന്നാ രേഷ്മാ രാജന്‍ (ലിച്ചി) അവതരിപ്പിക്കുന്ന നഴ്‌സ് ലിസ്സി മറ്റൊരു പ്രധാന കഥാപാത്രമാണ്. തുരുത്തിലെ നഴ്‌സാണ് ലിസ്സി. ഒരു നിര്‍ണായക ഘട്ടത്തില്‍ ലിസ്സിയുടെ കഥാപാത്രത്തിന്റെ പ്രസക്തി വര്‍ദ്ധിക്കുന്നു.

uploads/news/2019/04/299316/Madhurarajanews040419c.jpg

ഷംനാ കാസിം അവതരിപ്പിക്കുന്ന അമലയാണ് മറ്റൊരു കഥാപാത്രം. തുരുത്തിലെ സ്‌കൂള്‍ ഹെഡ്മിസ്ട്രസിന്റെ മകള്‍ കൂടിയാണ് അമല.

തുരുത്തിലെ കിരീടം വയ്ക്കാത്ത രാജാവാണ് വി.ആര്‍.നടേശന്‍. രാജായ്ക്ക് ഏറ്റുമുട്ടേണ്ടി വരുന്നതും വി.ആര്‍.നടേശനോടാണ്.തെലുങ്കു നടന്‍ ജഗപതി ബാബുവാണ് വി.ആര്‍ നടശേനെ അവതരിപ്പിക്കുന്നത്.

രാജായുടെ അച്ഛന്‍ മാധവന്‍ മാഷിന്റെ ഒരു പ്രശ്‌ന പരിഹാരത്തിനായിട്ടാണ് രാജാ തുരുത്തിലെത്തുന്നത്. ഇവിടെ നിന്നാണ് പ്രശ്‌നങ്ങളടെ തുടക്കവും.തമിഴ് നടന്‍ ജയ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു

നരേന്‍, കലാഭവന്‍ ഷാജോണ്‍ നെടുമുടി വേണു, വിജയരാഘവന്‍, സലിം കുമാര്‍, സിദ്ദിഖ്, ആര്‍.കെ.സുരേഷ്, കരാട്ടെ രാജാ, അജുവര്‍ഗീസ്, പ്രശാന്ത് അലക്‌സാണ്ടര്‍, കൈലാഷ്, വി.കെ. ബൈജു, ജയന്‍ ചേര്‍ത്തല, രമേഷ് പിഷാരടി, ചാലി പാലാ, ചരണ്‍ രാജ്, ബൈജു എഴുപുന്ന, നോബി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ജോണ്‍ കൈപ്പള്ളി, തെസ്‌നി ഖാന്‍, പാര്‍വ്വതി നമ്പ്യാര്‍, പ്രിയങ്ക എന്നിവരും പ്രധാന താരങ്ങളാണ്.

നെല്‍സണ്‍ ഐപ്പ് നിര്‍മ്മിക്കുന്ന ചിത്രം യു.കെ.സ്റ്റുഡിയോസ് പ്രദര്‍ശനത്തിനെത്തിക്കുന്നു.

uploads/news/2019/04/299316/Madhurarajanews040419b.jpg

*** ടൈറ്റില്‍ കാര്‍ഡ്
ബാനര്‍-നെല്‍സണ്‍ ഐപ്പ് സിനിമാസ്, തിരക്കഥ ഉദയ് കൃഷ്ണന്‍, ഗാനങ്ങള്‍-ഹരിനാരായണന്‍, സംഗീതം- ഗോപി സുന്ദര്‍, ഛായാഗ്രഹണം-ഷാജി കുമാര്‍, എഡിറ്റിംഗ്-മഹേഷ് നാരായണന്‍, കലാസംവാധാനം ജോസഫ് നെല്ലിക്കല്‍, മേക്കപ്പ്-രഞ്ജിത്ത് അമ്പാടി, കോസ്റ്റിയൂം ഡിസൈന്‍-സായ്, ചീഫ് അസ്സോഷ്യേറ്റ് ഡയറക്‌ടേഴ്‌സ്-.സൈലറ്റ്‌സ് ഏബ്രഹാം, രാജേഷ് കൃഷ്ണ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍അരോമാ മോഹന്‍, പ്രൊഡക്ഷന്‍ എക്‌സിക്ക്യൂട്ടീവ്് അനില്‍ മാത്യു, പ്രൊഡക്ഷന്‍ മാനേജേഴ്‌സ്-ശ്രിജേഷ് ചിറ്റാഴാ, പി.സി.വര്‍ഗീസ്,എക്‌സിക്ക്യൂട്ടീവ് പ്രൊഡ്യൂസര്‍ വി.എ.താജുദ്ദിന്‍.

വാഴൂര്‍ ജോസ്
പോള്‍ ബത്തേരി

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW